Latest News

ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണാനില്ല;  കാണാതായത് കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ; കുറിപ്പ് പങ്ക് വച്ച ദയാ ഗായത്രി 

Malayalilife
 ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണാനില്ല;  കാണാതായത് കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ; കുറിപ്പ് പങ്ക് വച്ച ദയാ ഗായത്രി 

ട്രാന്‍സ്ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ സിദ്ധാര്‍ത്ഥ് നാഥിനെ കാണ്മാനില്ല. ഇന്നലെ രാത്രി മുതലാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്. 31 വയസുകാരനാണ്. ഇന്നലെ രാത്രി കരുനാഗപ്പള്ളിയില്‍ നിന്നും തൃശൂരിലേക്ക് പോയതായിരുന്നു സിദ്ധാര്‍ത്ഥ്. അതിനിടയിലാണ് കാണാതായത്. അതസമയം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപത്തു നിന്നും സിദ്ധുവിന്റെ ബാഗ് ലഭിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8086771247 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കണമെന്നാണ് ട്രാന്‍സ്ജെന്‍ഡറായ ദയാ ഗായത്രി അറിയിച്ചിക്കുന്നത്. ഒരു മണിക്കൂര്‍ മുമ്പാണ് ദയ സോഷ്യല്‍ മീഡിയയില്‍ സിദ്ധാര്‍ത്ഥിന്റെ ഫോട്ടോ സഹിതം കാണാനില്ലെന്ന വിവരം അറിയിച്ചുകൊണ്ട് കുറിപ്പിട്ടത്. പിന്നാലെ നിരവധി പേരാണ് സിദ്ധുവിന്റെ തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും. ഇതാദ്യമായല്ല സിദ്ധാര്‍ത്ഥിനെ കാണാതാവുന്നത്. നിരവധി തവണ സ്വകാര്യ ജീവിതത്തിലെ പ്രണയങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് സിദ്ധാര്‍ത്ഥിന്റേത്.

മൂന്നു വര്‍ഷം മുമ്പ് ട്രാന്‍സ്ജെന്‍ഡറായ ദയാ ഗായത്രിയുമായി പ്രണയത്തിലായിരുന്നു സിദ്ധു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും ഉണ്ടായിരുന്നു ഇവരുടെ ജോഡിയ്ക്ക്. ഇരുവരും വിവാഹം കഴിക്കുമെന്ന് നിനച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്ത എത്തിയത്. പാന്‍ സെക്ഷ്വല്‍ വ്യക്തിയായ ദയാ ഗായത്രി സിദ്ധാര്‍ത്ഥുമായി വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കെയാണ് അഞ്ചു മിനിറ്റ് സംസാരിക്കണമെന്നും മാനസികമായി ഒട്ടും ഓക്കേ അല്ലെന്നും അറിയിച്ചപ്പോള്‍ ചെറായി ബീച്ചില്‍ വെച്ച് കാണാന്‍ തീരുമാനിച്ചത്. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ദയ എത്തിയത്. 

തനിച്ചു സംസാരിക്കണമെന്ന് സിദ്ധു ആവശ്യപ്പെട്ടപ്പോള്‍ അല്‍പം മാറിയിരുന്ന് സംസാരിക്കുകയും അതിനിടെ ദയയെ തല്ലുകയും പോക്കറ്റില്‍ നിന്നും മഞ്ഞചരടില്‍ കോര്‍ത്ത താലി എടുത്തു കെട്ടാന്‍ വരുകയും ചെയ്തു. ഓടിമാറിയപ്പോള്‍ സിദ്ധാര്‍ത്ഥ് കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയും രക്ഷിക്കാന്‍ ശ്രമിക്കവേ സിദ്ധുവിന്റെ കൂട്ടുകാര്‍ ദയയെ ബലമായി പിടിച്ചുവക്കുകയും സിദ്ധാര്‍ത്ഥ് താലികെട്ടുകയും ആയിരുന്നു. പിന്നീട് പൊലീസ് വന്നതിനു ശേഷമാണ് ദയയ്ക്ക് അവിടെ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത്. പിന്നീട് ദയയുടെ താല്‍പര്യപ്രകാരം കേസും ചാര്‍ജ്ജ് ചെയ്തില്ല.

ഇനി ശല്യമുണ്ടാവില്ലെന്ന വാക്കിന്റെ പുറത്ത് കേസൊഴുവാക്കി പോയ ദയ പിന്നീട് ട്രാന്‍സ്ജെന്‍ഡറും മോഡലുമായ ശ്രുതി സിത്താരയുമായി പ്രണയത്തിലായി. ഇതു വാര്‍ത്തയായതിന്റെ പിറ്റേ ദിവസം മുതല്‍ സിദ്ധാര്‍ത്ഥിനെ കാണാതായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥ് തിരിച്ചു വരികയും ചെയ്തു. സിദ്ധാര്‍ത്ഥ് പോയത് ദയ ഗായത്രി ബന്ധം ഒഴിവാക്കിയതിലുള്ള സങ്കടം സഹിക്കാനാകാതെയാണ് എന്ന് പറഞ്ഞ് ദയ ഗായത്രിയ്ക്കെതിരെ സൈബറാക്രമണവും രൂക്ഷമായിരുന്നു. ശേഷം ദയാ ഗായത്രിയും ശ്രുതി സിത്താരയും വേര്‍പിരിയുകയും ശ്രുതി സിദ്ധാര്‍ത്ഥുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ അധിക കാലം ആ ബന്ധവും നിലനിന്നിരുന്നില്ല. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മറ്റൊരു പെണ്‍കുട്ടിയുമായും പ്രണയത്തിലായി. സോഷ്യല്‍ മീഡിയയില്‍ നിറയെ ആ കുട്ടിയ്ക്കൊപ്പമുള്ള വീഡിയോകളും റീല്‍സുകളും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയുമാണ്.

 

sitharth nath missing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES