Latest News

ആലിലത്താലിയിലൂടെ മൊട്ടിട്ട പ്രണയം; പിന്നാലെ വിവാഹം; ശാലുവിനെ ജീവനു തുല്യം സ്‌നേഹിച്ചിട്ടും നഷ്ടപ്പെട്ടു; വിവാഹ മോചനത്തിന് ശേഷം, ഉണ്ടായിരുന്ന ട്രൂപ്പ് നഷ്ടപ്പെട്ടു; കടക്കെണിയിലായി മരണത്തെക്കുറിച്ച് വരെ ചിന്തിച്ചു; ശാലു മേനോന്റെ മുന്‍ ഭര്‍ത്താവ് നടന്‍ സജി നായര്‍ പങ്ക് വച്ചത്

Malayalilife
topbanner
ആലിലത്താലിയിലൂടെ മൊട്ടിട്ട പ്രണയം; പിന്നാലെ വിവാഹം; ശാലുവിനെ ജീവനു തുല്യം സ്‌നേഹിച്ചിട്ടും നഷ്ടപ്പെട്ടു; വിവാഹ മോചനത്തിന് ശേഷം, ഉണ്ടായിരുന്ന ട്രൂപ്പ് നഷ്ടപ്പെട്ടു; കടക്കെണിയിലായി മരണത്തെക്കുറിച്ച് വരെ ചിന്തിച്ചു; ശാലു മേനോന്റെ മുന്‍ ഭര്‍ത്താവ് നടന്‍ സജി നായര്‍ പങ്ക് വച്ചത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മലയാളികള്‍ക്കും നാരദന്‍ എന്നു പറഞ്ഞാല്‍ അതിനു നടന്‍ സജി നായരുടെ മുഖമാണ്. ഏറെ പ്രശസ്തമായ കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള സീരിയലുകളുടെ മലയാളം, തമിള്‍, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ 17 കൊല്ലത്തോളം സ്ഥിരം നാരദനായി അഭിനയിച്ച സജിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചത് ഈ വേഷമായിരുന്നു. നാടക നാടനായിരുന്ന സജി ഏറെക്കാലത്തിനു ശേഷം വീണ്ടും സീരിയല്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ്. വിവാഹം വേണ്ടെന്നു വച്ച് ജീവിച്ചിരുന്ന സജി 2016ല്‍ നടി ശാലു മേനോനെ വിവാഹം കഴിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വേര്‍പിരിയലും ഒടുക്കം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരെയും സജിയെ എത്തിച്ചു. എന്നാല്‍ തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട സജി ഇപ്പോള്‍ പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്.

പ്രൊഫഷണല്‍ നാടക നടനായിരുന്ന സജി കൃഷ്ണകൃപാസാഗരം എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. ഈ സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സജിയും ശാലു മേനോനും കണ്ടുമുട്ടിയത്. അതില്‍ പാര്‍വ്വതിയായിട്ടാണ് ശാലു അഭിനയിച്ചിരുന്നത്. ആ കാലം മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഒരുമിച്ച് ഒരുപാട് സീരിയലുകള്‍ വര്‍ക്ക് ചെയ്തു. എങ്കിലും ആലിലത്താലി എന്ന സീരിയല്‍ ചെയ്യുമ്പോഴാണ് കുറച്ചുകൂടെ നന്നായി അടുത്തത്. പ്രണയം മൊട്ടിട്ട് അടുത്തു വന്നുവെങ്കിലും ആ ബന്ധം അധികം മുന്നോട്ടു പോയില്ല.

ആലിലത്താലിയ്ക്ക് ശേഷം ഇരുവരും രണ്ട് വഴിയ്ക്ക് പിരിഞ്ഞു. അതിന് ശേഷം ശാലു അവളുടെ വര്‍ക്കുകളുമായി മുന്നോട്ടു പോകുന്നതിനിടയാണ് സോളാര്‍ കേസില്‍ പെടുന്നത്. അതിന് ശേഷം സജിയെ കാണണം എന്ന് പറഞ്ഞ് ശാലു വിളിക്കുകയും ശാലുവും അമ്മയും ഒരുമിച്ചു വന്ന് കാണുകയും ആയിരുന്നു. ശാലു തുടങ്ങുന്ന ബാലെയില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ടാണ് അന്ന് വന്നത്. അപ്പോഴും സജിയ്ക്ക് ശാലു പ്രിയപ്പെട്ടവള്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം ഉപേക്ഷിച്ച് സജി വീണ്ടും അഭിനയത്തില്‍ സജീവമായി.

മുന്‍പ് ബാലെ ചെയ്ത അനുഭവമൊന്നും ഉണ്ടായിരുന്നില്ല. എന്താണ് ബാലെ എന്ന് അറിയുന്നതും പോലും അവിടെ വച്ചാണ്. അങ്ങനെ രണ്ട് വര്‍ഷത്തോളം ശാലുവിന്റെ ട്രൂപ്പില്‍ ബാലെ ചെയ്തു. അപ്പോഴേക്കും സജിയും ശാലുവും തമ്മില്‍ കൂടുതല്‍ അടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 2016ല്‍ വിവാഹിതരായത്. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് ട്രൂപ്പ് നടത്തിയത്. എന്നാല്‍, പിന്നീട് മറ്റു ചില വ്യക്തപരമായ കാരണങ്ങളാല്‍ സജിയ്ക്ക് ട്രൂപ്പില്‍ നിന്നും മാറി നില്‍ക്കേണ്ട വന്നു. സമിതിയിലെ ചില രീതികളില്‍ ചേര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ടായിരുന്നു ആ തീരുമാനം. ശാലുവും അതിനോടു യോജിച്ചു. എന്നാല്‍ അതിന് ശേഷം ആണ് സജിയും ശാലുവും തമ്മിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. അത് പിന്നീട് രൂക്ഷമായി.

അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു ട്രൂപ്പ് സജി തുടങ്ങിയത്. അതാണ് സജിയുടെ എല്ലാ തകര്‍ച്ചയ്ക്കും കാരണമായത്. ആരുടെ മുന്‍പിലും കൈ നീട്ടേണ്ടല്ലോ എന്ന് പറഞ്ഞ് ശാലു തന്നെയാണ് അത് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. നല്ല രീതിയില്‍ മുന്നോട്ട് പോയി. പക്ഷെ വരുമാനം കുറഞ്ഞപ്പോള്‍ നിര്‍ത്താന്‍ ശാലു പറഞ്ഞു. എന്നാല്‍ സജിയത് കേട്ടില്ല. അപ്പോഴേക്കും ട്രൂപ്പുമായി ബന്ധപ്പെട്ട് ഇരുവരും സ്വന്തം നാടുകളില്‍ ആയിരുന്നു. അതിനിടയില്‍ കൊവിഡ് വന്നപ്പോഴേക്കും ട്രൂപ്പ് എട്ട് നിലയില്‍ പൊട്ടി. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചു. ആകെ തകര്‍ന്ന അവസ്ഥ.

അതിനിടയിലാണ് ശാലുവിനെ ഒന്നു കാണാന്‍ പോലും കഴിയാതെ, ഒരു സംസാരിക്കാന്‍ പോലും കഴിയാതെ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയി. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. തുടര്‍ന്നാണ് വിവാഹമോചനത്തിലേക്കും കാര്യങ്ങളെത്തിയത്. എന്നാല്‍ അപ്പോഴും ഇപ്പോഴും എല്ലാം ശാലുവിനെ ഹൃദയം തുറന്നു സ്നേഹിക്കുന്നുണ്ട് സജി. തന്റെ ഭാര്യ, തന്റെ കാമുകി, തന്റെ പ്രണയിനി എല്ലാം ശാലു തന്നെയാണ് എന്നാണ് സജി തുറന്നു പറയുന്നത്. അതു കൊണ്ടു തന്നെ ഒന്നിന്റെ പേരിലും ശാലുവിനെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അവള്‍ക്ക് വേണ്ടിയാണ് സജി ഡൈവോഴ്‌സിന് സമ്മതം നല്‍കിയത് പോലും.

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരിക്കവേയാണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നുവെങ്കില്‍ ഇന്ന് സജി ഉണ്ടാകുമായിരുന്നില്ല.

saji nair opens up about his divorce

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES