Latest News

അനീഷ് ഉപാസനയ്ക്ക് വധുവായി എത്തുന്നത് നടി തുഷാര നമ്പ്യാര്‍; മിനൂസ് കിച്ചന്‍ അടക്കമുള്ള പരമ്പരകളുടെ ഭാഗമായി എത്തുന്ന നടിയും പ്രണയം പറയുമ്പോള്‍

Malayalilife
 അനീഷ് ഉപാസനയ്ക്ക് വധുവായി എത്തുന്നത് നടി തുഷാര നമ്പ്യാര്‍; മിനൂസ് കിച്ചന്‍ അടക്കമുള്ള പരമ്പരകളുടെ ഭാഗമായി എത്തുന്ന നടിയും പ്രണയം പറയുമ്പോള്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടിയാണ് തുഷാര നമ്പ്യാര്‍. വില്ലത്തി വേഷങ്ങളും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന തുഷാര മഴവില്‍ മനോരമ്മയിലെ മിനൂസ് കിച്ചന്‍ അടക്കം നിരവധി പരമ്പരകളുടെ ഭാഗമാണ്. അനുരാഗ ഗാനം പോലെ എന്ന സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് തുഷാര പ്രേക്ഷകര്‍ക്ക് ഇടയില്‍ സുപരിചിതയാകുന്നത്. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള നടി സിനിമയിലും സജീവ സാന്നിധ്യമാണ്. താരം തന്റെ വിവാഹത്തെ കുറിച്ച് തുറന്ന പറഞ്ഞതൊക്കെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന വിവരമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് വരന്‍. മോഹന്‍ലാലിന്റെ ഒപ്പം ചേര്‍ത്തുവെച്ച പേരാണ് അനീഷിന്റേത്. അനീഷിന്റെ ജീവിതവും ഏറെക്കാലമായി തനിച്ചായിരുന്നു. ജീവിതത്തില്‍ ഒരപാട് ഒറ്റപ്പെട്ട നിമിഷം ഉണ്ടായിട്ടുണ്ടെന്നും തനിക്ക് മകളെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്നും അനീഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്. തുഷാര അനീഷിന്റെ ഫോട്ടോ ഇട്ടതിന് പിന്നാലെ അനീഷും തന്റെ ഇന്‍സ്റ്റായില്‍ രണ്ട് പേരും ചേര്‍ന്നുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചിരുന്നു. സഖിയോടൊപ്പം എന്നായിരുന്നു അനീഷിന്റെ ചിത്രത്തിന്റെ ക്യാപ്ഷന്‍. ഈ ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അനീഷ് ക്യാമറയക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് എത്തുന്നത്. രണ്ട് പേര്‍ക്കും ആശംസകള്‍ കൊണ്ട് മൂടുകയാണ് മിനി സ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ താരങ്ങള്‍. ഒപ്പം ആരാധകരും. ഇതെങ്ങനെ എപ്പോള്‍ സംഭവിച്ചു എന്ന ചോദ്യമാണ് കമന്റുകളിലൂടെ ചോദിച്ചതും എന്നാല്‍ ഒരു ചോദ്യത്തിനും അനീഷോ തുഷാരയോ മറുപടി നല്‍കിയില്ല പകരം എന്നെ റ്റാഗുകള്‍ മാത്രം.

വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും നമ്മുടെ കുട്ടികള്‍ വളരുന്നത് വരെ പിരിയില്ലെന്ന് ഉറച്ച തീരുമാനിച്ചിട്ട് വേണമെന്നാണ് തുഷാര പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഞാനെന്റെ സുഹൃത്തുക്കളോട് വരെ പറയും. കാരണം മാതാപിതാക്കള്‍ രണ്ട് പേരുമില്ലാതെ വളരുന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കഷ്ടപ്പാടുകളൊക്കെ എനിക്ക് ശക്തിയാണ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. കുറേ പ്രണയങ്ങളില്‍ നിന്നും ഞാന്‍ ചിലത് പഠിച്ചിട്ടുണ്ട്. പ്രണയിക്കുന്ന സമയത്ത് അവര്‍ നമ്മുക്ക് ഭയങ്കര കെയറിങ്ങൊക്കെ തരും. പക്ഷേ പിന്നീട് അവരുടെ കൂടെ യാത്ര ചെയ്യുമ്പോഴോ സമയം ചെലവഴിക്കുമ്പോഴോ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് കൂടി നോക്കണം. നമ്മളോട് പെരുമാറുന്നത് പോലെയായിരിക്കില്ല, പ്രശ്‌നമുണ്ടാവുമ്പോള്‍. കല്യാണമെന്ന് പറയുമ്പോള്‍ എല്ലാ രീതിയിലും നമുക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കണം. കുറയൊക്കെ അഡ്ജസ്റ്റ് ചെയ്യണം എന്നായിരുന്നു തുഷാര പറഞ്ഞത്. ഇപ്പോള്‍ തന്റെ സങ്കല്‍പ്പത്തിന് ലഭിച്ച ആള്‍ തന്നെയാണ് അനീഷ് എന്നാണ് താരം പറയുന്നത്.

മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് അനീഷ് ഉപാസന. ഒപ്പം തുടക്കത്തില്‍ പറഞ്ഞപോലെ മോഹന്‍ലാലിന്റെ ഒപ്പം ചേര്‍ത്തുവച്ചൊരു പേരും.ലാലേട്ടന്റെ ജീവന്‍തുളുമ്പുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എന്ന നിലയിലാണ് അനീഷ് കൂടുതല്‍ അറിയപ്പെട്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ എന്ന പേരിലും.

thushara wed aneesh upasana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES