Latest News

'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്‌നേഹം മാത്രമേയുള്ളൂ'; ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല;ആര്‍ജെ ബിന്‍സിക്കെതിരെസഹോദരി മരിയയുടെ വീഡിയോ; കണ്ടന്റിന് വേണ്ടിയ തയ്യാറാക്കിയ വീഡിയോ ഡീലിറ്റ് ചെയ്ത നിലയില്‍

Malayalilife
 'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്‌നേഹം മാത്രമേയുള്ളൂ'; ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല;ആര്‍ജെ ബിന്‍സിക്കെതിരെസഹോദരി മരിയയുടെ വീഡിയോ; കണ്ടന്റിന് വേണ്ടിയ തയ്യാറാക്കിയ വീഡിയോ ഡീലിറ്റ് ചെയ്ത നിലയില്‍

മുന്‍ ബിഗ് ബോസ് താരവും ആര്‍ജെയും അവതാരകയുമായ ആര്‍ജെ ബിന്‍സിക്ക് എതിരെ അനിയത്തി മരിയ ബിജു രംഗത്ത്. ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താന്‍ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. റീലില്‍ കാണുന്നത് പോലല്ല ബിന്‍സിയെന്നും മരിയ വിഡിയോയില്‍ പറയുന്നുണ്ട്. തന്നെ കടിച്ച് പറിച്ചെന്നും മരിയ പറയുന്നുണ്ട്.

''കുറേ നാളായി ഞാന്‍ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോയില്‍ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവന്‍ ബിന്‍സി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്നെ ആശുപത്രിയില്‍ ആരും കൊണ്ടുപോകുന്നില്ല. അവള്‍ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്'' എന്നാണ് ബിന്‍സി പറയുന്നത്.

''കൊച്ചിലെ മുതല്‍ ഞാന്‍ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയില്‍ കാണുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവന്‍ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്'' എന്നും മരിയ പറയുന്നുണ്ട്. 

ഇന്‍സ്റ്റഗ്രാമിലാണ് മരിയയുടെ വിഡിയോ പ്രതക്ഷ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പല പേജുകളിലൂടേയും ഈ വിഡിയോ ചര്‍ച്ചയാവുകയാണ്.

viral video controversy rj bincys

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES