തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജാതിക്കത്തോട്ടം എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ നിറഞ്ഞുനില്‍ക്കയാണ്. നിരവധി ആരാധകരാണ് ഗാനത്തിനുളളത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയ്തിന്റെ മനോഹാരിതയുമായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കയാണ് യുവതാരങ്ങളായ അനശ്വര രാജനും മാത്യു തോമസും. തണ്ണീര്‍മത്തനിലേക്ക് എത്തിയതിനെക്കുറിച്ചും പാട്ടിറങ്ങിയ ശേഷമുളള പ്രതികരണങ്ങളെക്കുറിച്ചും ഇരുവരുമിപ്പോള്‍ മനസ്സ് തുറന്നിരിക്കയാണ്. ഒപ്പം തന്നെ ചിത്രത്തിലെ പാട്ടും ട്രയിലറും കണ്ട് മഞ്ജുവാര്യര്‍ തന്നെ ഫോണ്‍ ചെയ്ത സന്തോഷവും അനശ്വര പങ്കുവയ്ക്കുന്നു.
യൂട്യൂബില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഗാനം. നവാഗത സംവിധായകനായ ഗിരീഷ് എ.ഡിയുടെ ചിത്രത്തിലെ ഗാനത്തിലൂടെ അനശ്വര രാജനും മാത്യൂ തോമസും ഇപ്പോള്‍ നിരവധി ആരാധകരാണുളളത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയം മനോഹരമായി പാട്ടിലൂടെ ദൃശ്യാവിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ തണ്ണീര്‍മത്തനെക്കുറിച്ചുളള വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങളായ അനശ്വര രാജനും മാത്യൂ തോമസും എത്തിയിരിക്കയാണ്. ഇന്ത്യന്‍ എക്സപ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സു തുറന്നത്.
ജയ്സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ രണ്ടു വര്‍ഷങ്ങളും അവന്റെ ജീവിതത്തിലെ മൂന്നു ദുഖങ്ങളുമാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' പറയുന്നത്. ജയ്സണ്‍ പ്രണയിക്കുന്ന സഹപാഠിയുടെ റോളിലാണ് അനശ്വര ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ട്രയിലറിനും മികച്ച പ്രതികരണമാണ് കിട്ടിയത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. എട്ടില്‍ പഠിക്കുമ്പോഴാണ് 'ഉദാഹരണം സുജാത'യില്‍ താരം അഭിനയിക്കുന്നത്. പത്താം ക്ലാസ്സിലെ പബ്ലിക് പരീക്ഷയ്ക്കു തൊട്ടു മുന്‍പെയാണ് അനശ്വരയ്ക്ക് ഈ ചിത്രത്തില്‍ നിന്നും ഓഫര്‍ വന്നെങ്കിലും പരീക്ഷയും മറ്റും മുന്നിലുള്ളതുകൊണ്ട് ആദ്യം ഈ സിനിമ വേണ്ടെന്നു വെച്ചതായിരുന്നു. എന്നാല്‍ പരീക്ഷ കഴിഞ്ഞിട്ട് വന്ന് അഭിനയിച്ചാല്‍ മതിയെന്ന് സംവിധായകന്‍ ഗിരീഷ് വിളിച്ചു പറഞ്ഞുവെന്നും അങ്ങനെയാണ് തണ്ണീര്‍മത്തനിലേക്ക് എത്തിയതെന്ന് അനശ്വര പറയുന്നു. വെക്കേഷന്‍ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഷൂട്ടിംഗിനായി മൈസൂരിലൊക്കെ പോയപ്പോള്‍ സ്‌കൂളില്‍ നിന്നും ടൂറു പോയതു പോലുള്ള അനുഭവമായിരുന്നുവെന്നും താരം പറയുന്നു.കുമ്പളങ്ങി കണ്ടിട്ടാണ് സംവിധായകന്‍ ഗിരീഷും പ്രൊഡ്യൂസറും മാത്യൂ തോമസിനെ ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്.
ജീവിതത്തില്‍ കുറച്ച് അരക്ഷിതാവസ്ഥകളും പ്രായത്തിന്റേതായ പ്രശ്നങ്ങളുമൊക്കെയുള്ള ഒരു പയ്യനാണ് ജെയ്സണ്‍. ജെയ്സണ്‍ എന്ന കഥാപാത്രത്തെ പോലെ തന്നെ മാത്യൂസുമൊരു പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കുമ്പളങ്ങി'യില്‍ കുറേ പേരുണ്ടായിരുന്നത് കൊണ്ട് അത്ര ടെന്‍ഷനില്ലായിരുന്നുവെന്നും ആ ചിത്രത്തില്‍ ആറുമാസത്തോളം ട്രെയിനിംഗും ഉണ്ടായിരുന്നുവെന്നും മാത്യൂസ് പറയുന്നു. പാട്ടിനൊപ്പം തന്നെ ഇരുവരുടെയും എക്സപ്രെഷന്‍സും ഹിറ്റായിരിക്കയാണ്. നിരവധി പേരാണ് ഇരുവരെയും വിളിച്ച് അഭിനന്ദിക്കുന്നത്. ചിത്രത്തിലെ പാട്ട് കണ്ടിട്ട് നടി മഞ്ജുവാര്യരും അനശ്വരയെ അഭിനന്ദനം അറിയിച്ചിരുന്നു.. നന്നായിട്ടുണ്ട് മോളേ എന്നൊക്കെ പറഞ്ഞുവെന്നും' അനശ്വര പറയുന്നു. നാളെയാണ് ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തുകയാണ്.