ലോക്ഡൗണില്‍പ്പെട്ട് ചെന്നൈയില്‍ നിന്നും വരാനാകാതെ ആയതോടെ പിന്മാറി നടി ഐശ്വര്യ; ചെമ്പരത്തിയില്‍ ഇനി അഖിലാണ്ഡേശ്വരിയായി എത്തുക താരാ കല്യാണ്‍

Malayalilife
 ലോക്ഡൗണില്‍പ്പെട്ട് ചെന്നൈയില്‍ നിന്നും വരാനാകാതെ ആയതോടെ പിന്മാറി നടി ഐശ്വര്യ; ചെമ്പരത്തിയില്‍ ഇനി അഖിലാണ്ഡേശ്വരിയായി എത്തുക താരാ കല്യാണ്‍

വ്യത്യസ്തമായ പരിപാടികളും അവതരണവും സീരിയലുകളുമൊക്കെയായി  മിനിസ്‌ക്രീന്‍ ലോകത്ത് മുന്നേറുകയാണ് സീ കേരളം ചാനല്‍. മികച്ച പ്രേക്ഷക പ്രീതിയോടെ മുന്നേറുന്ന ചാനലില്‍ ചെമ്പരുത്തി എന്ന സീരിയലില്‍ അഖിലാണ്ഡേശ്വരി എന്ന കരുത്തുറ്റ കഥാപാത്രമായി എത്തുന്നത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടി ഐശ്വര്യയാണ്. നരസിംഹത്തിലെ അനുരാധയായും പ്രജ സിനിമയിലെ മായ മേരി കുര്യന്‍ എന്ന പോലീസുകാരിയായുമൊക്ക തിളങ്ങിയ  ഐശ്വര്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരത്തിന്റെ അമ്മ ലക്ഷ്മി ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നായികയാണ്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ലക്ഷ്മി അവസാനമായി അഭിനയിച്ചത്. തെന്നിന്ത്യയില്‍ മാത്രമല്ല ഹിന്ദിയിലും ലക്ഷ്മി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളോടെ സീരിയല്‍ മുന്നേറുകയാണ്. ഇപ്പോള്‍  ലോക്ഡോണ്‍ ആയതോടെ സീരിയ ല്‍ ഷൂട്ടിങ്ങുകളെല്ലാം പ്രതിസന്ധിയിലായിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. എന്നാല്‍ പലതാരങ്ങള്‍ക്കും ഷൂട്ടിങിന് എത്താന്‍ സാധിക്കാതെ ആയതോടെ പലരും സീരിയലുകളില്‍ നിന്നും പിന്മാറുന്നുവെന്ന വാര്‍ത്ത എത്തിയിരുന്നു

. പല സീരിയലുകളിലേയും കേന്ദ്ര കഥാപാത്രങ്ങളാണ് പിന്മറായത്. അന്യ സംസ്ഥാനത്ത് താമസമാക്കിയ  പല അഭിനേതാക്കള്‍ക്കും ്അഭിനയിക്കുന്ന സീരിയലുകളിലേക്ക് മടങ്ങിയെത്താന് സാധിക്കാതെ വന്നു. ഇപ്പോള്‍ ചെമ്പ  രുത്തി എന്ന സീരിയലില്‍ നിന്നും താന്‍ പിന്മാറുകയാണ് എന്ന് അറിയിച്ചിരിക്കയാണ് നടി ഐശ്വരി. ചെന്നൈയിലേക്ക് മടങ്ങിപ്പോയ താരത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കും തിരികെ നാട്ടിലേക്കും എത്താന്‍ നിലവിലത്തെ സാഹചര്യം അനുവദിക്കാതെ വന്നു. സാഹചര്യം മോശമായതുകൊണ്ടാണ് താരം പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ഐശ്വര്യയെ കൂടാതെ പ്രിയപ്പെട്ടവള്‍ സീരിയലിലെ ഉമയായി വേഷം ഇട്ടിരുന്ന അവന്തിക മോഹനും ട്രാവലിംഗ് പ്രശ്നം പറഞ്ഞുകൊണ്ടാണ് പരമ്പരയില്‍ നിന്നും പിന്മാറിയത്. തൃച്ചംബരത്തെ അഖിലാണ്ഡേശ്വരിയായി എത്താന്‍ പോകുന്നത് നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ ആണ്. ചാനല്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നുമാണ് താര ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി എത്തുന്ന വിവരം പുറത്തുവരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അഖിലാണ്ഡേശ്വരി ആയി ഐശ്വര്യ മതിയെന്നാണ് ആരാധകര്‍ ചാനലിന്റെ എഫ് ബി പേജില്‍ സൂചിപ്പിക്കുന്നത്.


 

actress aishwarya exits from chembarathi serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES