Latest News

എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ല'; എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാന്‍ ഉള്ളതല്ല; പ്രചരിക്കുന്ന എഐ ഇമേജിനെതിരെ പൊട്ടിത്തെറിച്ച് വൈഷ്ണവി സായ്കുമാര്‍

Malayalilife
 എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ല'; എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാന്‍ ഉള്ളതല്ല; പ്രചരിക്കുന്ന എഐ ഇമേജിനെതിരെ പൊട്ടിത്തെറിച്ച് വൈഷ്ണവി സായ്കുമാര്‍

കഴിഞ്ഞ ദിവസമാണ് സായ് കുമാറിന്റെയും മകള്‍ വൈഷ്ണവിയുടേയും ഒരു എഐ ചിത്രം പുറത്തുവന്നത്. സായ്ച്ചന്‍.. പൂര്‍ത്തീകരിക്കാനാകാത്ത ഒരു സ്വപ്നം എന്ന ക്യാപ്ഷനോടെ മകളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന സായ് കുമാറിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. വൈഷ്ണവിയുടെ ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു എഐ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം വൈഷ്ണവി പങ്കുവച്ചതാണെന്നാണ് പലരും കരുതിയത്. അത്തരത്തില്‍ പല സോഷ്യല്‍ മീഡിയാ പേജുകളിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ, ചിത്രത്തിനു പിന്നില്‍ സംഭവിച്ചത് എന്താണെന്നും അച്ഛനോടുള്ള സ്നേഹത്തില്‍ തനിക്കുള്ള നിലപാട് എന്താണെന്നും കൃത്യമായി പറഞ്ഞിരിക്കുകയാണ് വൈഷ്ണവി. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

നമസ്‌കാരം.. ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ചു ദിവസമായി എന്റെ കുടുംബത്തിനെ കുറിച്ചും എന്റെ അച്ഛനേയും അമ്മയേയും കുറിച്ചും എന്നെയും എന്റെ ജീവിതത്തെ കുറിച്ചും എല്ലാം ചില പോസ്റ്റുകള്‍ കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്റെ ഇന്‍സ്റ്റഗ്രാം ഐഡി അയാം വൈഷ്ണവി സായ്കുമാര്‍ ഒഫീഷ്യല്‍ എന്നുള്ളതാണ്. ദയവ് ചെയ്ത് എന്റെ പേഴ്സണല്‍ ലൈഫ് മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ച് ഇഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയേക്കേണ്ട കാര്യം എനിക്കില്ല. പ്ലീസ് ലീവ് ആസ് എലോണ്‍ എന്നാണ് വൈഷ്ണവി കുറിച്ചത്.

പിന്നാലെ ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ എഐ ചിത്രം ഡിലീറ്റ് ചെയ്യുകയും തുടര്‍ന്ന് ഒരു കുറിപ്പ് ഫാന്‍സ് പേജ് പങ്കുവെക്കുകയും ചെയ്തു. നമ്മള്‍ ഈ പേജില്‍ ഒരു പിക് ഇട്ടിട്ടുണ്ടായിരുന്നു. വളരെ നല്ല ഉദ്ദേശത്തില്‍ ഇട്ട ആ പിക് പല ഓണ്‍ലൈന്‍ മീഡിയയും മിസ് യൂസ് ചെയ്തു. പ്ലീസ് ഡോണ്ട് പ്ലേ വിത്ത് അദേഴ്സ് ഇമോഷന്‍സ് ആന്റ് ഡോണ്ട് ട്വിസ്റ്റ് അദേഴ്സ് വേര്‍ഡ്സ് എന്നാണ് ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. സായ് കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് വൈഷ്ണവി. അദ്ദേഹം ബിന്ദു പണിക്കരെ വിവാഹം ചെയ്തതോടെ അച്ഛനില്‍ നിന്നും അകന്നു പോയ വൈഷ്ണവി ജീവിതമാര്‍ഗമെന്നോണമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ നിരവധി സീരിയലുകളില്‍ വില്ലത്തി വേഷങ്ങളില്‍ തിളങ്ങുന്ന വൈഷ്ണവി അഭിനയിക്കുന്ന നിമിഷങ്ങളിലെല്ലാം നടിയുടെ അച്ഛനെ തന്നെയാണ് പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരിക. കാരണം, അത്രത്തോളം സാദൃശ്യമാണ് അഭിനയത്തിന്റെ കാര്യത്തില്‍ അച്ഛനും മകളും തമ്മിലുള്ളത്. അച്ഛന്റെ കണ്ണ് അതേപടി പകര്‍ന്നു കിട്ടിയ മകള്‍ സ്‌ക്രീനില്‍ വില്ലത്തിയായി നിറഞ്ഞാടുകയും ചെയ്യുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ ഇതു ഒറിജിനല്‍ ചിത്രമാണെന്ന് തോന്നിയെക്കുമെങ്കിലും ഇതൊരു എഐ ചിത്രമാണ്. സായ്ച്ചന്‍.. പൂര്‍ത്തീകരിക്കാനാകാത്ത ഒരു സ്വപ്നം എന്ന ക്യാപ്ഷനോടെയാണ് നിറകണ്ണുകളോടെ വൈഷ്ണവി ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം ചെയ്തതോടെ ഒറ്റപ്പെട്ടു പോയതാണ് ഭാര്യ പ്രസന്നയും മകള്‍ വൈഷ്ണവിയും. അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അച്ഛനില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, വൈഷ്ണവിയുടെ വിവാഹത്തിനും അദ്ദേഹം വന്നിരുന്നില്ല. എങ്കിലും ആ പിണക്കങ്ങളൊന്നും മനസില്‍ വെയ്ക്കാതെ ഇപ്പോഴും അച്ഛനെ സ്‌നേഹിക്കുന്ന മകളാണ് വൈഷ്ണവി. അച്ഛന്റെ യാതൊരു സഹായങ്ങളുമില്ലാതെയാണ് വൈഷ്ണവി സീരിയലിലേക്ക് എത്തിയത്. തന്റെ കണ്ണു കണ്ട് നല്ല പരിചയം ഉള്ള കണ്ണാണല്ലോ എന്നു പറഞ്ഞാണ് പലരും വൈഷ്ണവിയെ തിരിച്ചറിഞ്ഞത്. കയ്യെത്തും ദൂരത്ത് പരമ്പരയില്‍ കനക ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി ആദ്യം അവതരിപ്പിച്ചത്. അതു തന്നെ ശ്രദ്ധ നേടിയതോടെ തുടരെ തുടരെ നിരവധി സീരിയലുകളാണ് തേടിയെത്തിയത്.


 

vaishnavi saikumar reveals ai picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES