Latest News

ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമത് എത്തി വാനമ്പാടി; ചാനൽ റേറ്റിംഗ് ഇങ്ങനെ

Malayalilife
topbanner
ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമത് എത്തി വാനമ്പാടി;  ചാനൽ റേറ്റിംഗ് ഇങ്ങനെ

പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തിയിരിക്കുകയാണ്. ടിആര്‍പി റേറ്റിങ്ങില്‍  ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്ന വാനമ്പാടിയാണ്. കഴിഞ്ഞ ആഴ്ചത്തെ ടിആര്‍പി റേറ്റിങ്ങാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ  വെളളിയാഴ്ചയായിരുന്നു വാനമ്പാടി ക്ലൈമാക്സ. വാനമ്പാടി സീരിയലില്‍ കഴിഞ്ഞ ആഴ്ച ക്ലൈമാക്സ എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ആഴ്ചയിലത്തേത്.

കുടുംബവിളക്കാണ് തൊട്ടു പിന്നാലെ രണ്ടാം സ്ഥാ നത്ത് എത്തിയിരിക്കുന്നത്. വാനമ്പാടി അവസാനിക്കുന്നതിന് മുന്നോടിയായി ആരംഭക്ഷിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലിനും ഇപ്പോള്‍ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. തുടക്കത്തില്‍ അത്ര പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ലെങ്കിലും ഇപ്പോള്‍ സീരിയല്‍ മുന്നേറുകയാണ്. അമ്മയെ അന്വേഷിച്ച് വരുന്ന മകളുടെ കഥ പറയുന്ന അമ്മയറിയാതെ ഊമയായ കല്യാണിയുടെ ജീവിതം പറയുന്ന.മൗനരാഗം എന്നിവയാണ് നാലും അഞ്ചു സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. റേറ്റിങ്ങില്‍ മുന്‍കാലങ്ങളില്‍ മുന്നിട്ടു നിന്നിരുന്ന സീതാ കല്യാണം കസ്തൂരിമാന്‍ എന്നീ സീരിയലുകള്‍ക്ക് വന്‍ തകര്‍ച്ചയാണ് റേറ്റിങ്ങില്‍ ഉണ്ടായിരിക്കുന്നത്. കോമഡി സ്റ്റാര്‍സ്, പൗര്‍ണമിത്തിങ്കളും ഇത്തവണത്തെ റേറ്റിങ്ങില്‍ ഇടം നേടിയിട്ടുണ്ട്.
 

Read more topics: # trp ratings this week
trp ratings this week

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES