Latest News

പുതിയ സീരിയല്‍ ആരംഭം; എട്ടു ജില്ലകളില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം

Malayalilife
topbanner
പുതിയ സീരിയല്‍ ആരംഭം;  എട്ടു ജില്ലകളില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം

ലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം കേരളത്തിലൂടനീളം പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ടു ജില്ലകളിലായി 100 ബസുകളിലാണ് സൗജന്യ സര്‍വീസുകള്‍.

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി വേറിട്ടൊരു കഥപറയുന്ന ഏറ്റവും പുതിയ പരമ്പരയായ 'സത്യ എന്ന പെണ്‍കുട്ടി'യുടെ സംപ്രേക്ഷണം സീ കേരളം ചാനലില്‍ തിങ്കളാഴ്ച രാത്രി 8.30ന് ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ സേവനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും സീ കേരളത്തിന്റെ സൗജന്യ ബസുകള്‍ ഓടും. യാത്രക്കാര്‍ക്ക് ഒരു ദിവസം പൂര്‍ണമായും ഈ സേവനം ഉപയോഗിക്കാം.  

നേരത്തെയും സീ കേരളം സൗജന്യ ബസ് യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു കൊച്ചിയില്‍ സംഘടിപ്പിച്ച സൗജന്യ ബസ് യാത്ര 600 ഓളം യാത്രക്കാര്‍ക്ക് സഹായകമായി. അതിന്റെ വിജയത്തെ തുടര്‍ന്നാണ് പുതിയ സീരിയല്‍ ആരംഭിക്കുന്നതിനു ഒപ്പം കേരളത്തിലെ എട്ടു ജില്ലകളില്‍ സൗജന്യ ബസ് യാത്ര സീ കേരളം നടത്തുന്നത്.

കേരളത്തിലെ  ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ, ആരും പറയാത്ത ഒരു ടോംബോയ് പെണ്‍കുട്ടിയുടെ കഥ പറയുന്ന സീരിയല്‍ ആണ് തിങ്കളാഴ്ച രാത്രി 8 .30 മുതല്‍ സംപ്രേക്ഷണം ചെയ്യുന്ന 'സത്യ എന്ന പെണ്‍കുട്ടി'. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയ്ം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും ഈ സീരിയലിലൂടെയാണ്.    

 

zee keralam new serial sathya enna penkutty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES