Latest News

മരണശേഷം എന്റെ ശവശരീരം മെഡിക്കൽ കോളജിന്; വിപ്ലവകരമായ വെളിപ്പെടുത്തലുമായി ജസ്ല മാടശ്ശേരി

Malayalilife
topbanner
 മരണശേഷം എന്റെ  ശവശരീരം മെഡിക്കൽ കോളജിന്; വിപ്ലവകരമായ വെളിപ്പെടുത്തലുമായി ജസ്ല മാടശ്ശേരി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതയായ ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകയുമാണ് ജസ്ല മാടശ്ശേരി. തന്റെതായ നിലപാടുകൾ തുറന്ന് പറയാൻ മടികാട്ടാത്ത ജസ്ല  തന്റെ മൃതദേഹം മെഡിക്കൽ കോളജിനാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.  പള്ളിക്കബറടിത്തിലെ ആറടിമണ്ണിൽ കിടന്നാൽ മാത്രമാണോ ശവം മണ്ണിൽ ലയിക്കുന്നത് എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ  ജസ്ല ചോദ്യമുയർത്തുകയാണ്. 

ജസ്ല മാടശ്ശേരിയുടെ കുറിപ്പിലൂടെ 

മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി...ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും...
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ... എന്ന്..
എന്ത് കഷ്ടാണ്...
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??

പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്...
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.

മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്‍റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ...
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല...

എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.

മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്‍റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്...

മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്...മെഡിക്ല്‍ സ്റ്റുഡന്‍റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..

കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ...

ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..

മരിച്ച ഞാന്‍ അതറിയുന്നില്ല...
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..

ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..

മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..

ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..'''ഭും '''''....ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി...

ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ...???

കഷ്ടം.

പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..

പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല


മരണശേഷം ജസ്ലയുടെ മയ്യത്ത് മെഡിക്കൽ കോളജിന്...! എന്റെ മരണ ശേഷം പള്ളിയിൽ കബറക്കാൻ ഞമ്മള് സമ്മതിക്കൂല... ജസ്ലയുടെ വിപ്ലവകരമായ തീരുമാനം... കൈയ്യടിച്ച് സോഷ്യൽ മീഡിയ 

jazla madasseri new facebook post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES