മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി പേരെടുത്ത ബിഗ് ബോസ് മലയാളം മറ്റൊരു സീസണുമായി എത്താനൊരുങ്ങുകയാണ്. ഈ വര്ഷം ആദ്യ പകുതിയില്‍ തുടങ്ങേണ്ടിയിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 ജൂണിലേക്ക് മാറ്റി വച്ചിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് ഇപ്പോളിതാ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം എത്തിയതോടെ അവതാരകനായി ലാലേട്ടനെത്തുമോയെന്ന ആശങ്കയ്ക്കും വിരാമമാവുകയാണ്. കഴിഞ്ഞ വര്‍ഷം മറ്റു ഭാഷകളിലെല്ലാം ബിഗ് ബോസ് ഷോ ബിഗ് ബോസ് ഉണ്ടായിരുന്നെങ്കിലും മലയാളത്തില്‍ ഉണ്ടായിരുന്നില്ല.
ബിഗ്ഗ് ബോസ്സ് സീസണ്‍ 7 ലോഗോ ഔദ്യോഗികമായി ഏഷ്യാനെറ്റ് പുറത്ത് വിട്ടു. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹന്‍ലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേര്‍ത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പില്‍ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെന്‍സിനോടും സാമ്യമുണ്ട്. നിയോണ്‍ ലൈറ്റിംഗ് നിറങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊര്‍ജ്ജസ്വലതയേയും ചലനാത്മകതയേയുമാണ് സൂചിപ്പിക്കുന്നത്. കണ്ണിനെ വലയം ചെയ്തിരിക്കുന്ന വരകള്‍ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്.
ശ്രദ്ധിച്ചുനോക്കിയാല്‍ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങള്‍ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും, ഈ ഏഴിന്റെ അര്‍ത്ഥം വരുന്ന അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു.
പരേതനായ നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, ഷണ്‍മുഖദാസ് ജെ എന്ന ദാസേട്ടന്‍ കോഴിക്കോട്, സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യങ്ങള്‍ ആയ എല്‍.ജി.ബി.ടി.ക്യൂ അംഗങ്ങള്‍ ജാസി, ആദില - നോറ, എന്നിവരും ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ മത്സരാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്റലിസ്റ്റ് അജ്മല്‍, അവതാരകനായ രോഹന്‍ ലോന, മല്ലു ഫാമിലി അംഗം സുജിത്ത്, വ്ളോഗര്‍ പ്രണവ് കൊച്ചു, എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.