Latest News

നീ എന്റെ മരണം വരെ കൂടെയുണ്ടാകണം; ഫസ്റ്റ് ഞാന്‍ മരിക്കുകയാണെങ്കില്‍ നീ ഉണ്ടാകണം ഖബറില്‍ മണ്ണിടാനായിട്ട്'; പ്രണയം നടിച്ച് മധ്യവയസ്‌കയെ വീഴ്ത്തി ഷിയാസ് കരിം തട്ടിയത് 65 ലക്ഷം! നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിയും! '10 ലക്ഷം രൂപ എനിക്ക് അക്കൗണ്ടില്‍ വേണ്ട, കയ്യില്‍ തന്നാല്‍ മതി'; ആദായനികുതി വകുപ്പിനെ വെട്ടിക്കാനും ശ്രമം; കുരുക്കായി നിര്‍ണ്ണായക ശബ്ദരേഖകള്‍ 

Malayalilife
 നീ എന്റെ മരണം വരെ കൂടെയുണ്ടാകണം; ഫസ്റ്റ് ഞാന്‍ മരിക്കുകയാണെങ്കില്‍ നീ ഉണ്ടാകണം ഖബറില്‍ മണ്ണിടാനായിട്ട്'; പ്രണയം നടിച്ച് മധ്യവയസ്‌കയെ വീഴ്ത്തി ഷിയാസ് കരിം തട്ടിയത് 65 ലക്ഷം! നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിയും! '10 ലക്ഷം രൂപ എനിക്ക് അക്കൗണ്ടില്‍ വേണ്ട, കയ്യില്‍ തന്നാല്‍ മതി'; ആദായനികുതി വകുപ്പിനെ വെട്ടിക്കാനും ശ്രമം; കുരുക്കായി നിര്‍ണ്ണായക ശബ്ദരേഖകള്‍ 

നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കയായ ഒരു സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരിമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷിയാസ് കരിം സ്ത്രീയോട് പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദ സന്ദേശങ്ങളാണ് പുറത്ത് വന്നത്. കൊച്ചിയില്‍ താമസിക്കുന്ന മധ്യവയസ്‌കയായ ഒരു സ്ത്രീയാണ് ഷിയാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും, വിവാഹ വാഗ്ദാനം നല്‍കി വിശ്വസിച്ച് അവരെ വഞ്ചിക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. 

ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അവ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജിം തുടങ്ങാനെന്ന വ്യാജേന സ്ത്രീയില്‍ നിന്നും ഏകദേശം 65 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തു. വീഡിയോയില്‍ ഷിയാസ് കരീമിന്റേതെന്ന് കരുതപ്പെടുന്ന നിര്‍ണ്ണായകമായ ശബ്ദരേഖകള്‍ തെളിവായി പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. 
ആദായനികുതി ഉദ്യോഗസ്ഥരെ വെട്ടിക്കാനായി അക്കൗണ്ടില്‍ പണം വേണ്ടെന്നും നേരിട്ട് പണമായി മതിയെന്നും ഷിയാസ് പറയുന്നത് ഒരു ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. പത്ത് ലക്ഷം രൂപ പെട്ടെന്ന് അയക്കണമെന്നും ജിം സെറ്റ് ചെയ്യാന്‍ ഇത് ആവശ്യമാണെന്നും ഇയാള്‍ പറയുന്നു. മരണം വരെ കൂടെയുണ്ടാകുമെന്നും സപ്പോര്‍ട്ട് ആയി നില്‍ക്കുമെന്നും പറഞ്ഞ് സ്ത്രീയെ വിശ്വസിപ്പിക്കുന്ന സംഭാഷണങ്ങളും ഇതിലുണ്ട്. ഷിയാസ് കരീമിനെതിരെ ഗുരുതരമായ ലൈംഗിക, സാമ്പത്തിക വഞ്ചനാ പരാതികളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 

മധ്യവയസ്‌കയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, കേവലം ശാരീരിക പീഡനത്തിനപ്പുറം ആസൂത്രിതമായ വഞ്ചനയുടെയും ചൂഷണത്തിന്റെയും വിവരങ്ങളാണ് പുറത്തുവരുന്നത്. 

പരാതിക്കാരിയോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെയടക്കമുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പത്ത് ലക്ഷം രൂപ എനിക്ക് അക്കൗണ്ടില്‍ വേണ്ട, കൈയ്യില്‍ തന്നാല്‍മതി എന്ന് ഷിയാസ് പറയുന്നു. ''അക്കൗണ്ടില്‍ ഇട്ടാല്‍ ഇന്‍കം ടാക്സിന്റെ ഇഷ്യു വരും. അതുകൊണ്ട് നീ പൈസയായിട്ട് കൈയ്യില്‍ തന്നാല്‍ മതി. അല്ലെങ്കില്‍ തന്നെ രണ്ട് വര്‍ഷമായിട്ട് ടാക്സ് അടച്ചിട്ടില്ല. അക്കൗണ്ടിലിട്ടാല്‍ പണി കിട്ടും'' എന്ന് ഒരു ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

 ''കുറച്ചു കടമൊക്കെ വന്നതുകൊണ്ടാണ്. പത്ത് ഒരുമിച്ച് കിട്ടുവാണെങ്കില്‍ നമുക്ക് പരിപാടികള്‍ പെട്ടെന്ന് പെട്ടെന്ന് തുടങ്ങാം. ജിം എന്തായാലും സെറ്റാക്കും. ഇരുപത് ലക്ഷത്തിന് തീര്‍ക്കണമെന്നാണ് എന്റെ മനസ് പറയുന്നത്. കുറച്ച് പൈസ എന്തെങ്കിലും കൂടുതല്‍ വേണമെങ്കില്‍ നീ ചെയ്ത് തരണം. കുറച്ച് ടൈറ്റ് വരുമായിരിക്കും. റെഡിയാക്കി എടുക്കാം എന്തായാലും. സ്്രേപ പെയ്ന്റ് ഒക്കെ ചെയ്യണം, കുറച്ച് വൃത്തിയാക്കണം'' എന്ന് മറ്റൊരു ശബ്ദ സന്ദേശത്തില്‍ പറയുന്നു.  ''ഒരു ദിവസം ഒരു ലക്ഷം പിന്‍വലിക്കാന്‍ പറ്റുമോ എന്ന് മറ്റൊരു ശബ്ദ സന്ദേശത്തില്‍ പറയുന്നു. എനിക്ക് ആ പേഴ്സണല്‍ ലോണ്‍ ഒന്ന് ക്ലോസ് ചെയ്യണം. അത് അഞ്ച് ലക്ഷത്തിലേറെയുണ്ട്. അത് ക്ലോസ് ചെയ്യണം എന്നും പറയുന്നു. ''നല്ല സമയത്തും ചീത്ത സമയത്തും കൂടെ ഉണ്ടായാല്‍ മതി. 

സപ്പോര്‍ട്ട് ആയിട്ട് തണലായിട്ടും. അതിനിടെ എന്ത് നടന്നാലും നമുക്ക് ബോണസാണ്. എനിക്ക് ഒരു കുഴപ്പമില്ല. നീ എന്റെ മരണം വരെ കൂടെയുണ്ടാകണം. ഞാന്‍ ഫസ്റ്റ് മരിക്കുകയാണെങ്കില്‍ നീ ഉണ്ടാകണം ഖബറില്‍ മണ്ണിടാനായിട്ട്. നീയാണ് മരിക്കുന്നതെങ്കില്‍ ഞാന്‍ ഉണ്ടാകും'' എന്നും ഒരു വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു. പരാതിക്കാരി തന്റെ പരാതിയില്‍ എവിടെയും തന്നെ ബലാത്സംഗം ചെയ്തതായി പറയുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നത്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും, ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അവ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ മാനസികമായി തളര്‍ത്തുന്നതായും അവര്‍ ആരോപിക്കുന്നു. 

ശാരീരിക ചൂഷണത്തിനൊപ്പം തന്നെ സാമ്പത്തികമായ വലിയൊരു തട്ടിപ്പും നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയത്. ജിം സ്ഥാപിക്കാനെന്ന വ്യാജേന പരാതിക്കാരിയില്‍ നിന്നും ഏകദേശം 65 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തതായാണ് വിവരം. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ വെട്ടിക്കുന്നതിനായി പണം അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് കൈമാറണമെന്ന് ഷിയാസ് ആവശ്യപ്പെടുന്ന ശബ്ദരേഖകള്‍ ഇതിന് തെളിവായി പുറത്തുവന്നിട്ടുണ്ട്. '10 ലക്ഷം രൂപ എനിക്ക് അക്കൗണ്ടില്‍ വേണ്ട, കയ്യില്‍ തന്നാല്‍ മതി' എന്ന് ഷിയാസ് പറയുന്ന ഓഡിയോ ക്ലിപ്പുകള്‍ തെളിവാണ്. അടുത്തിടെ ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു ബിഗ് ബോസ് താരത്തെ ബിജെപിക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ച ഷിയാസിന്റെ നടപടി വലിയ വിവാദമായിരുന്നു. 

വിവാദങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് തന്റെ സെലിബ്രിറ്റി പട്ടം നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് അന്ന് തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിനു പുറമെ, കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസുമായി ഷിയാസിനുള്ള അടുത്ത ബന്ധവും മുമ്പ് ചര്‍ച്ചയായിട്ടുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് മുമ്പ് പോലീസ് ഇയാളെ പിടികൂടിയതും ഇത്തരം ക്രിമിനല്‍ പശ്ചാത്തലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

shiyas kareem voice message

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES