അടുത്തിടെ ആണ് നടി റോഷ്ന ആന്‍ റോയ്യും നടന്‍ കിച്ചു ടെല്ലസും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് റോഷ്‌ന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.രക്തബന്ധങ്ങള്‍ക്കാണ് വെള്ളത്തേക്കാള്‍ കട്ടിയെന്നും റോഷ്ന വിവാഹമോചന പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്‌പേസ് തരുന്നത് എന്നും റോഷ്ന പറഞ്ഞിരുന്നു. ഇപ്പോഴിതാ റോഷ്ന വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
'ഇപ്പോഴും ഞാന്‍ അതൊന്നും ഓവര്‍ കം ചെയ്തിട്ടില്ല. ചില കാര്യങ്ങളെക്കുറിച്ച് പക്വതയോടെ ചിന്തിക്കുന്നതാണ് നല്ലത്. സൗഹൃദമുണ്ട്. ഇനി പരസ്പരം കാണാതിരിക്കുക എന്ന ചിന്തയില്ല. അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്താണ്. എന്റെ മരണം വരെ എപ്പോഴും അങ്ങനെയായിരിക്കും. അദ്ദേഹം അങ്ങനെയാണെങ്കിലും അല്ലെങ്കിലും, ഞാന്‍ അങ്ങനെയായിരിക്കും. ഈ പ്രശ്നത്തില്‍ എന്നെക്കാള്‍ വേദനിക്കുന്ന നിരവധി പേരുണ്ട്. എനിക്ക് ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ഞാന്‍ അങ്ങനെയാണ്. എനിക്ക് ഒരു നിലപാടുണ്ട്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍. ആര്‍ക്കുവേണ്ടിയും അത് മാറ്റാന്‍ ഞാന്‍ തയ്യാറല്ല.
ഞാന്‍ വിവാഹമോചനം പ്രഖ്യാപിച്ചത് പോലും അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത് കണ്ടന്റിനു വേണ്ടിയാണോ എന്ന് പോലും അവര്‍ ചോദിച്ചിട്ടുണ്ട്. ഒരു ആഴ്ച മുന്‍പ് ഏതെങ്കിലും ചടങ്ങില്‍ ഞങ്ങളെ കണ്ട ആളുകളുണ്ടാകാം. ഞങ്ങള്‍ വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ചുറ്റുമുണ്ട്. ഇത് ഞാനായിട്ട് എടുത്ത തീരുമാനമാണ്. അദ്ദേഹത്തിന്റെ തീരുമാനമായിരുന്നില്ല. അതുകൊണ്ട് എനിക്ക് വിഷമിക്കേണ്ടതില്ല. ഞാനിപ്പോള്‍ ഫോണ്‍ എടുത്ത് വിളിച്ചാലും അദ്ദേഹം അറ്റന്‍ഡ് ചെയ്യും. ആ ബോണ്ട് സ്‌ട്രോങ്ങ് ആണ്. അത് അങ്ങനെയായിരിക്കണം. എന്തൊക്കെയോ കാരണത്താല്‍ ഞങ്ങള്‍ വളരെ ഡിസ്റ്റര്‍ബ്ഡ് ആണ്.
ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തോ കാരണത്താല്‍ ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ആ കാരണം തുറന്നു പറയേണ്ടതില്ല. ആ പോസ്റ്റില്‍ അത് വ്യക്തമാണ്. അതിനാല്‍ ഞാന്‍ ആ കംഫര്‍ട്ട് സോണില്‍ തന്നെ പോകട്ടെ. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും. ആ പോസ്റ്റ് എല്ലാ ബഹുമാനത്തോടെയും ചെയ്തതാണ്. ഞാന്‍ ഒരു കാരണം പറഞ്ഞിട്ടുണ്ടെങ്കില്‍, അതിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കിയിട്ടുണ്ട്. മറുവശത്ത് നില്‍ക്കുന്ന വ്യക്തിയാണ് അത് അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത്. അത് അവരുടെ ഉത്തരവാദിത്തമാണ്. അത് എന്റെ ഉത്തരവാദിത്തമല്ല.
ഞാന്‍ എന്റെ അമ്മയോടും സഹോദരനോടും എല്ലാം പറഞ്ഞിട്ടുണ്ട്. എന്നും കടപ്പെട്ടിരിക്കുന്നതും അവരോടാണ്. എന്റെ അമ്മയ്ക്ക് ഒരു മകളും മകനുമാണ്. മകളെ വിവാഹം കഴിപ്പിച്ചതിനുശേഷവും പരാതികള്‍ അവസാനിക്കുന്നില്ല. ഞാന്‍ വിളിച്ച് എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത് സ്വാഭാവികമായും എന്റെ അമ്മയെ ഇറിറ്റേറ്റ് ചെയ്യും. എന്റെ അമ്മ ഒരു സിംഗിള്‍ മദര്‍ ആണ്. അമ്മയ്ക്ക് മറ്റാരോടും പറയാനും പറ്റുന്നില്ല. അമ്മയ്ക്ക് അത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി'റോഷ്‌ന ആന്‍ റോയ് പറയുന്നു.