ഗര്‍ഭിണിയായ സമയത്ത് ദിയ തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ വിശ്വസിച്ച് എല്ലാം ഏല്‍പ്പിക്കുകയായിരുന്നു. അവരെല്ലാം നന്നായി ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു ദിയയ്ക്ക്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ദിയ അറിഞ്ഞത് ഹൃദയം തകര്‍ക്കുന്ന തട്ടിപ്പു വാര്‍ത്തയാണ്. ലോണെടുത്ത് ആരംഭിച്ച ബിസിനസ് തന്നെ നഷ്ടം കാരണം അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് താന്‍ എത്തിയത് ഈ തട്ടിപ്പു കാരണമാണെന്ന് ദിയ തിരിച്ചറിഞ്ഞപ്പോള്‍ ഏറ്റവും വേദന ദിയയുടെ മതാപിതാക്കള്‍ക്ക് തന്നെയായിരുന്നു. മക്കള്‍ക്ക് അവരുടെ ജീവിതത്തിന് അതിന്റേതായ സ്വാതന്ത്ര്യം കൊടുത്ത കൃഷ്ണകുമാറും സിന്ധുവും മകള്‍ക്ക് പറ്റിയ പിഴവ് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഇവരെ കുടുക്കിയത് എങ്ങനെയെന്ന സിന്ധു കൃഷ്ണകുമാറിന്റെ ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
ദിയയുടെ ജീവനക്കാരില്‍ ഒരാളായ വീനിത എന്ന പെണ്‍കുട്ടി ദിയയുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞ് പിറകെ നടന്ന് തനിക്ക് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല എപ്പോഴും കൂടെ കാണും എന്ന് പറഞ്ഞാണ് ജോലിക്ക് വരുന്നത് വരെ. ഈ സംഭവം നടക്കുന്നതിന് മുന്‍പ് ദിയയുടെ അമ്മയായ സിന്ധുവിന്റെ അടുത്ത് നിരവധി തവണ ഈ ജീവനക്കാരെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഒരപാട് കസ്റ്റമേഴ്സ് സിന്ധുവിനെ വിളിച്ച് ഷോപ്പിലെ ജീവനക്കാര്‍ മോശമായി പെരുമാറി എന്ന് വിളിച്ച് പറയുകയുണ്ടായിട്ടുണ്ട്. അന്ന് തന്നെ ദിയയോടെ സിന്ധു ഇങ്ങനെ പരാതി ലഭിക്കുന്ന കാര്യം പറഞ്ഞതുമാണ്. പക്ഷേ ജീവനക്കാരെ അകമഴിഞ്ഞ് വിശ്വസിച്ചിരുന്നു ദിയ. അതിന് കിട്ടിയ പ്രത്യുപകാരമാണ് ഈ തട്ടിപ്പ് എന്ന് വേണം കരുതാന്‍. ദിയ ഗര്‍ഭിണിയായ സമയമാണ് ഈ മൂവര്‍ സംഘം മുതലെടുത്തത്. ദിയ എല്ലാ കാര്യങ്ങളും അവര്‍ നോക്കി വച്ചിട്ടുണ്ട്. ദിയ എപ്പോള്‍ വരും എത്ര നേരം കടയില്‍ സ്പെന്‍ഡ് ചെയ്യും എന്നൊക്കെ. ദിയയെ വിളിക്കുമ്പോള്‍ അവര്‍ ചോദിക്കും എപ്പോഴാണ് വരുന്നെ എന്നെല്ലാം ചോദിച്ച് വക്കുമായിരുന്നു.
ഈ തട്ടിപ്പ് ദിയ അറിഞ്ഞതിന് ശേഷം ഇവരുടെ അടുത്ത് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നത് ഫോണ്‍ വഴിയാണ്. ഒരുപക്ഷേ കടയില്‍ ദിയ തന്നെ ഉള്ളപ്പോഴായിരുന്നു ഇവരെ ചോദ്യം ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷേ ദിയയെ കടയില്‍ നിന്ന് താഴെ തള്ളിയിടുമായിരുന്നു ഇവര്‍ മൂന്ന് പേരും കൂടി. അത്രയ്ക്ക് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ് ഈ മൂന്ന് പേര്‍ക്കും. എടുത്ത് ഇരിക്കുന്ന പൈസ തിരികെ നല്‍കാതിരിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യുമായിരുന്നു ഇവര്‍. എന്തൊക്കെ കള്ളത്തരങ്ങളാണ് വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കടയില്‍ ജോയിന്‍ ചെയ്ത പയ്യന്റെ പേര് വരെ പറഞ്ഞാണ് കള്ളത്തരം പറഞ്ഞത്. അഹാനയാണ് ഇവരെ ചോദ്യം ചെയ്യുന്നത് മുഴുവന്‍. ഇത്രയും സമാധാനത്തോട് കൂടി അഹാനയ്ക്ക് എങ്ങനെ ഇവരെ ചോദ്യം ചെയ്യാന്‍ സാധിച്ചു എന്ന് വീഡിയോ കണ്ട നിരവധിയാളുകള്‍ ചോദിച്ചിരുന്നു. തട്ടിപ്പിന്റെ കാര്യം പുറത്ത് പറയരുത് എന്ന് പറഞ്ഞ് ഇവര്‍ ദിയയെ രാത്രി വിളിക്കുകയും ആത്മഹത്യ ചെയ്യാതെ വഴിയില്ലെന്നും ഒക്കെ പറയുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഇവര്‍ പൈസയായി ദിയയുടെ ഫ്ളാറ്റിന്റെ താഴെ നില്‍ക്കുന്ന എന്ന് പറഞ്ഞ് ഫോണ്‍ വരുന്നത്.
അങ്ങനെയാണ് സിന്ധുവും ഫാമിലിയും അങ്ങോട്ട് പോകുന്നത്. ഇത്രയും തുക തട്ടിപ്പായി എടുത്തു എന്നത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ നാല് ലക്ഷം രൂപയുമായി നില്‍ക്കുന്നത് കണ്ടപ്പോഴാണ് ഇവര്‍ തട്ടിച്ചത് വലിയ തുകയാണെന്ന് സംശയം തോന്നുന്നതും സിന്ധു ഒരാളുടെ ഫോണ്‍ മേടിച്ച് ട്രാന്‍സാക്ഷന്‍സ് നോക്കുന്നതും. അപ്പോഴാണ് നടന്ന തട്ടിപ്പ് വലുതാണെന്ന് ഇവര്‍ മനസ്സിലാക്കുന്നത്. ദിയ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് ഇവര്‍ പണവുമായി എത്തിയത്. ദിയ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നില്ലാരുന്നെങ്കില്‍ ഈ നാല് ലക്ഷം കൊണ്ട് കൊടുത്തിട്ട് ദിയയുടെ കാല്‍ പിടിച്ച് സോറി പറഞ്ഞ് ദിയ ക്ഷമിച്ച് വിടുകയേ ഉണ്ടായിരുന്നുള്ളു. അല്ലാതെ ദിയയുടെ മനസ്സില്‍ സ്റ്റേറ്റ്മെന്റ് ഒന്നും എടുക്കേണ്ട എന്ന് തോന്നിപ്പിക്കുയൊന്നും ചെയ്യില്ലായിരുന്നു.
ഇത്രയും പണം തട്ടിയിട്ടും ദിയയക്ക് ഇവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇവരെ ജയിലില്‍ അയച്ചിട്ട് എന്ത് കിട്ടാനാണ് എന്നാണ് ദിയ ചോദിച്ചത്്. അവരെ ബുദ്ധിമുട്ടിപ്പിക്കെണ്ട എന്നായിരുന്നു ദിയ. എന്നാല്‍ സിന്ധു പറഞ്ഞത്കൊണ്ട് മാത്രമാണ് കേസിലേക്ക് കടക്കുന്നത്. ഇവര്‍ ഇത്രയും അല്ല ഇതിനും കൂടുതല്‍ ചെയ്തിട്ടുണ്ട്. വെബ്സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താല്‍ റേയ്റ്റ് കൂടുതലാകും, ഓര്‍ഡര്‍ ചെയ്താല്‍ കിട്ടാന്‍ താമസമെടുക്കും കടയില്‍ വന്ന് എടുക്കുകയാണെങ്കില്‍ ഇത്ര ശതമാനം ഓഫ് തരാം എന്ന് പറഞ്ഞാണ് ഇവര്‍ പല കസ്റ്റമേഴ്സിനെയും വഴി തിരിച്ച് വിടുന്നത്. ഇവര്‍ മറിച്ച് വില്‍ക്കുന്ന സാധനങ്ങള്‍ വിറ്റിരുന്നത് ദിയ ഉപയോഗിച്ചിരുന്ന പാക്കിങ്ങും പ്രിന്ററും ഡെലവിറി ഏജന്‍സി എല്ലാം ഉപയോഗിച്ചായിരുന്നു. ഒരു ദിവസം 100 സാധനങ്ങള്‍ കച്ചവടമായാല്‍ ദിയയക്ക് ഇവര്‍ മെസേജ് അയക്കും. പക്ഷേ ഇതില്‍ 50 എണ്ണം മാത്രമായിരിക്കും ദിയയുടെ പേരില്‍ പോയത്. ബാക്കി 50 എണ്ണം ഇവര്‍ മറിച്ച് വിറ്റതായിരിക്കും.
അതേസമയം, മൂവര്‍ സംഘം ഒളിവിലാണ് ഇപ്പോള്‍. പൊലീസിന്റെ അന്വേഷണം മൂവര്‍ സംഘത്തിന് എതിരെ തിരിയുകയാണെന്ന സൂചനകള്‍ പുറത്തു വന്നതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. കള്ള പ്രചാരണം നടത്തിയ മൂവര്‍ സംഘത്തിന്റെ ഓരോ വാദങ്ങളും അടപടലം പൊളിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നതോടെ പൊലീസുകാര്‍ ആദ്യം പാഞ്ഞെത്തിയത് വലിയതുറയിലെ പെണ്‍കുട്ടികളുടെ വീട്ടിലേക്കാണ്. എന്നാല്‍ വക്കീലിന്റെ നിര്‍ദ്ദേശം അനുസരിച്ച് അപ്പോഴേക്കും മൂവര്‍ സംഘം വീടുകളില്‍ നിന്നും മുങ്ങിയിരുന്നു. ഇപ്പോള്‍ ഇവര്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. സത്യം ഓരോന്നായി പുറത്തുവരികയാണെന്ന് വ്യക്തമായതോടെ മൂവരും മുങ്ങുകയായിരുന്നു. ഒളിവില്‍ പോയെന്നാണ് വിവരം. ഇന്നലെ കൃഷ്ണകുമാറും മകള്‍ ദിയയും നടത്തിയ വെളിപ്പെടുത്തലിലാണ് മൂവര്‍ സംഘം മുങ്ങിയെന്ന വിവരം കൃഷ്ണകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.