നീലക്കുയില്‍ സീരിയല്‍ 500-ന്റെ നിറവില്‍; കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ട് സീരിയലിലെ കൊടിയ ശത്രുക്കള്‍

Malayalilife
 നീലക്കുയില്‍ സീരിയല്‍ 500-ന്റെ നിറവില്‍; കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ട് സീരിയലിലെ കൊടിയ ശത്രുക്കള്‍

ഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് നീലക്കുയില്‍. ടാം റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലായ നീലക്കുയില്‍ ഇപ്പോള്‍ 500 എപിസോഡ് പിന്നിട്ടിരിക്കുകയാണ്. അടിച്ചുപൊളിച്ചാണ് സീരിയല്‍ 500 എപിസോഡ് ആയത് സീരിയലിലെ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.

ജേര്‍ണലിസ്റ്റായ ആദി പൂമ്പാറ എന്ന കാട്ടില്‍ മാസി എന്ന ആക്ടിവിസ്റ്റിനെ കാണാന്‍ വരുന്നതും എന്നാല്‍ അബദ്ധവശാല്‍ കാട്ടിലെ പെണ്‍കുട്ടിയായ കസ്തൂരിയെ ഇഷ്ടമല്ലാതെ കല്യാണം കഴിക്കേണ്ടിവരുന്നിടത്തുമാണ് നീലക്കുയിലിന്റെ കഥ തുടങ്ങുന്നത്. ആദി റാണി എന്ന യുവതിയുമായി പ്രണയത്തിലാണ് എന്നാല്‍ കസ്തൂരിയെ ഒരു സാഹചര്യത്തില്‍ കല്യാണം കഴിക്കേണ്ടിവരുന്ന ആദി ഇഷ്ടമില്ലാതെ കസ്തൂരിയെയും കൂട്ടി സിറ്റിയിലെ വീട്ടിലേക്ക് വരുന്നു. ആ വീട്ടില്‍ വേലക്കാരിയായ കസ്തൂരി ജീവിതം ആരംഭിക്കുമ്പോള്‍ ആദി റാണിയെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES