മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ 'ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ' എന്ന ചലച്ചിത്രത്തിന് മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബെസ്റ്റ് ട്രൈബ്‌സ് ലാംഗ്വേജ് ,ബെസ്റ്റ് നെഗറ്റീവ് റോള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സര്‍.സോഹന്‍ റോയ് നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ അപ്പാനി ശരത് ആണ് നായക വേഷത്തില്‍ അഭിനയിക്കുന്നത്. നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത താരം വിയാന്‍ ആണ്.നവംബര്‍ ഇരുപതിന് മുംബൈയിലെ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് പുരസ്‌കാരദാനം.
വിശപ്പ് മുഖ്യപ്രമേയമായി വരുന്ന ഈ സിനിമ ഒരുക്കിയിട്ടുള്ളത് മധു'വിന്റെ ഭാഷയായിരുന്ന മുടുക എന്ന ഗോത്ര ഭാഷയിലാണ്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഈ സിനിമയും ചര്‍ച്ചയാവുന്നത്.'സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും' എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് വാവസുരേഷ് ആയിരുന്നു.ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ 'പോലീസ് ബൂട്ടുകള്‍ക്കിടയില്‍ മധു' എന്ന പോസ്റ്ററും നിരവധി സാമൂഹ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ,സംവിധാനം : വിജീഷ് മണി.
ബാനര്‍ - ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്.
നിര്‍മാണം : സോഹന്‍ റോയ്
ക്യാമറ : പി. മുരുകേശ്വരന്‍
എഡിറ്റിംഗ് : ബി. ലെനിന്‍
സംഭാഷണം : തങ്കരാജ്. എം
ലിറിക്സ് : ചന്ദ്രന്‍ മാരി
ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ : രാജേഷ്. ബി
പ്രൊജക്റ്റ് ഡിസൈന്‍ : ബാദുഷ
ലൈന്‍ പ്രൊഡ്യൂസര്‍ : വിയാന്‍
ആര്‍ട്ട് : കൈലാഷ്
മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂര്‍
കോസ്റ്റും : ബിസി ബേബി ജോണ്‍
പ്രൊഡക്ഷന്‍ :രാമന്‍ അട്ടപ്പാടി
പി. ആര്‍. ഓ : എ എസ് ദിനേശ്
ഡിസൈന്‍ : ആന്റണി കെ.ജി,അഭിലാഷ് സുകുമാരന്‍.
അക്കൗണ്ട്‌സ് - സജീഷ് മേനോന്‍,ലീഗല്‍ - സന്ദീപ് പാറായി, ഡിജിറ്റല്‍ വീഡിയോഗ്രഫി- ജോണ്‍സന്‍ ഇരിങ്ങോള്‍, പി ആര്‍ -
ഹരികുമാര്‍, പ്രൊഡക്ഷന്‍ ഹൗസ് -
അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്