Latest News

പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ; നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി; സുഖമരണം; അച്ഛന്‍ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും; അമ്മയോടൊപ്പം അച്ഛനും ചേര്‍ന്നു; അമ്മ വിട പറഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ എത്തിയ അച്ഛന്റെ വിയോഗവാര്‍ത്ത പങ്കിട്ട് നടന്‍ യദു കൃഷ്ണന്‍

Malayalilife
 പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ; നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി; സുഖമരണം; അച്ഛന്‍ ആഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും; അമ്മയോടൊപ്പം അച്ഛനും ചേര്‍ന്നു; അമ്മ വിട പറഞ്ഞ് ഒരു വര്‍ഷം തികയും മുമ്പേ എത്തിയ അച്ഛന്റെ വിയോഗവാര്‍ത്ത പങ്കിട്ട് നടന്‍ യദു കൃഷ്ണന്‍

നടന്‍ യദു കൃഷ്ണന്റെ പിതാവ് അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നടന്‍ തന്നെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത്.അമ്മ വിട പറഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പാണ് അച്ഛനും പോയത് എന്നാണ് യദു കുറിക്കുന്നത്. കുറച്ചു നാളായി കിടപ്പിലായിരുന്നെങ്കിലും പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛനുണ്ടായിരുന്നില്ല എന്നാണ് യദു കൃഷ്ണന്‍ കുറിച്ചത്.

അമ്മയോടൊപ്പം അച്ഛനും ചേര്‍ന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കിടപ്പായിരുന്നു വെങ്കിലും അങ്ങനെ പെട്ടെന്ന് പോകാനും മാത്രമുള്ള അസുഖങ്ങളൊന്നും അച്ഛന് ഉണ്ടായിരുന്നില്ല.അമ്മയുടെ ആണ്ടാണ് വരുന്ന ഏഴാം തിയതി, അതിനു മുന്‍പേ ഞാന്‍ പോകുമെന്നൊക്കെ പറയുമായിരുന്നെങ്കിലും, ഞങ്ങളാരും അതത്ര കാര്യമായിട്ടെടുത്തില്ല. ഈകഴിഞ്ഞ ബുധനാഴ്ച പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്നതാ... നിമിഷ നേരത്തിനുള്ളില്‍ അച്ഛന്‍ പോയി.സുഖമരണം.

അച്ഛനാഗ്രഹിച്ചതുപോലെ എല്ലാത്തിനും സാക്ഷിയായി ഞാനും അനുജനും ഒഴിമുറി എന്ന സിനിമ കണ്ടതില്‍പ്പിന്നെ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, അച്ഛന്റെ ശീലങ്ങള്‍,ഇഷ്ടങ്ങള്‍,രുചികള്‍, പെരുമാറ്റം,സ്നേഹം, ഇതൊക്കെ തന്നെയാണ് എന്നിലുമുള്ളത് എന്ന്. അതുകൊണ്ട് അച്ഛന്റെ ശരീരം വിട്ടുപോയാലും, എന്നിലൂടെ അച്ഛന്‍ ഇനിയും ഇവിടെ ജീവിക്കും. ഉമ്മ. വര്‍ഷങ്ങളായി അച്ഛന്റെ രമഹഹലൃ ീേില ആയ, അച്ഛനിഷ്ടമുള്ള ഗാനംകൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. ആത്മ ശാന്തി അച്ഛാ'', എന്നാണ് യദു കൃഷ്ണന്‍ വൈകാരികമായി കുറിച്ചത്.

ബാലതാരമായി സിനിമയിലെത്തിയ നടനാണ് യദുകൃഷ്ണ. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും അദ്ദേഹം സജീവമാണ്.

yadu krishnan father passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES