ഇളയ മകളായ ശ്രീജയ്ക്ക് 35കോടിയുടെ വീട് സമ്മാനമായി നല്കി ചിരഞ്ജീവി;  മകള്‍ക്ക് പുതിയ സമ്മാനം നല്കിയത് മൂന്നാം വിവാഹത്തിനായി താരപുത്രി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ

Malayalilife
topbanner
ഇളയ മകളായ ശ്രീജയ്ക്ക് 35കോടിയുടെ വീട് സമ്മാനമായി നല്കി ചിരഞ്ജീവി;  മകള്‍ക്ക് പുതിയ സമ്മാനം നല്കിയത് മൂന്നാം വിവാഹത്തിനായി താരപുത്രി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് ചിരഞ്ജീവി. 67 കാരനായ നടന്‍ ഇപ്പോഴും തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുരുഷന്‍ ആണ്.അഭിനേതാവ് എന്നതിനൊപ്പം തന്നെ നിര്‍മാതാവ് കൂടിയാണ് ചിരഞ്ജീവി.നടന്‍ രാം ചരണ്‍ ചിരഞ്ജീവിയുടെ മകനാണ്.കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നടനാണ് ചിരഞ്ജീവി. മകന്‍ രാം ചരണ്‍ അച്ഛനാവാന്‍ പോവുന്ന വാര്‍ത്ത ചിരഞ്ജീവി ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് രാം ചരണും ഭാര്യ ഉപാസനയും അച്ഛനമ്മമാരാവാന്‍ പോവുന്നത്. കരിയറിന്റെ തിരക്കുകളില്‍ ആയിരുന്നു ഉപാസന.

ഇപ്പോള്‍ ചിരഞ്ജീവിയുടെ കുടുംബത്തില്‍ നിന്നുമുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. നടന്‍ തന്റെ ഇളയ മകള്‍ ശ്രീജയ്ക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ. 35 കോടി വില വരുന്ന വീടാണ് ചിരഞ്ജീവി മകള്‍ക്കായി നല്‍കിയിരിക്കുന്നത്.

മുമ്പ് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ ചിരഞ്ജീവി തന്റെ മക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കും നല്‍കിയിട്ടുണ്ട്. ശ്രീജ മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയ്ക്കിടെയാണ് പുതിയ വിശേഷവും പരക്കുന്നത്.
ശ്രീജയുടെ രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. 2007 ലാണ് ശ്രീജ ആദ്യം വിവാഹം കഴിക്കുന്നത്. സിരിഷ് ഭരദ്വാജ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. എന്നാല്‍ 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സിരിഷിനെതിരെ ഹരാസ്മെന്റ് കേസും ശ്രീജ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് ് ബിസിനസ്സുകാരനായ കല്യാണ്‍ ദേവുമായി ശ്രീജ കൊനിഡൊല അടുപ്പത്തിലാകുന്നത്.

കടുത്ത പ്രണയത്തിലായ ഇരുവരും 2016 ല്‍ വിവാഹം കഴിച്ചു. ബാംഗ്ലൂരില്‍ വെച്ച് ആഡംബര പൂര്‍ണമായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹവും നീണ്ടു നിന്നില്ല. ഔദ്യോഗിക പ്രസ്താവന പുറത്ത് വിട്ടില്ലെങ്കിലും താരപുത്രി ഈ വിവാഹ ബന്ധവും വേണ്ടെന്ന് വെച്ചത്രെ.
ആദ്യ വിവാഹത്തില്‍ ഒരു മകളും രണ്ടാം വിവാഹത്തിലെ മകളുമുള്‍പ്പെടെ രണ്ട് മക്കളാണ് ശ്രീജയ്ക്ക് ഉള്ളത്.

Read more topics: # ചിരഞ്ജീവി
Chiranjeevi Buys House Worth Rs 35 Crore As Gift For Daughter Sreeja

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES