വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ മരിച്ചു എന്ന തമ്പ്നെയിലോടു കൂടി വാര്‍ത്ത; ചകൊടുത്തിരിക്കുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും;  വ്യാജവാര്‍ത്തയെത്തിയതോടെ പ്രതികരിച്ച് നടന്‍ അരുണ്‍ ഒളിമ്പ്യനും നലീഫ് ജിയയും.

Malayalilife
 വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ മരിച്ചു എന്ന തമ്പ്നെയിലോടു കൂടി വാര്‍ത്ത; ചകൊടുത്തിരിക്കുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും;  വ്യാജവാര്‍ത്തയെത്തിയതോടെ പ്രതികരിച്ച് നടന്‍ അരുണ്‍ ഒളിമ്പ്യനും നലീഫ് ജിയയും.

സിനിമാ സീരിയല്‍ താരങ്ങളുടെ പേരില്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ പല തരത്തില്‍ പ്രചരിക്കാറുണ്ട്. അതില്‍ ഒട്ടും സഹിക്കാനാകാത്തത് മരിച്ചുവെന്ന് പറഞ്ഞു പുറത്തു വരുന്ന വാര്‍ത്തകളാണ്. പല താരങ്ങള്‍ക്കും തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ അത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടതായും കാണേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു ദുര്‍വിധി സംഭവിച്ചത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക താരങ്ങളായ ചെമ്പനീര്‍പ്പൂവിലെ സച്ചിയ്ക്കും മൗനരാഗത്തിലെ കല്യാണിനുമാണ്. ഒരു വ്യാജ ഫേസ്ബുക്ക് പേജിലാണ് ഇരുവരുടേയും ചിത്രങ്ങള്‍ വച്ച് വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ മരിച്ചു എന്ന തമ്പ്നെയിലോടു കൂടി വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇതാദ്യം കണ്ടത് ചെമ്പനീര്‍പ്പൂവില്‍ സച്ചിയായി അഭിനയിക്കുന്ന നടന്‍ അരുണ്‍ ഒളിമ്പ്യനാണ്.

തുടര്‍ന്ന് ആ പോസ്റ്റിനു താഴെ തന്നെ നടന്‍ പോയി കമന്റായി കുറിച്ചത് ഇങ്ങനെയാണ്. എടാ മോനേ സഞ്ചയനമെങ്കിലും എന്നെ അറിയിക്കണം. ഞാന്‍ മരിച്ചത് എന്തായാലും അറിഞ്ഞില്ല. ഇതെങ്കിലും അറിയിക്കണേടാ പൊന്നു ... മോനേ എന്നാണ് നടന്‍ കമന്റായി പറഞ്ഞത്. തുടര്‍ന്ന് അതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് നടന്‍ കുറിച്ചത് ഇങ്ങനെയാണ്: ഇതിനെയൊക്കെ എന്തു ചെയ്യണം.. നിങ്ങള്‍ പറയൂ എന്നാണ് അരുണ്‍ പറഞ്ഞത്. അരുണിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സീരിയല്‍ നടന്‍ നലീഫ് ജിയ കുറിച്ചത് ഇങ്ങനെയാണ്: കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി ഇത്തരത്തില്‍ ചീപ്പ് കാര്യങ്ങള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ ചെയ്യതുതെന്നും ഒരാഴ്ചയായി ഇന്‍സ്റ്റഗ്രാം ആക്ടീവ് അല്ലാത്തതുകൊണ്ട് ഞങ്ങളെ കൊന്നോ എന്നുമാണ് നടന്‍ ചോദിച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരാണ് അരുണ്‍ ഒളിമ്പ്യനും നലീഫ് ജിയയും. അതില്‍ ചുരുങ്ങിയ കാലംകൊണ്ടാണ് അരുണ്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്. സാന്ത്വനത്തിലെ ശിവന്‍ കഴിഞ്ഞാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത നായകനാണ് കോഴിക്കോട് ബാലുശ്ശേരിക്കാരന്‍ അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുകയാണ് അരുണ്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് മികച്ചൊരു ഗായകന്‍ കൂടിയായ അരുണിനെ തേടി ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.

മൗനരാഗം എന്ന ഒറ്റസീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് നലീഫ് ജിയ. മികച്ച റേറ്റിംഗ് നിലനിര്‍ത്തിക്കൊണ്ട് ഇന്നും സംപ്രേക്ഷണം തുടരുന്ന പരമ്പരയിലെ നായകനായി ഗംഭീര പ്രകടനമാണ് നലീഫ് കാഴ്ച വയ്ക്കുന്നത്. ചെന്നൈ സ്വദേശിയാണ് നലീഫ്. തമിഴ് നടനാണ്് എങ്കിലും ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ അഭിനയ മികവ് കൊണ്ട് നലീഫ് ആരാധകരെ സ്വന്തമാക്കിയത്. പരമ്പരയിലെ നായികയും തമിഴ്നാട്ടുകാരിയാണ്. രണ്ട് പേരും മലയാളികള്‍ അല്ലാതിരുന്നിട്ടും ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ് നലീഫും നായികയായ ഐശ്വര്യയും. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. ഒരിടയ്ക്ക് ഇരുവരുടെയും കല്യാണം കഴിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എങ്കിലും അതെല്ലാം തള്ളിക്കൊണ്ട് തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും വെളിപ്പെടുത്തിയിട്ടുള്ളത്.


 

seral actors fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES