ഫാന്റസി ചിത്രവുമായി ചിരഞ്ജീവി; വസിഷ്ഠ സംവിധായകനാകുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവി 157 പ്രഖ്യാപിച്ചു 

Malayalilife
topbanner
ഫാന്റസി ചിത്രവുമായി ചിരഞ്ജീവി; വസിഷ്ഠ സംവിധായകനാകുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവി 157 പ്രഖ്യാപിച്ചു 

ര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നത് പ്രതീക്ഷകള്‍ കൂട്ടുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. UV ക്രിയേഷന്‍സിന്റെ ബാനറില്‍  വംശി, പ്രമോദ്, വിക്രം ചിത്രം നിര്‍മിക്കുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' പോലെയുള്ള മറ്റൊരു ഫാന്റസി എന്റര്‍ടെയ്നറില്‍ ചിരഞ്ജീവിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. 

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ ഇന്ന് സംവിധായകന്‍ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്‌നി, വായു എന്നിവ നിറയുന്നതാണ് അന്നൗണ്‍സ്മെന്റ് പോസ്റ്ററില്‍ കാണുന്നത്. പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും അപ്പുറമാണ് ചിത്രത്തില്‍ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. 

ഒരു ഫാന്റസി ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാന്‍ ഒരുങ്ങുന്നത്. UV ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വന്‍ ബഡ്ജറ്റില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നത്. പി ആര്‍ ഒ - ശബരി

Read more topics: # ചിരഞ്ജീവി
157 of chiranjeevi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES