Latest News

മുന്‍ഷിയിലെ തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനില്‍ക്കുന്ന ഹാസ്യ കഥാപാത്രമായി പ്രേക്ഷക ഹൃദയത്തില്‍; ഏഷ്യാനെറ്റ് ന്യൂസിലെ രാഷ്ട്രീയ ആക്ഷേപഹാസ്യമായ മുന്‍ഷിയിലെ കഥാപാത്രമായെത്തുന്ന ഹരിന്ദ്രകുമാര്‍ വിട വാങ്ങി; മരണം റോഡില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന്

Malayalilife

രാഷ്ട്രീയ ആക്ഷേപഹാസ്യമായ 'മുന്‍ഷി' എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് റോഡില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാര്‍. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുന്‍ഷിയില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്റേത്.

munshi actor harindra kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES