Latest News

ടിക്ടോക് താരമായ ആരുണിമോള്‍ മരണത്തിന് കീഴടങ്ങി;കുഞ്ഞോമനയുടെ വിയോഗവാര്‍ത്തയില്‍ തളര്‍ന്ന് കുടുംബാംഗങ്ങള്‍

Malayalilife
ടിക്ടോക് താരമായ ആരുണിമോള്‍ മരണത്തിന് കീഴടങ്ങി;കുഞ്ഞോമനയുടെ വിയോഗവാര്‍ത്തയില്‍ തളര്‍ന്ന് കുടുംബാംഗങ്ങള്‍


ടിക്ടോക്കിലൂടെ വൈറലായ ആരുണി മോളുടെ വിയോഗവാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നവരെ കണ്ണീരിലാഴ്ത്തുന്നത്. ടിക്ടോക്കിലൂടെ ഏറെ ആരാധകരുണ്ടായിരുന്ന ആരുണിയുടെ മരണം പനി ബാധിച്ചായിരുന്നു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ  രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളായിരുന്നു ആരുണി. സനോജ് ഒരു വര്‍ഷം മുമ്പാണ് സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇപ്പോള്‍ ഏക മകളുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന അശ്വതിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് വീട്ടുകാര്‍.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സൗദിയില്‍ വച്ച് ആരുണിയുടെ അച്ഛന്‍ സനോജ് സോമരാജന്‍ മരിച്ചത്. ഏക മകളാണ് ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത്. ആരുണിയുടെ ബലത്തിലായിരുന്നു സനോജിന്റെ മരണശേഷം അശ്വതി ജീവിതത്തിലേക്ക് തിരികേ എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആരുണിക്ക് പനി പിടിച്ചത്. തുടര്‍ന്ന് കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ച് കുറയാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു മരണം. മരണകാരണം അറിവായിരുന്നില്ല. എന്നാലിപ്പോള്‍  എച്ച്1 എന്‍1 മൂലമെന്ന് സ്ഥീരികരണം എത്തിയിരിക്കയാണ്. കുട്ടിക്ക് ഡെങ്കിപ്പനിയും പിടിപെട്ടിരുന്നു. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. 

ടിക്ടോക്കിലൂടെ താരമായ ആരുണിക്ക് നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. അപാരമായ അഭിനയസിദ്ധിയാണ് ഈ കുരുന്ന് ടിക്ടോക്കിലൂടെ പ്രകടമാക്കിയിരുന്നത്. ഒരിക്കല്‍ കണ്ടാല്‍ പോലും ആരുണിയെ ആരും മറക്കില്ലായിരുന്നു. എല്ലാവരുടെയും ഓമനയായ ആരുണി മോളുടെ വിയോഗം പോലും അടുത്ത ബന്ധുക്കള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

Read more topics: # aaruni mol death
aaruni mol death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES