Latest News

ഒന്നിച്ചു വളര്‍ന്ന് സ്‌നേഹിച്ച്‌ മരിക്കാം; ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന് അഭയ ഹിരണ്‍മയി

Malayalilife
topbanner
ഒന്നിച്ചു വളര്‍ന്ന് സ്‌നേഹിച്ച്‌ മരിക്കാം; ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന്  അഭയ ഹിരണ്‍മയി

ലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത രംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭിയാ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് ടുഗെദറിലാണ് ഗോപി സുന്ദര്‍. പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗോപി സുന്ദര്‍ എത്തിയത് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. 

എന്നാൽ  ഇന്നലെ ജന്മദിനം ആഘോഷിച്ച താരത്തിന് ജീവിത പങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയി നേര്‍ന്ന ആശംസ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ  ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് കാലത്തിനു മുന്‍പ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്‌ക്കൊപ്പമാണ് താരം ഇപ്പോൾ  ആശംസ കുറിച്ചത്.

ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളര്‍ന്ന് സ്‌നേഹിച്ച്‌ മരിക്കാം. മികച്ച ആരോഗ്യവും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്‌നേഹത്തോടെ ഹീ?ഗോ, ശിവാജി, പുരുഷു, തങ്കപ്പന്‍, മാഷ, കല്യാണി പിന്നെ ഞാനും ഹിരണ്‍മയി കുറിച്ചു. ഉക്രെയിനിലേക്കുള്ള യാത്രക്കിടയില്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.


 

Abhaya Hiranmayi wishes to gopi sundhar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES