മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ദുരന്തമേഖലയില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോള്‍ ലാളിച്ച ആ കുരുന്നിനെ ഓര്‍മ്മയില്ലേ. നൈസ മോള്‍. മോളും കുടുംബവും ഇന്ന് മേപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നൈസ മോളെ ആരും തന്നെ മറക്കില്ല. ഇന്നലെ ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാം ആണ്ട് ആയിരുന്നു. നൈസ മോള്‍ക്ക് ആ ദുരന്തത്തില്‍ നഷ്ടമായത് സ്വന്തം ഉപ്പയെയും സഹോദരിമാരെയുമാണ്. ഇപ്പോള്‍ ഉമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഒപ്പമാണ് നൈസ മോള്‍ താമസിക്കുന്നത്. ഉപ്പയുടെയും സഹോദരങ്ങളുടെയും ജീവന്‍ നഷ്ടമായ ചൂരല്‍മാലയില്‍ ഇന്നലെ അവരെ കാണാന്‍ നൈസാ മോളും എത്തിയിരുന്നു.
അവളുടെ ജീവിതത്തില്‍ നേരിട്ടിരിക്കുന്ന നഷ്ടം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രായം അവള്‍ക്ക് ആയിട്ടില്ല. വെറും നാല് വയസ്സ് മാത്രമാണ് നൈസ മോളുടെ പ്രായം. എങ്കിലും അത്രയും നാള്‍ കണ്ടുകൊണ്ടിരുന്ന ഉപ്പയും സഹോദരിമാരെയും ഇപ്പോള്‍ അവള്‍ക്ക് കാണാന്‍ കിട്ടുന്നില്ല. ഉപ്പയെയും സഹോദരിമാരെയും ചോദിക്കുമ്പോള്‍ അവര്‍ പടച്ചോടന്റെ അടുത്ത് പോയിരിക്കുകയാണ് എന്നാണ് അമ്മ ജസീല പറഞ്ഞ് നല്‍കിയിരിക്കുന്നത്. രാവിലെ ഉറക്കമുണര്‍ന്നാല്‍ എന്നും അവരെ കുറിച്ചാണ് നൈസ ചോദിക്കാറ്. എല്ലാ ദിവസവും ഉപ്പയെയും സഹോദരിമാരെയും സ്വപ്‌നത്തില്‍ കൊണ്ടുവരാത്തത് എന്നാണ് നൈസ മോളുടെ പരിഭവം. പക്ഷേ ഈ പരിഭവത്തിനും ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ജസ്സീലയ്ക്ക് കഴിയില്ല. എല്ലാ സങ്കടവും അടക്കി പിടിച്ച് എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കും.
ഇന്നലെ ഉപ്പയെയും താത്തമാരെയും അടക്കിയിരിക്കുന്നത് സ്ഥലത്ത് ഉമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഒപ്പമാണ് നൈസ മോളും എത്തിയത്. കൂടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എല്ലാവരും അതീവ ദുഃഖത്തോടെയാണ് ഉപ്പ ഷാജഹാന്റെയും ഇത്താത്തമാരുടെയും കബറിടത്തിന് മുന്നില്‍ എത്തിയത്. എല്ലാം സങ്കടത്തിലായിരുന്നു. അവളുടെ കൈയ്യില്‍ ഉണ്ടായിരുന്ന പൂക്കള്‍ ഉപ്പയുടെ കബറിടത്തിന് മുന്നില്‍ വച്ചപ്പോള്‍ അവിടെ കൂടി നിന്നവര്‍ എല്ലാം ദുഃഖത്തിലായി. ആ പൂക്കള്‍ കൊണ്ടാണ് അവള്‍ തന്റെ സ്‌നേഹവും ഓര്‍മ്മയും ഉപ്പയ്ക്ക് സമര്‍പ്പിച്ചത്. ഉപ്പ ഇനി വരില്ല എന്ന് അവള്‍ മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് മനസ്സിലാക്കാന്‍ പോകുന്നത്.
പൂക്കള്‍ സമര്‍പ്പിച്ചതിന് ശേഷം എല്ലാവരും അവളെ കോരിയെടുത്തു. അവളെ എടുക്കാന്‍ മത്സരിച്ചു. പക്ഷേ അപ്പോഴും അവളുടെ കണ്ണ് ഉപ്പയുടെ കബറിടത്തിലായിരുന്നു. പൂച്ചെണ്ട് നല്‍കാനായി അവള്‍ താഴെ ഇറങ്ങിയ ശേഷം ഉപ്പയ്ക്ക് ഒരു ഉമ്മ നല്‍കി. അത് കണ്ടപ്പോള്‍ അവിടെ കൂടി നിന്ന എല്ലാവരും അടക്കി പിടിച്ചിരുന്ന സങ്കടം കണ്ണീരായി അണപൊട്ടി ഒഴുകി. ആ ദൃശ്യം ആര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ ദുഃഖത്തില്‍ നിന്നെല്ലാം കുഞ്ഞു ചോദ്യങ്ങളുമായി അവള്‍ കയറി വരികയാണ് നാടും നാട്ടുകാരും എല്ലാം അവള്‍ക്കിന്ന് ഉപ്പയും രക്ഷിതാക്കളും ആണ്. ഇതൊക്കെ അതിജീവിച്ച് നൈസമോളുടെ ഉമ്മ മുന്നോട്ട് പോകുമ്പോഴും ഒരു ദുഃഖം ജസീലക്ക് ബാക്കിയാവുകയാണ്.
നൈസ മോള്‍ക്ക് അറിയില്ലായിരുന്നു കുത്തിയൊലിച്ചു പോകന്ന ചെളിയില്‍ നിന്നും ഉമ്മ വാരിയെടുത്ത് ആരുടെയോ കൈകളിലേക്ക് പിന്നീട് പോകുമ്പോള്‍ ഉപ്പയും ഇത്താത്തമാരും എല്ലാം തന്നെ വിട്ടു പോയെന്ന് . പലരെയും രക്ഷിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷാജഹാന്‍ രണ്ടാമത്തെ പൊട്ടലിലാണ് ഉരുളിനൊപ്പം പോയത്. പാഞ്ഞലച്ചു വന്ന മലവെള്ളപ്പാച്ചിലിനെ വകഞ്ഞുമാറ്റി ഉമ്മയ്‌ക്കൊപ്പം നീന്തി കരയ്ക്കടിഞ്ഞ നൈസ മോളും കുടുംബവും ഇപ്പോഴും വാടകവീട്ടിലാണ്. വാടക, സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ഇതെത്ര കാലമുണ്ടാകുമെന്ന ആശങ്ക ഇവരെ അലട്ടുന്നുണ്ട്. പ്രധാനമന്ത്രി അടക്കം എല്ലാം ശരിയാകുമെന്ന് നേരിട്ടെത്തി ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് പറയുന്ന ഇവര്‍ ടൗണ്‍ ഷിപ്പിലെ വീടിനായുളള കാത്തിരിപ്പിലാണ്. രാത്രി ഉപ്പയുടെ ഫോട്ടോ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്. ഉപ്പയുടെ തിരിച്ചുവരവിനായി മുടങ്ങാതെ പ്രാര്‍ഥിക്കും. അവള്‍ക്കറിയില്ലല്ലോ തിരിച്ചുവരാനാകാത്ത ലോകത്തേയ്ക്കാണ് ഉപ്പയും സഹോദരങ്ങളും പോയതെന്ന്.