ഭാഗ്യജാതകം സീരിയലില്‍നിന്നും ഗീരീഷ് ഒഴിവായി..! ഇനി അരുണ്‍ ഷേണായി ആകുന്നത് കസ്തൂരിമാനിലെ സിദ്ധാര്‍ഥ്; അരുണ്‍ കസ്തൂരിമാനില്‍ ഇനി ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍
കേരളത്തിലെ മിനിസ്‌ക്രീനില്‍ ഏറെ പ്രേക്ഷകര്‍ ഉള്ളത് മലയാള സീരിയലുകള്‍ക്കാണ്. വിവിധ ചാനലുകളിലായി 30തിലധികം സീരിയലുകളാണ് ഒരു ദിവസം സംപ്രേക്ഷണം ചെയ്യുന്നത്. ഒട്ടെറെ അഭിനേതാക്കളും സീരിയല്‍കൊണ്ട് ജീവിക്കുന്നുണ്ട്. ഒന്നിലധികം ചാനലുകളില്‍ ജോലി ചെയ്യുന്നവരും കുറവല്ല. അതേസമയം പല കാരണങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഇരുന്നവര്‍ പിന്‍മാറി മറ്റൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമേയല്ല. ഇപ്പോള്‍ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തില്‍ നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രം അവതരിപ്പിച്ച ഗിരീഷ് നമ്പ്യാര്‍ക്ക് പകരം നടന്‍ സിദ്ധാര്‍ഥ് എത്തിയതാണ് ശ്രദ്ധ നേടുന്നത്.
ഭാഗ്യജാതകം സീരിയല്‍ തുടങ്ങിയത് മുതല്‍ ചിത്രത്തിലെ പ്രധാന നായകനായ അരുണ്‍ ഷേണായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരീഷ് നമ്പ്യാരാണ്. മുന്‍പ് പല സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ഗീരിഷ് ശ്രദ്ധിക്കപ്പെട്ടത് ഭാഗ്യജാതകത്തിലെ നായകനായ ശേഷമാണ്. എന്നാല്‍ താരത്തെ പെട്ടൊന്നൊരു ദിവസം കാണാതായതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ എപിസോഡില്‍ ഗിരീഷിന് പകരം അരുണായി എത്തിയത് കസ്തൂരിമാനിലെ സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധാര്‍ഥാണ്. ഇതോടെ കസ്തൂരിമാനില്‍ ഇനി സിദ്ധു കാണില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.
ടിവി അവതാരകന്‍, സഹസംവിധായകന്‍ നടന്‍ എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട ആളാണ് ഗിരീഷ് നമ്പ്യാര്‍. ഭാഗ്യജാതകത്തിലെ തന്റെ റോള്‍ ഗീരിഷിന് ഏറെ ഇഷ്ടമായിരുന്നു തന്നെ അരുണ്‍ ഷേണായി എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്ന് വരെ പല അഭിമുഖങ്ങളിലും താരം പറഞ്ഞിരുന്നു. അതിനാല്‍ താരത്തിന്റെ പിന്‍മാറ്റം ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരിക്കയാണ്. അതേസമയം സീരിയലിന്റെ സമയം 13ാം തീയതി മുതല്‍ 6.30ലേക്കും മാറും. അടിമുടി മാറ്റങ്ങളും സീരിയലില്‍ ഉടന്‍ വരുമെന്നാണ് പ്രമോ സൂചിപ്പിക്കുന്നത്.
അതേസമയം കസ്തൂരിമാനില്‍ സിദ്ധു എന്ന മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് സിദ്ധാര്‍ഥ് വേണുഗോപാല്‍. ഇപ്പോള്‍ നായകനായിട്ടാണ് സിദ്ധാര്‍ഥ് ഭാഗ്യജാതകത്തില്‍ എത്തുന്നത്. ഇതോടെ സിദ്ധു കസ്തൂരിമാനില്‍ നിന്നും ഒഴിവായോ എന്നാണ് ആരാധകര്‍ തിരക്കുന്നത്.
മുമ്പ് ഫ്ളവേഴ്സിലെ സീതയില്‍ ജഡായു ധര്‍മ്മന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഭാര്യയില്‍ നിന്നും നായകന്‍ റോണ്‍സണ്‍ ഒഴിവായതിന്റെ പശ്ചാത്തലത്തിലാണ് ആരാധകരുടെ ചോദ്യം. അതേസമയം കസ്തൂരിമാനിലെ കാവ്യ സീ കേരളത്തില്‍ അവതാരകയായി എത്തിയിട്ടും ഇപ്പോഴും കസ്തൂരിമാനില്‍ നായിക തന്നെയാണ്. ഇതിനാല്‍ സിദ്ധു മാറില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ