Latest News

21 വയസായി കിച്ചുവിന്; പ്രായപൂര്‍ത്തിയായ കുട്ടിയാണ്; അവന്റെ അഭിപ്രായം പറയട്ടെ; എന്റെ അഭിപ്രായം ഞാനും പറയും;ഇളയ മകന് 18 വയസായി കഴിഞ്ഞാലേ ആ വീട് എങ്ങനെയെന്ന് തീരുമാനിക്കാന്‍ കഴിയൂ; അങ്ങനെയാണ് എഴുതിയിരിക്കുന്നത്; അവന് 18 കഴിയാതെ അവിടെ നിന്നും ഇറങ്ങിക്കൊടുക്കാന്‍ സൗകര്യമില്ല; കിച്ചുവിന്റെ പ്രതികരണത്തോട് രേണുവിന്റെ മറുപടി ഇങ്ങനെ

Malayalilife
21 വയസായി കിച്ചുവിന്; പ്രായപൂര്‍ത്തിയായ കുട്ടിയാണ്; അവന്റെ അഭിപ്രായം പറയട്ടെ; എന്റെ അഭിപ്രായം ഞാനും പറയും;ഇളയ മകന് 18 വയസായി കഴിഞ്ഞാലേ ആ വീട് എങ്ങനെയെന്ന് തീരുമാനിക്കാന്‍ കഴിയൂ; അങ്ങനെയാണ് എഴുതിയിരിക്കുന്നത്; അവന് 18 കഴിയാതെ അവിടെ നിന്നും ഇറങ്ങിക്കൊടുക്കാന്‍ സൗകര്യമില്ല; കിച്ചുവിന്റെ പ്രതികരണത്തോട് രേണുവിന്റെ മറുപടി ഇങ്ങനെ

കൊല്ലം സുധിക്കു വേണ്ടി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് പണിതു നല്‍കിയ വീടുമായി ബന്ധപ്പെട്ട കിച്ചു നടത്തിയ പ്രതികരണം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുവരെ വീടു വെച്ചു തന്നവര്‍ക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും അവരോട് യാതൊരു പ്രശ്‌നവും ഇല്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധിയിപ്പോള്‍.

രേണുവിന്റെ വാക്കുകള്‍ ഇങ്ങനെ: 
അവന്‍ അവന്റെ അഭിപ്രായമല്ലേ പറഞ്ഞത്. 21 വയസായി അവന്. പ്രായപൂര്‍ത്തിയായ കുട്ടിയാണ്. അവന്റെ അഭിപ്രായം അവന്‍ പറയട്ടെ, എന്റെ അഭിപ്രായം ഞാനും പറയും. അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പറഞ്ഞാല്‍ മോന്‍ എന്റെ മോനല്ലാതെയാവുമോ, അവന്‍ എന്റെ മോനാണ്. ഞാനും കിച്ചുവും അടിച്ച് പിരിഞ്ഞെന്ന് പറഞ്ഞ് കുറേ വ്ളോഗേഴ്സ് ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോഴും അമ്മയും മകനും തന്നെയാണ്. കിച്ചുവിനെ ഞാന്‍ കുറച്ച് മുന്‍പ് വരെ വിളിച്ചിരുന്നു എന്നുമായിരുന്നു രേണു പറഞ്ഞത്.


കിച്ചു താമസിക്കാന്‍ വരുമ്പോള്‍ എല്ലാം ശരിയാക്കി കൊടുക്കാമെന്ന്് അവര്‍ പറഞ്ഞിട്ടുണ്ട്. അവന്‍ ഇപ്പോഴും ലീവിന് വരുമ്പോള്‍ അവിടെയാണ് താമസിക്കുന്നത്. എപ്പോള്‍ നന്നാക്കി കൊടുക്കുന്നു എന്നത് പുള്ളിയുടെ ഇഷ്ടമല്ലേ, അതേക്കുറിച്ച് പറയാനൊന്നും എനിക്ക് താല്‍പര്യമില്ല. കിച്ചുവിന്റെയും റിതപ്പന്റെയും വീടാണ് അത്. എനിക്ക് യാതൊരുവിധ അവകാശവുമില്ല. എന്റെ പേരന്‍സിന് പ്രായമായി വരികയാണ്. അവര്‍ക്ക് ജോലിക്ക് പോവാനൊന്നും പറ്റുന്ന അവസ്ഥയല്ല. ഞാന്‍ ഈ ഷൂട്ടിനും കാര്യങ്ങള്‍ക്കുമൊക്കെ പോവുമ്പോള്‍ എന്റെ ഇളയ മകനെ നോക്കണം. അവനെ നോക്കാന്‍ വേറെയാരുമില്ല. എന്റെ അച്ഛനും അമ്മയും അവനെ നോക്കിക്കോളും. പൈസ കൊടുത്ത് ഒരാളെ നിര്‍ത്തേണ്ടതില്ല അതുകൊണ്ട്. അതാണ് അവര്‍ അവിടെ നില്‍ക്കുന്നത്. അതില്‍ ആര്‍ക്കാണ്, എന്താണ് പ്രശ്നം എന്നും രേണു ചോദിച്ചിരുന്നു.

ഇളയ മകന് 18 വയസായി കഴിഞ്ഞാലേ ആ വീട് എങ്ങനെയെന്ന് തീരുമാനിക്കാന്‍ കഴിയൂ. അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അവന് 18 കഴിയാതെ അവിടെ നിന്നും ഇറങ്ങിക്കൊടുക്കാന്‍ സൗകര്യമില്ല. ഇനി ഏതൊക്കെ, ആരൊക്കെ അവളുമാര് വന്നാലും അതിന് മുന്‍പ് അവിടെ നിന്നും ഇറങ്ങില്ല. അതിനിടയില്‍ ഞാന്‍ വീട് വെക്കുമായിരിക്കും എന്നും രേണു പറഞ്ഞിരുന്നു.


എയര്‍പോര്‍ട്ടില്‍ നിന്നും ലൈവായി വിളിച്ചപ്പോള്‍ കിച്ചു ഫോണ്‍ എടുത്തിരുന്നു. രേണു പറഞ്ഞതിന് തിരിച്ച് മറുപടിയും നല്‍കിയിരുന്നു. മക്കള്‍ക്ക് വീട് നല്‍കിയതിന് ഫിറോസ് ഇക്കയോട് നന്ദിയുള്ളവളാണ് ഞാന്‍ . പക്ഷേ, ചില കാര്യങ്ങള്‍ പറയേണ്ട സമയം വന്നതുകൊണ്ടാണ്. അവിടെ ചോര്‍ന്നത് കൊണ്ടാണ് ഞാന്‍ പറഞ്ഞത്. വീട് മോശമാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ചോരുന്നുണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെയാണ് വിവാദമാക്കിയത്. എന്റെ മനസില്‍ ഒന്നും നില്‍ക്കില്ല, അതുകൊണ്ട് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാം പറഞ്ഞു, അതോടെയാണ് എല്ലാവരും എന്നെ എടുത്തിട്ട് അലക്കിയതെന്നും രേണു പ്രതികരിച്ചു.

renu sudhi about her opinion on kichu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES