Latest News

ജീവിതത്തിലെ വലിയ സ്വപ്‌നം; ഒടുവില്‍ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; ദുബൈയില്‍ സ്വന്തമായി നൃത്തവിദ്യാലയം ആരംഭിച്ച സന്തോഷം പങ്ക് വച്ച് അനു സിതാര

Malayalilife
 ജീവിതത്തിലെ വലിയ സ്വപ്‌നം; ഒടുവില്‍ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; ദുബൈയില്‍ സ്വന്തമായി നൃത്തവിദ്യാലയം ആരംഭിച്ച സന്തോഷം പങ്ക് വച്ച് അനു സിതാര

യുഎഇയില്‍ പുതിയ നൃത്തവിദ്യാലയം ആരംഭിച്ച് നടി അനുസിത്താര. 'കമലദളം' എന്നാണ് വിദ്യാലയത്തിന്റെ പേര്. ഒരുപാട് നാളത്തെ സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അനുവും സഹോദരി സോനയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു സ്വന്തമായുള്ള നൃത്ത വിദ്യാലയമെന്ന് അനു നേരത്തെ പറഞ്ഞിരുന്നു.കമലദളം യുഎഇയില്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനു സിത്താര പറഞ്ഞു.'ചേര്‍ത്ത് പിടിച്ചവര്‍ക്ക്  ചേര്‍ന്ന് നിന്നവര്‍ക്ക് നന്ദി,' എന്ന അടിക്കുറിപ്പോടെയാണ് അനു സിതാര ചിത്രങ്ങള്‍ പങ്കുവച്ചത്.  ഷാര്‍ജയിലാണ് അനു സിതാരയുടെ പുതിയ ഡാന്‍സ് സ്‌കൂള്‍.

വയനാട്ടുകാരിയായ അനു സിതാര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. 

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.  ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതം 'ക്യാപ്റ്റന്‍' എന്ന പേരില്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍, സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്തതും അനു സിതാരയായിരുന്നു. ഇതും അനുവിന്റെ അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.

Read more topics: # അനുസിത്താര. '
anu sithara opens dance school

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES