തമിഴകത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'കൂലി'. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയില്‍ ആമിര്‍ ഖാന്‍ അതിഥി കഥാപാത്രമായി എത്തുന്നുണ്ട്.
അതിന് കാരണം തന്നെ രജനികാന്തിന്റെ കടുത്ത ആരാധകരനായതാണ് എന്ന് ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാന്‍ ശരിക്കും ആസ്വദിച്ചു അത്. ഞാന്‍ രജനികാന്തിന്റെ ആരാധകരനാണ്. ഒരുപാട് സ്‌നേഹവും ആരാധനയും ഉണ്ട്.
ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ അത് ചെയ്തു. എന്തായാലും അത് ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതായി ആമിര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ അവസാന ഭാഗത്തായിരിക്കും ആമിറിന്റെ കഥാപാത്രം ഉണ്ടാകുക എന്നാണ് പുതിയ അപ്‌ഡേറ്റ്. വെറും എട്ട് മിനിറ്റാണ് ആമിറിന്റെ കഥാപാത്രം ഉണ്ടാകുക. എന്നും വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ കൂലിയുടെ കഥയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് ആമിറിന്റെ കാമിയോ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.