Latest News

മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍; സീരിയല്‍ ഓഡിഷനു പോകവേ മൊട്ടിട്ട പ്രണയം; വിവാഹനിശ്ചയത്തിനു പിന്നാലെ ബ്രേക്കപ്പും; സീരിയല്‍ നടി ഷില്‍ജി മരിയയെ അറിയാം

Malayalilife
 മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍; സീരിയല്‍ ഓഡിഷനു പോകവേ മൊട്ടിട്ട പ്രണയം; വിവാഹനിശ്ചയത്തിനു പിന്നാലെ ബ്രേക്കപ്പും; സീരിയല്‍ നടി ഷില്‍ജി മരിയയെ അറിയാം

സുന്ദരി എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷില്‍ജി മരിയ. ഇപ്പോള്‍ സ്നേഹക്കൂട്ടിലെ പല്ലവിയായി തിളങ്ങുന്ന ഷില്‍ജി ഒട്ടേറെ പ്രയത്നത്തിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തിയത്. വയനാട്ടുകാരിയായ ഷില്‍ജി വീട്ടിലെ അച്ഛന്റെയും അമ്മയുടേയും മൂത്തമകളായി ജനിച്ച ഷില്‍ജി പഠനത്തിനിടെയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മോഡലിംഗും പരസ്യ ചിത്രങ്ങളും ഒക്കെയായിരുന്നു തുടക്കം. അങ്ങനെ ചെയ്തുകൊണ്ടിരിക്കെയാണ് ഒരു ദിവസം സൂര്യാ ടിവിയില്‍ നിന്നും ഷില്‍ജിയെ തിരക്കി ഫോണ്‍കോള്‍ എത്തിയത്. സുന്ദരി സീരിയലിലേക്ക് നായികയെ തിരക്കിയാണ് വിളിക്കുന്നതെന്നും താല്‍പര്യമുണ്ടോയെന്നുമായിരുന്നു ചോദ്യം. എറണാകുളം വരാപ്പുഴയിലെ ലൊക്കേഷനിലേക്ക് എത്താനും ലുക്ക് ടെസ്റ്റ് ചെയ്യാനുമായിരുന്നു നിര്‍ദ്ദേശം. അന്നേദിവസം വൈകുന്നേരമായപ്പോഴേക്കും എത്രയും പെട്ടെന്ന് ജോയിന്‍ ചെയ്യാമോ എന്നു ചോദിച്ച് ഫോണ്‍ കോള്‍ എത്തുകയായിരുന്നു.

അതിനു മുന്നേ സൂര്യാ ടിവിയിലെ തന്നെ മനസിനക്കരെ എന്നു പറയുന്ന സീരിയലിലേക്ക് സെക്കന്റ് ഹീറോയിനായി അഭിനയിക്കുവാന്‍ ഷില്‍ജി ഒരു വീഡിയോ എടുത്ത് അയച്ചിരുന്നു. എന്നാലപ്പോള്‍ ഭാഗ്യമില്ലാത്തതുകൊണ്ട് റിജെക്ട് ആയെങ്കിലും ആ പഴയ വീഡിയോ സുന്ദരിയിലേക്ക് നായികയായി എത്തുവാന്‍ ഭാഗ്യം തെളിയിക്കുകയായിരുന്നു ഷില്‍ജിയ്ക്ക്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഷില്‍ജിക്ക്. മുന്‍പ് മറ്റൊരു നടി ചെയ്തിരുന്ന കഥാപാത്രത്തിലേക്ക് പുതുമുഖം കൂടിയായ മരിയ കടന്നുവന്നപ്പോള്‍ ആദ്യം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു ഈ നടി.

വയനാട് മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെയും അമ്മയുടേയും രണ്ടാമത്തെ മകളാണ് ഷില്‍ജി. വിവാഹിതയായ ചേച്ചിയും ഒരു അനുജനുമാണ് ഷില്‍ജിയ്ക്കു സഹോദരങ്ങളായി ഉള്ളത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഷില്‍ജിയ്ക്ക് ഒരു പ്രണയവും ഉണ്ടായിരുന്നു. മനസിനക്കരെ സീരിയലിന്റെ ഓഡിഷനു പോയി മടങ്ങവേ ട്രെയിനില്‍ വച്ചു പരിചയപ്പെട്ട ക്ലിന്റണ്‍ എന്ന യുവാവുമായിട്ടായിരുന്നു പ്രണയം തുടങ്ങിയത്. പിന്നാലെ വിവാഹം അടക്കം ഉറപ്പിച്ചു വച്ചിരിക്കെയാണ് സുന്ദരിയിലേക്ക് എത്തിയത്. എന്നാല്‍ ഷില്‍ജി സുന്ദരിയിലേക്ക് എത്തി കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും ആ ബന്ധം ബ്രേക്കപ്പിലേക്ക് നീങ്ങി. ഇപ്പോള്‍ സിംഗിളായ നടി സുന്ദരിയില്‍ നിന്നും പിന്മാറിയിരുന്നു. ശേഷം ഇപ്പോള്‍ ഏഷ്യാനെറ്റിലെ സ്നേഹക്കൂട്ട് എന്ന പരമ്പരയിലെ പല്ലവിയായി അഭിനയിക്കുകയാണ്. ഇപ്പോള്‍ എറണാകുളം അങ്കമാലിയില്‍ താമസിക്കുന്ന ഷില്‍ജി അഭിനയത്തിനൊപ്പം തന്റെ പഠനവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

serial actress about mariya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES