Latest News

മുഖത്ത് കോട്ടമുണ്ടായിരുന്നത് മാറി വരുന്നു;എത്രയും വേഗത്തില്‍ സ്റ്റേജിലേക്ക് തിരികെ വരാനുള്ള പോരാട്ടത്തിലാണ്; മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്; തെറാപ്പിയും ചെയ്യുന്നുണ്ട്; ചികിത്സ തുടരുന്നു, സുഖമായി വരുന്നു';  ഉല്ലാസ് പന്തളം പങ്ക് വച്ചത്

Malayalilife
 മുഖത്ത് കോട്ടമുണ്ടായിരുന്നത് മാറി വരുന്നു;എത്രയും വേഗത്തില്‍ സ്റ്റേജിലേക്ക് തിരികെ വരാനുള്ള പോരാട്ടത്തിലാണ്; മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്; തെറാപ്പിയും ചെയ്യുന്നുണ്ട്; ചികിത്സ തുടരുന്നു, സുഖമായി വരുന്നു';  ഉല്ലാസ് പന്തളം പങ്ക് വച്ചത്

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് സിനിമകളിലും സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകമറിയുന്നത്.ഇപ്പോള്‍ തന്റെ ആരോഗ്യവിവരം പങ്ക് വച്ചിരിക്കുകയാണ് .ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം

ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും പെട്ടെന്ന് സ്റ്റേജിലേക്ക് തിരിച്ചെത്താന്‍ പോരാടുകയാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു. 
ഏറെ നാളുകള്‍ക്ക് ശേഷമാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ ലൈവില്‍ എത്തുന്നത്. ചികിത്സയിലൂടെ തനിക്ക് നല്ല പുരോഗതിയുണ്ടെന്നും മുഖത്ത് ഉണ്ടായിരുന്ന നീര് കുറഞ്ഞുവരികയാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു. മരുന്നുകളും തെറാപ്പികളും മുടങ്ങാതെ തുടരുന്നുണ്ട്. അതേസമയം, ഇടതുകൈയിലെ വേദന പൂര്‍ണ്ണമായി മാറിയിട്ടില്ലെന്നും വിരലുകള്‍ക്ക് ഇപ്പോഴും ബാന്‍ഡേജ് കെട്ടിയിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യായാമങ്ങള്‍ തുടങ്ങിയപ്പോള്‍ വേദന വീണ്ടും കൂടിയതായും താരം കൂട്ടിച്ചേര്‍ത്തു. 

ഉല്ലാസ് പന്തളത്തിന്റെ രോഗവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അടുത്തിടെയാണ് പുറത്തുവന്നത്. നിരവധി പേരാണ് അന്ന് മുതല്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് നാടകങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ 'ഹാസ്യ' എന്ന ട്രൂപ്പില്‍ നിന്ന് പ്രൊഫഷണല്‍ മിമിക്രിയിലേക്ക് കടന്ന അദ്ദേഹം പിന്നീട് കോമഡി ഷോകളിലൂടെയും 'കുട്ടനാടന്‍ മാര്‍പ്പാപ്പ', 'നാം', 'ചിന്ന ദാദ' തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

ullas pandalam about his health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES