Latest News

ദാസേട്ടന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തില്‍ ആശംസകള്‍ അറിയിച്ച് ഗായിക റിമിടോമി! ആശംസകള്‍ നേര്‍ന്നുളള റിമിയുടെ പാട്ട് വൈറലാകുന്നു

Malayalilife
 ദാസേട്ടന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തില്‍ ആശംസകള്‍ അറിയിച്ച് ഗായിക റിമിടോമി! ആശംസകള്‍ നേര്‍ന്നുളള റിമിയുടെ പാട്ട് വൈറലാകുന്നു

ലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ്. ഭക്ഷണങ്ങളും യാത്രകളുമാണ് റിമിക്ക് ഏറെ പ്രിയപ്പെട്ടത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി യാത്രകള്‍ റിമി നടത്തിയിട്ടുണ്ട്. വിവാഹമോചനം നേടിയ ശേഷം യാത്രകളില്‍ റിമി ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്. ഇതിന്റെ വിശേഷങ്ങളും റിമി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഗാനഗന്ധര്‍വര്‍ യേശുദാസിന്റെ പിറന്നാള്‍ ദിവസം റിമി പങ്കുവച്ച വീഡിയോ വൈറലാകുകയാണ്.

ഗായകരുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ട ഗായകനാണ് യേശുദാസ്. ഇന്നാണ് ഗാനഗന്ധര്‍വ്വന്റെ 80ാം പിറന്നാള്‍. പ്രമുഖരൊക്കെയും പ്രിയപ്പെട്ട ദാസേട്ടന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വേളയില്‍ ഗായിക റിമി ടോമിയുടെ വേറിട്ട പിറന്നാള്‍ ആശംസകളാണ് വൈറലാകുന്നത്. ഒരു പാട്ടിലൂടെയാണ് യേശുദാസിന് റിമി ആശംസകള്‍ അറിയിച്ചത്. റിമിയുടെ പാട്ട് കേള്‍ക്കാം.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES