മോഹന്‍ലാല്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് 24 കോടി രൂപ വാങ്ങിയോ? റിയാലിറ്റി ഷോകളില്‍ വലിയ പ്രതിഫലം വാങ്ങുന്ന താരമായി നടന്‍; ബിഗ് ബോസ് അവതാരകര്‍ വാങ്ങുന്ന പ്രതിഫലകണക്കുകള്‍ ഇങ്ങനെ

Malayalilife
മോഹന്‍ലാല്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് 24 കോടി രൂപ വാങ്ങിയോ? റിയാലിറ്റി ഷോകളില്‍ വലിയ പ്രതിഫലം വാങ്ങുന്ന താരമായി നടന്‍; ബിഗ് ബോസ് അവതാരകര്‍ വാങ്ങുന്ന പ്രതിഫലകണക്കുകള്‍ ഇങ്ങനെ

ബിഗ് ബോസ് മലയാളം അതിന്റെ ഏഴാം സീസണുമായി മുന്നേറുകയാണ്. അവതാരകനായി മോഹന്‍ലാല്‍ എത്തുന്നത് കൊണ്ട് തന്നെ ഷോയ്ക്ക് പ്രേക്ഷകരും ഏറെയാണ്.  ശനി, ഞായര്‍ ദിവസങ്ങളില്‍ cഎത്തുന്ന എപ്പിസോഡുകള്‍ക്ക് മാത്രം പ്രത്യേക ഫാന്‍ ബേസുണ്ട്.

ബിഗ് ബോസിന്റെ തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും സജീവമായി മോഹന്‍ലാലും ഉണ്ടാകും. ഓരോ എപ്പിസോഡും വളരെ സൂക്ഷ്മമായാണ് മോഹന്‍ലാല്‍ വീക്ഷിക്കുന്നത്. അത് മത്സരാര്‍ത്ഥികളുമായി സംവദിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ചിലപ്പോള്‍ മത്സരാര്‍ത്ഥികളെ ശാസിക്കാനും മറ്റും ചിലപ്പോള്‍ ചേര്‍ത്തു പിടിക്കാനുമെല്ലാം ബിഗ് ബോസില്‍ കാണാവുന്നതാണ്.

എത്ര തിരക്കുണ്ടെങ്കിലും താന്‍ എല്ലാ എപ്പിസോഡും കാണാറുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മത്സരാര്‍ത്ഥികളുടെ ഗുണങ്ങള്‍ എന്താണെന്ന് തുറന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം പോരായ്മകളും തുറന്നു പറയാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഇടയ്ക്കിടെ മത്സരാര്‍ത്ഥികളെ കാണാനെത്തുന്ന മോഹന്‍ലാല്‍ അവരുമായി സംവദിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും അക്കാര്യം വ്യക്തമാകാറുണ്ട്.

2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. ആദ്യം മുതല്‍ ഇതുവരെയുള്ള എല്ലാ സീസണിലും മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്തിയത്. ആദ്യ സീസണില്‍ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്.  തുടര്‍ന്നു വന്ന സീസണില്‍ പ്രതിഫലം 18 കോടിയായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ 24 കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം എന്നാണ് അറിയാന്‍ സാധിക്കുന്നത്. 

ബിഗ് ബോസ് ഷോ അവതരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം സല്‍മാന്‍ ഖാനാണ്. തുടക്കത്തില്‍ സല്‍മാന്റെ ഒരാഴ്ചയിലെ പ്രതിഫലം 2.5 കോടി രൂപ എന്ന കണക്കിലായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഫലം ക്രമാനുഗതമായി ഇയര്‍ന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിന്  ഒരു എപ്പിസോഡിന് 43 കോടി എന്ന കണക്കിലാണ് സല്‍മാന്‍ പ്രതിഫലം ഈടാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്നാണ് ബിഗ് ബോസ് കന്നഡയിലും ആരംഭിക്കുന്നത്. 2013ലാണ് കന്നഡ ബിഗ് ബോസ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. കന്നഡ ബിഗ് ബോസിന്റെ ഇതുവരെയുള്ള 11 സീസണുകളുടെയും അവതാരകന്‍ കിച്ച സുദീപ് ആണ്. 2015ല്‍ കളേഴ്സ് ചാനലുമായി ഉണ്ടാക്കിയ കരാറില്‍ കിച്ച സുദീപിന്റെ പ്രതിഫലം 20 കോടി രൂപയായിരുന്നു

തമിഴ് ബിഗ് ബോസിന്റെ ശ്രദ്ധേയമുഖം കമല്‍ഹാസനാണ്. ഷോയുടെ ഏഴാം സീസണിനു കമല്‍ഹാസന്‍ വാങ്ങിയ പ്രതിഫലം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് തമിഴിന്റെ  ഏഴാം സീസണില്‍ 130 കോടി രൂപയാണ് കമല്‍ഹാസന്‍ തന്റെ പ്രതിഫലമായി ആവശ്യപ്പെട്ടത്

ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ അവതാരകനായി എത്തിയത് വിജയ് സേതുപതിയായിരുന്നു. 60 കോടിയാണ് വിജയ് സേതുപതി പ്രതിഫലമായി ഈടാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.12 ലക്ഷം രൂപ ഒരു എപ്പിസോഡിന് എന്ന കണക്കില്‍ ഏതാണ്ട് 12 കോടി രൂപയാണ് ബിഗ് ബോസ് തെലുങ്ക് 2022ന് നാഗാര്‍ജുന പ്രതിഫലം വാങ്ങിയത്. അതേസമയം, ബിഗ് ബോസ് ആറാം സീസണ്‍ ആതിഥേയത്വം വഹിച്ചതിന് 15 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബിഗ് ബോസ് മറാത്തി 3 ഹോസ്റ്റ് ചെയ്യുന്നതിന് മഹേഷ് മഞ്ജരേക്കര്‍ ഒരു എപ്പിസോഡിന് 25 ലക്ഷം രൂപ വാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സീസണിന് 3.5 കോടി രൂപയാണ് മഹേഷ് പ്രതിഫലമായി കൈപ്പറ്റുന്നത്.
 

bigg boss malayalam season 7 remuneration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES