ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ അവാര്‍ഡുകള്‍ വാരികൂട്ടി ബ്രീട്ടീഷ് അമേരിക്കന്‍ ചിത്രം ബൊഹീമിയിന്‍ റാപ്സഡി.മികച്ച നടനടക്കം ഇത്തവണത്തെ ഓസ്‌കറില്‍ നാല് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രസംയോജനം,ശബ്ദമിശ്രണം,ശബ്ദലേഖനം,മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ബൊഹീമിയിന്‍ റാപ്സഡിയിലൂടെ മികച്ച നടനായി റാമി മാലെക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബൊഹീമിയന്‍ റാപ്സഡിയിലൂടെ തന്നെമികച്ച എഡിറ്റിങ്ങിനുളള പുരസകാരം ജോണ്‍ ഒട്മാനാും സ്വന്തമാക്കി. പോള്‍ മാസൈ,ടിം കാവഗിന്‍,ജോണ്‍ കേസലി, തുടങ്ങിയവര്‍ മികച്ച ശബ്ദമിശ്രണത്തിനുളള പുരസ്‌കാരം ഓസ്‌കറില്‍ നേടി.
സൗണ്ട് എഡിറ്റിങ്ങിന് ജോണ്‍ വാര്‍ഹെസ്റ്റും ബൊഹീമിയന്‍ റാപ്സഡിയിലൂടെ പുരസ്‌കാരം നേടി. ബ്രീട്ടിഷ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബൊഹീമീയന്‍ റാപ്സഡി. ബ്രയാന്‍ സിംഗര്‍,ഡെക്സറ്റര്‍ ഫ്ളെച്ചര്‍,തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ആന്റണി മക് കാര്‍ട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ റാമി മാലെക്,ലൂക്കി ബോയ്ന്റണ്‍,ഗ്വലിയം ലീ,ബെന്‍ ഹാര്‍ഡി തുടങ്ങിയവരായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. മികച്ച പ്രേക്ഷകപ്രശംസകള്‍ക്കൊപ്പം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയ സിനിമ ആയിരുന്നു ബൊഹീമിയന്‍ റാപ്സഡി.
മികച്ച നടനുള്ള ഓസ്‌ക്കാര്‍ പുരസ്‌കാരം റാമി മാലിക്കിന്. ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടി ഒലിവിയ കോള്‍മാനാണ്. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
മികച്ച സഹനടി റെജീന കിംഗ്. ഈഫ് സ്ട്രീറ്റ് കുഡ് ടോക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മഹേര്‍ഷല അലിയ്ക്കാണ് മികച്ച സഹനടനുള്ള പുരസ്‌കാരം. ഗ്രീന്‍ ബുക്കിലെ അഭിനയത്തിനാണ് പുരസ്‌കാരം. ബൊഹീമിയന്‍ റാപ്‌സൊഡികിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ശബ്ദ മിശ്രണത്തിനും ബൊഹീമിയന്‍ റാപ്‌സൊഡികിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുരസ്‌കാര പ്രഖ്യാപനം തുടരുകയാണ്. റോമയ്ക്കും ബ്ലാക്ക് പാന്തറിനും രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഫ്രീ സോളോയ്ക്കാണ് മികച്ച ഡോക്യുമെന്ററിയ്ക്ക് ഉള്ള പുരസ്‌കാരം. എലിസബത്ത് ചായും ജിമ്മി ചിന്നും ചേര്‍ന്ന് ഒരുക്കിയ ഡോക്യുമെന്ററിയാണിത്.
മികച്ച അനിമേഷന്‍ ഹ്രസ്വ ചിത്രം; ബോ
ഡോക്യുമെന്ററി ഹ്രസ്വ ചിത്രം: പീരിഡ് എന്റ് ഓഫ് സെന്റന്‍സ്
മികച്ച ഡോക്യൂമെന്ററി: ഫ്രീ സോളോ
ചമയം, കേശാലങ്കാരം: വൈസ്
മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍
മികച്ച കാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍, സിനിമ റോമ
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ബ്ലാക്ക് പാന്തര്‍, മികച്ച
ശബ്ദ ലേഖനം(ബൊഹീമിയന്‍ റാപ്സഡിന്‍)
മികച്ച ക്യാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ)
മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗം: സ്‌പൈഡര്‍മാന്‍ ഇന്റ് റ്റു ദ സ്‌പൈഡര്‍ വേഴേസ്
മികച്ച വിദേശഭാഷാ ചിത്രം; റോമ
ഒറിജിനല്‍ സോംഗ്- ലേഡി ഗാഗ
മികച്ച അവലംബിത തിരക്കഥ- ബ്ലാക്ക് ക്ലാന്‍സ്മാന്‍ ( ചാര്‍ലി വാഷെ, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവിന്‍ വില്‍മോട്ട്, സൈപ്ക്ക് ലി
അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപനം.1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്‌കാര്‍ പ്രഖ്യാപിക്കുന്നത്.അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നല്‍കുന്ന പുരസ്‌കാരമാണ് ഓസ്‌കാര്‍ അവാര്‍ഡ്. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്.