Latest News

അഭിനയം കൂടാതെ പരസ്യചിത്ര നിര്‍മാണം, റോഡ് സൈനുകളുടെ പണി, ട്രേഡിംഗ് തുടങ്ങി അനവധി നിരവധി ജോലികള്‍ ചെയ്തു; ഓസി പോകുമ്പോള്‍  മിസ് ചെയ്യും;അശ്വിന്‍ സ്വീറ്റ് ബോയ്; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സിന്ധുകൃഷ്ണ; സ്വര്‍ണം വാങ്ങാന്‍ അശ്വിന്റെ കുടുംബത്തിനൊപ്പം പോയ വിശേഷങ്ങളുമായി ദിയയും

Malayalilife
topbanner
അഭിനയം കൂടാതെ പരസ്യചിത്ര നിര്‍മാണം, റോഡ് സൈനുകളുടെ പണി, ട്രേഡിംഗ് തുടങ്ങി അനവധി നിരവധി ജോലികള്‍ ചെയ്തു; ഓസി പോകുമ്പോള്‍  മിസ് ചെയ്യും;അശ്വിന്‍ സ്വീറ്റ് ബോയ്; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സിന്ധുകൃഷ്ണ; സ്വര്‍ണം വാങ്ങാന്‍ അശ്വിന്റെ കുടുംബത്തിനൊപ്പം പോയ വിശേഷങ്ങളുമായി ദിയയും

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിന്ധു കൃഷ്ണയടക്കം കൃഷ്ണ കുമാറിന്റെ വീട്ടിലെ എല്ലാവരും. അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വഴി തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്. ദിയ വിവാഹ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍ സിന്ധു വീട്ടിലെ വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി പങ്ക് വക്കുന്നത്.

ദിയയും അശ്വിനും തമ്മിലുള്ള വിവാഹം സെപ്റ്റംബര്‍ മാസത്തിലാണ്. വിവാ?ഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു. ഡ്രസ് വാങ്ങാന്‍ പോകുന്ന വീഡിയോയും സ്വര്‍ണം വാങ്ങാന്‍ പോകുന്ന വീഡിയോയും അശ്വിന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോയുമൊക്കെ ദിയ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ദിയയുടെ വിവാഹത്തെപ്പറ്റിയും അശ്വിനെക്കുറിച്ചുമൊക്കെ പറയുകയാണ് സിന്ധു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യൂ ആന്റ് എയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഓസിയുടെ കല്യാണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത് എന്നായിരുന്നു ചോദ്യം. രാത്രിയില്‍ അവളെ ഇവിടെ മിസ് ചെയ്യും എന്നാണ് സിന്ധു പറഞ്ഞത്. രാത്രി എത്താന്‍ ലേറ്റ് ആയാല്‍ വഴക്ക് പറയുന്നതും നേരത്തെ കിടക്കാന്‍ പറയുന്നതും ഒക്കെ മിസ് ചെയ്യും. നാല് പെണ്‍കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേ എന്നും സിന്ധു പറഞ്ഞു. അതേ സമയം സിന്ധു കൃഷ്ണയുടെ വീഡിയോ പങ്കുവെച്ച് ഞാന്‍ ഒരു ചുവരിന് അപ്പുറത്തല്ലേ താമസിക്കുന്നത് എന്നാമ് ദിയ ചോദിച്ചത്. 

സമയം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. എല്ലാവരും കുഞ്ഞായിട്ടിരുന്നാല്‍ മതി എന്ന് ചിലപ്പോഴൊക്കെ തോന്നുറുണ്ട് എന്നും പിന്നെ വിചാരിക്കും മക്കളെല്ലാം കുടുംബമായി ജീവിക്കുന്നതും കാണണ്ടേയെന്ന്, എക്‌സൈറ്റഡ് ആണ് ഞാന്‍ സിന്ധു പറഞ്ഞു. കല്യാണത്തിനുള്ള ഷോപ്പിംഗ് തുടങ്ങിയതേയുള്ളൂ. ഇനിയും സമയമുണ്ടല്ലോ എന്നും സിന്ധു പറയുന്നു. അശ്വിനെക്കുറിച്ചുള്ള ചോ?ദ്യത്തിനും സിന്ധു മറുപടി പറയുന്നുണ്ട്. 

കുട്ടികളെ വളര്‍ത്താന്‍ പല പണികളും ചെയ്തിട്ടുണ്ട് എന്ന് സിന്ധു ഓര്‍ക്കുന്നു. പരസ്യചിത്ര നിര്‍മാണം, പരസ്യ ബോര്‍ഡുകള്‍, റോഡ് സൈനുകളുടെ പണി, ട്രേഡിംഗ് തുടങ്ങി അനവധി നിരവധി ജോലികള്‍ ചെയ്തിരുന്നതായി സിന്ധു കൃഷ്ണ. ഇനിയും എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നവരാണ് താനും ഭര്‍ത്താവും എന്ന് സിന്ധു പങ്ക് വച്ചു.

അശ്വിനെക്കുറിച്ചിള്ള ചോദ്യത്തിന് ഹീ ഇസ് എ സ്വീറ്റ് ബോയ് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഞങ്ങളുടെ കൂടെയൊക്കെ വരുമ്പോള്‍ വളരെ സ്വീറ്റ് ആണ്, വളരെ കെയറിംഗ് ആണ്, ഹോംലിയാണ്, നൈസ് ബോയ് എന്നാണ് അശ്വിനെക്കുറിച്ച് സിന്ധു പറയുന്നത്. തന്നെക്കുറിച്ച് പറയുന്ന വീഡിയോ അശ്വിന്‍ സ്റ്റോറി ആക്കിയിട്ടുണ്ട്. അതാണ് എന്റെ മാമിയാര്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അശ്വിന്‍ ഇത് പങ്കുവെച്ചത്.

sindhu krishna and diya krishna

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES