ഇന്നലെയാണ് സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ഭാര്യയുടെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ പുറത്തു വന്നത്. ആദിത്യന്‍ സംവിധാനം ചെയ്ത വാനമ്പാടി എന്ന സീരിയലിലെ സുചിത്രാ നായര്‍ എന്ന നടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നുവെന്നും കുടുംബജീവിതം നശിപ്പിച്ചുവെന്നുമാണ് ആദിത്യന്റെ ഭാര്യ രോണു പറഞ്ഞത്. ഇപ്പോഴിതാ, രോണുവിന്റെ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സുചിത്ര.
സുചിത്ര തങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ പ്രശ്നങ്ങളുണ്ടായി തുടങ്ങിയെന്നും ആദിത്യനും താനും കുറച്ചുനാള്‍ പിണങ്ങി കഴിഞ്ഞെന്നുമായിരുന്നു രോണു പറഞ്ഞത്. അതിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷെ, സുചിത്രയുമായുള്ള ആ സൗഹൃദം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ വഴക്കുണ്ടായി. കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് മാറി നിന്നു. ഒടുവില്‍ ലൊക്കേഷനില്‍ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി. അന്ന് സാന്ത്വനം സീരിയല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു.
അതോടെ രോണുവിനെ ആളുകള്‍ പ്രശ്നക്കാരിയായി തെറ്റിദ്ധരിച്ചു. ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളോട് ഫാമിലിയിലെ പ്രശ്നങ്ങള്‍ ആദിത്യന്‍ ഷെയര്‍ ചെയ്യുമായിരുന്നു. ഇതോടെ കുടുംബപ്രശ്നങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവും സംഭവിച്ചത്. തുടര്‍ന്ന് അദ്ദേഹം മരിച്ച് രണ്ടു വര്‍ഷം തികയാന്‍ മൂന്നു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സുചിത്രാ നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി രോണു രംഗത്തു വന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇക്കാര്യം പ്രചരിക്കവേ പ്രതികരണവുമായി വരികയായിരുന്നു സുചിത്ര.
നടി പറഞ്ഞത് ഇങ്ങനെയാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല, കാലം അതിന്റെ കാലാകാലങ്ങളില്‍ നിരപരാധിക്വം തെളിയിച്ചു കൊണ്ടേയിരിക്കും. കര്‍മ്മ, പഴയത് എല്ലാം ഓര്‍ക്കുന്ന ഒരു ദിവസം വരും.. അതുവരെ ഒള്ളൂ ഇപ്പോള്‍ കാണിക്കുന്ന അവരുടെ സന്തോഷം ഒക്കെ എന്നാണ് രണ്ടു പോസ്റ്റുകളിലായി സുചിത്ര കുറിച്ചത്.
വാനമ്പാടി എന്ന സീരിയലിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സുചിത്ര നായര്‍. വില്ലത്തിയായിട്ടാണ് സുചിത്ര പരമ്പരയില്‍ അഭിനയിച്ചതെങ്കിലും നടിയുടെ സൗന്ദര്യത്തിന് പകരം വെക്കാന്‍ മറ്റാരും അന്നും ഇന്നും ഉണ്ടായിട്ടില്ല. പഴയ ആഴ്ചപ്പതിപ്പുകളിലെ നായികമാരെ ചിത്രങ്ങളില്‍ വരച്ചു വെക്കുന്നതു പോലെയാണ് സുചിത്ര എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. വിടര്‍ന്ന കണ്ണുകളും വരച്ചു വച്ച മൂക്കും ചുണ്ടും കട്ടിയുള്ള ചുരുണ്ട മുടിയും ആകാരഭംഗിയുമൊക്കെയാണ് സുചിത്രയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. തുടര്‍ന്ന് പരമ്പര അവസാനിച്ചശേഷം ബിഗ്ബോസിലേക്കും എത്തിയ സുചിത്രയ്ക്ക് ഷോ നല്‍കിയത് നിരവധി ഹേറ്റേഴ്സിനെയാണ്. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമല്ലാത്ത സുചിത്ര ഇപ്പോഴിതാ, വാനമ്പാടി സംവിധായകന്‍ ആദിത്യന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സുചിത്രയ്ക്ക് പണിയായിരിക്കുകയാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന സുചിത്രയുടെ സ്വകാര്യ ജീവിതത്തെ തന്നെ ബാധിക്കുന്ന രോണുവിന്റെ തുറന്നു പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് അഞ്ചു വര്‍ഷം മുമ്പുള്ള ഒരു വീഡിയോയും പുറത്തു വന്നിരിക്കുന്നത്.
വാനമ്പാടി സീരിയല്‍ ഷൂട്ടിംഗിനിടെ പ്രശസ്തമായ ആ വീടിന്റെ സമീപത്തിരുന്ന് സുചിത്രയും ആദിത്യനും ഒരുമിച്ചെത്തിയ ഒരു ദൃശ്യമാണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് പരമ്പരയില്‍ ഡ്രൈവറായി അഭിനയിച്ചിരുന്ന നടന്റെ യൂട്യൂബ് ചാനലില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഇന്റര്‍വ്യൂ പങ്കുവച്ചത്. ആദിത്യനെ ഇന്റര്‍വ്യൂ ചെയ്യുന്ന സുചിത്രയേയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ചും വാനമ്പാടി എന്ന സീരിയല്‍ തുടങ്ങിയതിനെ കുറിച്ചും സുചിത്രയേയും മോഹനേയും മക്കളേയും ഒടുവില്‍ മനോഹരമായ ആ വീട് എല്ലാം കണ്ടെത്തിയതിനെ കുറിച്ചും ആദിത്യന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഒടുവില്‍ കുടുംബത്തിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. ഭാര്യയേയും രണ്ടു മക്കളേയും കുറിച്ചെല്ലാം ഇതില്‍ പറയുന്നുണ്ട്. എല്ലാ വീടുകളിലും ഉള്ളതുപോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഞങ്ങള്‍ക്കിടയിലും ഉണ്ടെങ്കിലും കുടുംബജീവിതം നന്നായി പോകുന്നുവെന്നാണ് ആദിത്യന്‍ വീഡിയോയിലൂടെ പറയുന്നത്.
അതേസമയം, പ്രണയിച്ചു വിവാഹിതരായവരാണ് ആദിത്യനും രോണുവും. രോണുവിന് പതിനെട്ട് വയസുള്ള സമയത്ത് ആദിത്യന്‍ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. രോണുവിന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിന് രോണുവും ഒരുമിച്ച് പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ടാണ് രോണുവും ആദിത്യനും പ്രണയത്തിലായത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നത് ആദിത്യന്റെ ആഗ്രഹമായിരുന്നു. അന്ന് അിസ്റ്റന്റ് ഡയറക്ടറായിരുന്ന ആദിത്യനുമായുള്ള പ്രണയം വീട്ടില്‍ പറഞ്ഞിരുന്നില്ല. പിന്നീട് പലരും കല്യാണ ആലോചനകളുമായി വരാന്‍ തുടങ്ങിയതോടെ ആദിത്യനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് മക്കളും ജനിച്ചു. പിന്നീട് രോണുവിനേക്കാള്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടം ആദിത്യനെയായിരുന്നു. ആദിത്യന് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും കുഴഞ്ഞു വീഴുന്നതും നെഞ്ചെരിച്ചിലും അസിഡിറ്റിയുടെ പ്രശ്നങ്ങളുമൊക്കെ പതിവായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.