Latest News

പേരക്കുട്ടിക്ക് റിവാന്‍ എന്ന് പേര് ഇട്ട്  രവി പിള്ളയും കുടുംബവും; പത്ത് വര്‍ഷം കാത്തിരുന്ന് കിട്ടിയ കടിഞ്ഞൂല്‍ കണ്മണിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാാക്കി കുടുംബം;നൂലുകെട്ട് ആഘോഷ കാഴ്ചകള്‍ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
പേരക്കുട്ടിക്ക് റിവാന്‍ എന്ന് പേര് ഇട്ട്  രവി പിള്ളയും കുടുംബവും; പത്ത് വര്‍ഷം കാത്തിരുന്ന് കിട്ടിയ കടിഞ്ഞൂല്‍ കണ്മണിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാാക്കി കുടുംബം;നൂലുകെട്ട് ആഘോഷ കാഴ്ചകള്‍ സോഷ്യലിടത്തില്‍ വൈറല്‍

കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയാണ് രവി പിള്ള. ആര്‍ പി ഗ്രൂപ്പ് എന്ന പേരില്‍ പ്രവാസലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസിനസ് ഇദ്ദേഹത്തിന്റെ ബിസിനസ് ശൃംഖലയ്ക്ക് ഉടമകളായി രണ്ടേ രണ്ടു പേര്‍ മാത്രമാണുള്ളത്. മകള്‍ ആരതി രവി പിള്ളയും മകന്‍ ഗണേഷ് രവി പിള്ളയും. ഒന്‍പതു വര്‍ഷം മുമ്പാണ് രവി പിള്ള മകളുടെ വിവാഹം നടത്തിയത്. അതിനു മുമ്പും ശേഷവും ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ അത്യാഢംബരങ്ങളാല്‍ സമൃദ്ധമായിട്ടായിരുന്നു ആരതിയുടെ വിവാഹം രവി പിള്ള നടത്തിയത്. ഏതാണ്ട് 55 കോടി രൂപയാണ് ആ വിവാഹത്തിനു വേണ്ടി അദ്ദേഹം മുടക്കിയത്. കാശിന്റെയും മകള്‍ക്ക് നല്‍കിയ സമ്മാനങ്ങളുടേയും വിലയ്ക്കുമപ്പുറം ലോകമെമ്പാടും കണ്ടത് അദ്ദേഹത്തിന്റെ മകളോടുള്ള സ്നേഹമാണ്. ഡോ. ആദിത്യ വിഷ്ണുവിന്റെ കൈകളിലേക്ക് അദ്ദേഹം നിറഞ്ഞ ഹൃദയത്തോടെ കൈപിടിച്ചേല്‍പ്പിച്ചു നല്‍കിയത് തന്റെ ഏറ്റവും വലിയ സ്വത്തിനെയായിരുന്നു. 2015ലായിരുന്നു ഇവരുടെ വിവാഹം.

തുടര്‍ന്ന് ഇക്കഴിഞ്ഞ 10 വര്‍ഷക്കാലം ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരതിയും ആദിത്യയും. ആ കാത്തിരിപ്പിന്റെ ഫലപ്രാപ്തിയെന്നോണം ഒരു മാസം മുമ്പാണ് ആരതി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ശരിക്കും ഒരു ഉണ്ണിക്കണ്ണനെ സ്വീകരിക്കും പോലെ സ്വര്‍ണപ്പട്ടില്‍ പൊതിഞ്ഞാണ് പേരക്കുട്ടിയെ രവിപിള്ള നൂലുകെട്ട് ചടങ്ങിലേക്ക് എത്തിച്ചത്. ഒരു കൊട്ടാര സമാനമെന്നോണമാണ് ആഘോഷം നടന്ന ഹോട്ടല്‍ അദ്ദേഹം ഒരുക്കിയത്. ഏറ്റവും അടുത്ത ബന്ധുക്കളേയും പ്രിയപ്പെട്ടവരേയുമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. അതിഥികളെ സ്വീകരിക്കുവാനും അവരോട് സംസാരിക്കാവാനുമെല്ലാം രവി പിള്ളയും ഭാര്യ ഗീത രവിയും എല്ലാം മുന്നില്‍ തന്നെയുണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം ചന്ദനം തൊട്ടു നല്‍കിയാണ് ചടങ്ങിലേക്ക് കടന്നത്. പേരക്കുട്ടിയെ ചുവന്ന പട്ടില്‍ നിലത്തായിരുന്നു ആദ്യം കിടത്തിയത്. പൂജാ മുറിയില്‍ ഒരു ഉണ്ണിക്കണ്ണനെ പോലെ ശാന്തമായി ഉറങ്ങുകയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ അവന്‍. അവിടെ നിന്നുമാണ് അതിഥികള്‍ക്ക് മുന്നിലേക്ക് പേരക്കുട്ടിയെ എത്തിച്ചത്. അപ്പോഴാണ് അതിഥികളെല്ലാം വായില്‍ വജ്രക്കരണ്ടിയുമായി ജനിച്ചുവീണ രവി പിള്ളയുടെ പേരക്കുട്ടിയെ കണ്ടത്.

ലോകത്തിലെ അത്യാഢംബര ക്ലോത്തിംഗ് ബ്രാന്‍ഡായ വേര്‍സെയിസിന്റെ കോട്ടണ്‍ റാംപര്‍ പ്ലേ സ്യൂട്ട് സെറ്റും തൊപ്പിയുമായിരുന്നു അപ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്. കുഞ്ഞിനെ രവിപിള്ള തന്നെയാണ് മകളുടേയും ഭര്‍ത്താവിന്റെയും കയ്യിലേക്ക് കൈമാറിയത്. തുടര്‍ന്ന് ആദിത്യ കുഞ്ഞിന്റെ അരയില്‍ കറുത്ത നൂലുകെട്ടിയശേഷം സ്വര്‍ണപ്പട്ടില്‍ പൊതിഞ്ഞ കുഞ്ഞിന് രവിപിള്ള തന്നെ ചെവിയില്‍ പേരുചൊല്ലി വിളിച്ചതും. അപ്പൂപ്പന്റെ പേരിനോടു ചേര്‍ന്നുവരുന്ന പേര് തന്നെയാണ് പേരക്കുട്ടിയ്ക്കും ഇട്ടത്. റിവാന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. തുടര്‍ന്ന് ആദിത്യന്റെ മാതാപിതാക്കളും രവിപിള്ളയുടെ മകനും മരുമകളുമെല്ലാം പേര് ചൊല്ലി വിളിക്കുന്നുണ്ട്. പിന്നീടാണ് കുഞ്ഞിനെ സ്വര്‍ണം അണിയിച്ചു തുടങ്ങിയത്. കഴുത്തിലും അരയിലും കൈകളിലുമെല്ലാം നിറയെ സ്വര്‍ണം സമ്മാനമായി റിവാന് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലെത്തിയ അതിഥികളെല്ലാം സ്വര്‍ണ സമ്മാനങ്ങളും വലിയ ഗണേഷ ഭക്തരായ രവി പിള്ളയ്ക്കും കുടുംബത്തിനും ഗണേഷ വിഗ്രഹങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. ആഘോഷം നടന്ന ഹാളില്‍ വലിയ കേക്കും ഒരുക്കിയിരുന്നു.


 

Read more topics: # രവി പിള്ള
DR RAVI PILLAI GRAND SON RIVAAN

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES