കാവ്യ തന്റെ ഭാര്യയെന്ന് തിരിച്ചറിഞ്ഞ് ജീവ; കണ്ണീര്‍തുടച്ച് ഭാര്യയെ നെഞ്ചോട് ചേര്‍ക്കുന്ന പ്രമോ എത്തിയതോടെ ആരാധകര്‍ ആവേശത്തില്‍

Malayalilife
കാവ്യ തന്റെ ഭാര്യയെന്ന് തിരിച്ചറിഞ്ഞ് ജീവ; കണ്ണീര്‍തുടച്ച് ഭാര്യയെ നെഞ്ചോട് ചേര്‍ക്കുന്ന പ്രമോ എത്തിയതോടെ ആരാധകര്‍ ആവേശത്തില്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ നായകന്‍ ജീവയുടെ ഓര്‍മകള്‍ നഷ്ടപ്പെട്ടതിനെതുടര്‍ന്നുള്ള സംഭവങ്ങളാണ് കാണിക്കുന്നത്. കാവ്യയെ വിവാഹം കഴിച്ചതുള്‍പെടെയുള്ള കാര്യങ്ങള്‍ ജീവ മറന്നുപോയി. എന്നാല്‍ ഹോം നഴ്സായി തന്നെ പരിചരിക്കുന്ന കാവ്യയോട് ജീവയ്ക്ക് ഇപ്പോള്‍ പ്രണയം തോന്നുകയാണ്. ഇത് കാവ്യയോട് പറയാനുള്ള തന്ത്രപാടിലാണ് ഇപ്പോള്‍ ജീവ.

അതേസമയം കഴിഞ്ഞ എപിസോഡില്‍ സിദ്ധാര്‍ഥിനെ കാണാന്‍ ഈശ്വരമഠത്തില്‍ ആരോടും പറയാതെ ജീവ സിദ്ധുവിന്റെ വീട്ടിലെത്തുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. സിദ്ധാര്‍ഥ് കീര്‍ത്തിയെ വിവാഹം കഴിച്ചത് ഓര്‍മയില്‍ ഇല്ലാത്ത ജീവ അവിടെ കണ്ട ചെരുപ്പിന്റെയും ചുരിദാര്‍ പീസിന്റെയും പേരില്‍ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ വേണ്ടി ശിവാനി ഇടയ്ക്ക് തന്റെ വീട്ടില്‍ വരാറുണ്ടെന്നും അപ്പോള്‍ ഉപയോഗിക്കുന്ന ചെരുപ്പാണെന്നും സിദ്ധാര്‍ഥ് പറയുന്നു. ഇതോടെ ശിവാനിയും സിദ്ധാര്‍ഥും തമ്മില്‍ ഗാഢബധമുണ്ടെന്ന് തെറ്റിധരിക്കുന്ന ജീവ ഇരുവരുടെയും കല്യാണം ഉടനെ നടത്തണമെന്ന് പറഞ്ഞാണ് പോകുന്നത്. 

അതേസമയം ഈശ്വരമഠത്തില്‍ കാവ്യയോടും അച്ഛമ്മയോടും പറയാതെ ജീവ സിദ്ധാര്‍ഥിനെ കാണാന്‍ പോയതിത്. ഭര്‍ത്താവ് എവിടെ പോയെന്ന് അറിയാതെ വിഷമിക്കുന്ന കാവ്യയോട് സിദ്ധു വിളിച്ച് ജീവ തന്റെ വീട്ടിലെത്തിയ കാര്യവും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിശദീകരിച്ചു. ജീവ കാരണം മറ്റ് പലരുടെയും ജീവിതം ബുദ്ധിമുട്ടുന്നുവെന്നറിഞ്ഞ കാവ്യ സത്യങ്ങളെല്ലാം ജീവയോട് പറയുമെന്ന് അച്ഛമ്മയോട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ജീവ വീട്ടിലെത്തുമ്പോള്‍ കാവ്യ പൊട്ടിത്തെറിക്കുകയും കണ്ണേട്ടന് എന്തേലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് ആരുണ്ടെന്ന് ചോദിക്കുകയും ചെയ്യുന്നു. ഇതോടെ താന്‍ എന്റെ പേഴ്സണല്‍ സെക്രട്ടറി മാത്രമല്ലേ.. ഭാര്യയല്ലല്ലോ എന്ന് ചോദിക്കുമ്പോള്‍ കാവ്യ സ്തംബ്ദയാകുന്നതും ആണ് കഴിഞ്ഞ എപിസോഡില്‍ കാണിച്ചത്.

അതേസമയം പുതിയ പ്രമോ വന്നതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്. കാവ്യ ജീവയോട് സത്യങ്ങള്‍ തുറന്നുപറയുന്നതാണ് പ്രമോയിലുള്ളത്. ജീവയും കാവ്യയും പുറത്തെങ്ങോ വച്ച് സംസാരിക്കുന്നതും തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം കണ്ണീരോടെ പറയുന്നതുമാണ് പ്രേക്ഷകര്‍ കാണുന്നത്. തന്റെ ജീവിത കഥ അല്ലേ ഇതെന്ന് ജീവ ചോദിക്കുമ്പോള്‍ എന്റെയല്ല നമ്മുടെ എന്നാണ് കാവ്യ പറയുന്നത്. തുടര്‍ന്ന് ജീവ കാവ്യയുടെ കണ്ണീര്‍ തുടയ്ക്കുന്നതും, ഒരുമിച്ച് സന്തോഷിക്കുന്നതും പ്രമോയിലുണ്ട്. ഇതോടെ അടുത്ത എസിപോഡില്‍ ജീവ എല്ലാം തിരിച്ചറിയുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Read more topics: # kasthooriman,# promo
kasthooriman promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES