നവരാത്രി വേളയില്‍ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറീഷ് മലയാളിയായ ഗഞ അനില്‍കുമാര്‍ കുറിച്ച ഏതാനും വരികള്‍ക്ക് ടവശില ഢലിസശമേിഴൗ സംഗീതം നല്‍കി ആതിര ടിസി ആലപിച്ചു. 'അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ' എന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പനച്ചിക്കാട് ക്ഷേത്രവും പരിസരവും അമ്പാട്ടുകടവ് ആമ്പല്‍ പാടത്തിന്റെ പ്രകൃതി ഭംഗിയും മനോഹരമായി ജയകൃഷ്ണന്‍ റെഡ് മൂവിസിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ആല്‍ബം കാഴ്ച്ചക്കാരില്‍ കൂടുതല്‍ ഭക്തിപകരും. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ദേവിയ്ക്ക് ഒരു സമര്‍പ്പണമായാണ് അനില്‍കുമാര്‍ ഈ ഗാനം അവതരിപ്പിക്കുന്നത്.