Latest News

ബിടെക്ക് പഠനത്തിനിടെ അഭിനയരംഗത്തേക്ക്; ചെമ്പരത്തിയിലെ കല്യാണിയായെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി; തമിഴ് നാട്ടുകാരനായ ക്യാമാറാനുമായി പ്രണയ വിവാഹം; സീരിയല്‍ നടി അമല ഗിരീശനെ അറിയാം

Malayalilife
 ബിടെക്ക് പഠനത്തിനിടെ അഭിനയരംഗത്തേക്ക്; ചെമ്പരത്തിയിലെ കല്യാണിയായെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി; തമിഴ് നാട്ടുകാരനായ ക്യാമാറാനുമായി പ്രണയ വിവാഹം; സീരിയല്‍ നടി അമല ഗിരീശനെ അറിയാം

ചെമ്പരത്തിയിലെ കല്യാണി, നീര്‍മാതളത്തിലെ പത്രപ്രവര്‍ത്തക, സ്വയംവരത്തിലെ രാഖി അങ്ങനെ അമലാ ഗിരീശന്‍ എന്ന നടി മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയത് നിരവധി കഥാപാത്രങ്ങളിലൂടെയാണ്. ഇന്നും ചെമ്പരത്തിയിലെ കല്യാണി എന്നു പറഞ്ഞാല്‍ അമലയെ അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. അത്രത്തോളം ആഴത്തിലാണ് അമല ഗിരീശന്‍ എന്ന നടി മലയാളികളുടെ ഇടം നെഞ്ചില്‍ കയറികൂടിയത്. അഭിനയ ലോകത്തേക്ക് എത്തിയത് പത്തു വര്‍ഷങ്ങള്‍ തികയവേ നടിയുടെ സ്വകാര്യ ജീവിത കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശരിക്കും കോഴിക്കോടുകാരിയായ നടി അച്ഛനും അമ്മയ്ക്കും ഒപ്പമാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. പിന്നീട് ജീവിതം ഇവിടെ തന്നെയായി മാറുകയായിരുന്നു. കോഴിക്കോടുകാരായ ഗിരീഷ് കുമാറിന്റെയും സലിജയുടേയും മകളായിരുന്നു അമല.

തിരുവനന്തപുരത്ത് പഠിച്ച അമല ബിടെക് പഠനവും പൂര്‍ത്തിയാക്കിയിരിക്കെയാണ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തത്. അതുവഴിയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. നൃത്തവും കളരിയും എല്ലാം ഒരുപോലെ അഭ്യസിച്ചിട്ടുള്ള അമലയ്ക്ക് അതും മുതല്‍ക്കൂട്ടായി. അങ്ങനെ സ്പര്‍ശം എന്ന ആദ്യ സീരിയലിലൂടെയാണ് അമല അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി തുടങ്ങിയവയിലൂടെ പ്രേക്ഷകപ്രീതി നേടിയെടുക്കവേയാണ് ചെമ്പരത്തിലൂടെ മിനിസ്‌ക്രീന്‍ കീഴടക്കുന്നത്. അന്നും ഇന്നും ചെമ്പരത്തിയിലെ കല്യാണിയെ അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. അത്രത്തോളം ആഴത്തിലാണ് കല്യാണി എന്ന കഥാപാത്രവും അത് അവതരിപ്പിക്കുന്ന അമല ഗിരീശന്‍ എന്ന പെണ്‍കുട്ടിയും മലയാളികളുടെ ഇടം നെഞ്ചില്‍ കയറികൂടിയത്.

അങ്ങനെ കല്യാണിയായി തിളങ്ങിനില്‍ക്കവേയാണ് അമല വിവാഹിതയാകുന്നതും. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു വിവാഹം. തമിഴ്‌നാട് സ്വദേശിയും ഫ്രീലാന്‍സ് ക്യാമറാമാനുമായ പ്രഭുവിനെയാണ് അമല വിവാഹം കഴിച്ചത്. ലോക്ഡൗണില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ചെമ്പരത്തിയിലെ പ്രണയം പോലെ തന്നെ അതി തീവ്രമായ പ്രണയം തന്നെയാണ് അമലയുടെ ജീവിതത്തിലും സംഭവിച്ചത്. ദീര്‍ഘനാളത്തെ പ്രണയത്തിനായിരുന്നു സാഫല്യം ഉണ്ടായത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പങ്കിട്ടതിനു പിന്നാലെ വിവാഹവും നടന്നത്. തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹവും.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിടപറയുന്ന ചില നായികമാരെ പോലെയായിരുന്നില്ല അമല. വിവാഹശേഷവും അഭിനയത്തില്‍ തുടര്‍ന്ന നടി ഇപ്പോഴും മോഡലിംഗും മറ്റുമായി സജീവമാണ്. 2017ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും അമലയ്ക്ക് ലഭിച്ചിരുന്നു.

serial actress amala gireesh life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES