Latest News

'നിങ്ങള്‍ ഒറ്റ ഒരുത്തനാണ് ഇത്രയും നെഗറ്റീവാക്കിയത്; ഞാനെന്ത് തെറ്റാണ് ചെയ്തത്; ഐ വാണ്ട് ടു..ഗോ ഔട്ട്'; വന്നിട്ട് രണ്ട് ദിവസം പോലുമായില്ല ഇവിടെ ബഹളം തുടങ്ങി; റിനിയും രാഹുലും തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒട്ടും സഹിക്കാന്‍ കഴിയാതെ ബി?ഗ് ബോസിന്റെ അസാധാരണ നീക്കം; ആ വീട്ടില്‍ നിന്ന് റിനി ആന്‍ ജോര്‍ജ് പുറത്തേക്കോ? ആകാംഷ നിറച്ച് പ്രോമോ വീഡിയോ 

Malayalilife
 'നിങ്ങള്‍ ഒറ്റ ഒരുത്തനാണ് ഇത്രയും നെഗറ്റീവാക്കിയത്; ഞാനെന്ത് തെറ്റാണ് ചെയ്തത്;  ഐ വാണ്ട് ടു..ഗോ ഔട്ട്'; വന്നിട്ട് രണ്ട് ദിവസം പോലുമായില്ല ഇവിടെ ബഹളം തുടങ്ങി; റിനിയും രാഹുലും തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒട്ടും സഹിക്കാന്‍ കഴിയാതെ ബി?ഗ് ബോസിന്റെ അസാധാരണ നീക്കം; ആ വീട്ടില്‍ നിന്ന് റിനി ആന്‍ ജോര്‍ജ് പുറത്തേക്കോ? ആകാംഷ നിറച്ച് പ്രോമോ വീഡിയോ 


'നിങ്ങള്‍ ഒറ്റ ഒരുത്തനാണ് ഇത്രയും നെഗറ്റീവാക്കിയത്; ഞാനെന്ത് തെറ്റാണ് ചെയ്തത്; അത് തന്നെയാണ് എന്റെ ആഗ്രഹം; ഐ വാണ്ട് ടു..ഗോ ഔട്ട്'; വന്നിട്ട് രണ്ട് ദിവസം പോലുമായില്ല ഇവിടെ ബഹളം തുടങ്ങി; റിനിയും രാഹുലും തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒട്ടും സഹിക്കാന്‍ കഴിയാതെ ബിഗ് ബോസിന്റെ അസാധാരണ നീക്കം; ആ വീട്ടില്‍ നിന്ന് റിനി ആന്‍ ജോര്‍ജ് പുറത്തേക്കോ? ആകാംഷ നിറച്ച് പ്രോമോ വീഡിയോ 

ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ നിന്നും റിനി ആന്‍ പുറത്തായോ എന്ന ചോദ്യമുയരുന്നു. പ്രൊമോയില്‍ റിനി പുറത്ത് പോകുന്നത് കാണാം. കോണ്‍ഫറന്‍സ് റൂമില്‍ എല്ലാവരും കൂടിയിരിക്കുന്നത് പ്രാെമോ വീഡിയോയില്‍ കാണാം. ലീഡര്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഈ വീട്ടില്‍ നിന്നും ഇപ്പോള്‍ പുറത്ത് പോകുമെന്ന് പറയുന്നു. റിനിയും രാഹുല്‍ ഈശ്വറും തമ്മിലുള്ള വഴക്ക് കാണാം. ഭൂരിപക്ഷ അഭിപ്രായം അങ്ങനെയാണെങ്കില്‍ അങ്ങനെ നടക്കട്ടെ എന്ന് പറഞ്ഞ് റിനി അവിടെ നിന്നും ഇറങ്ങുന്നു. നിങ്ങള്‍ ഒറ്റ ഒരുത്തനാണ് ഇത്രയും നെഗറ്റീവാക്കിയതെന്ന് റിനി രാഹുലിനോട് പറയുമ്പോള്‍ റിനി ഇവിടെ നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് രാഹുല്‍ പറയുന്നു. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് റിനി കരഞ്ഞ് കൊണ്ട് ചോദിക്കുന്നു. 

നിങ്ങളുടെ നിലപാടുകളോടാണ് എനിക്ക് വിയോജിപ്പെന്ന് രാഹുല്‍ പറയുന്നു. റിനി പുറത്ത് പോകുന്നതും ബിഗ് ബോസ് വാതില്‍ അടയ്ക്കുന്നതും പ്രാെമോയില്‍ കാണാം. അതേസമയം റിനിയെ സീക്രട്ട് റൂമിലേക്ക് കൊണ്ട് പോയതാകാനും സാധ്യതയുണ്ട്. ബിഗ് ബോസ് ഉന്നയിച്ച ചോദ്യത്തിന് പിന്നാലെ ഭൂരിപക്ഷം അംഗങ്ങളും മത്സരപരാതിക്കാരി കൂടിയായ റിനിയുടെ പേര് പുറത്താക്കലിനായി നിര്‍ദ്ദേശിക്കുകയായിരുന്നു. 

മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി റിനിയുടെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. പിന്നാലെ മറ്റുള്ളവരുടെ തീരുമാനത്തിന് വഴങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ച റിനി, 'എനിക്ക് പുറത്തു പോകാനാണ് താല്പര്യം' എന്ന് തുറന്നടിച്ചു. ഇത്രയും പേര്‍ തനിക്കെതിരെ നിലപാടെടുത്തിട്ടും ഭയപ്പെടാതെയും സ്‌ട്രോങ്ങ് ആയിട്ടുമാണ് താന്‍ നിലകൊള്ളുന്നതെന്നും തനിക്ക് പുറത്തു പോകണമെന്നും താരം വ്യക്തമാക്കി. അതേസമയം, രാഹുലും റിനിയും തമ്മിലുള്ള തര്‍ക്കവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. റിനിക്കെതിരായ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അന്തിമ വിധി വരുന്നത് വരെ വിഷയത്തില്‍ പരസ്യമായ ആരോപപത്യരോപനങ്ങള്‍ ഒഴിവാക്കണമെന്ന് സഹമത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആവശ്യപ്പെട്ടു. 

പരാതി നല്‍കിയ വ്യക്തിയെ അനാവശ്യമായി അധിക്ഷേപിക്കുകയോ 'കള്ള പരാതിക്കാരി' എന്ന് മുദ്രകുത്തുകയോ ചെയ്യരുതെന്ന് തര്‍ക്കത്തിനിടെ ചില അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. നിയമപരമായി കേസില്‍ വിധി വരുന്നത് വരെ പരാതിക്കാരിയെ 'വിക്ടിം' (ഇര) എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും, വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മറ്റു ചിലര്‍ വാദിച്ചു. കേസിന്റെ നടപടികള്‍ കോടതിയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍, ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനോ പാടില്ലെന്ന് വാദത്തിനൊടുവില്‍ നിര്‍ദ്ദേശമുയര്‍ന്നു. 

എന്നാല്‍, ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയില്ലെന്ന് ചില അംഗങ്ങള്‍ വ്യക്തമാക്കിയതോടെ വീടിനുള്ളിലെ അന്തരീക്ഷം കൂടുതല്‍ ഗൗരവതരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എന്താണ് രാഹുല്‍ ഈശ്വര്‍ കാണിക്കാന്‍ പോകുന്ന ഗെയിം? 'പുരുഷ കമ്മീഷന്‍ വേണം', 'പുരുഷന്മാരുടെ ശബ്ദമാകാനാണ് വന്നത്' എന്നൊക്കെ പറഞ്ഞ് ഒരു വിഷയം മുന്നില്‍ നിര്‍ത്തി, അതിന്റെ പേരില്‍ 100 ദിവസം അങ്ങ് കടന്നുകൂടാം എന്നാണോ കണക്കുകൂട്ടല്‍? റിനിയെ മാത്രം ടാര്‍ഗറ്റ് ചെയ്ത്, അവര്‍ക്കെതിരെ ഒരു വെട്ടുകിളിക്കൂട്ടത്തെ ഉണ്ടാക്കി നിര്‍ത്തുക... അതിനൊപ്പം പുറത്തുനിന്ന് 'രാഹുല്‍ നീ പൊളിച്ചു' എന്ന് പറഞ്ഞ് ബൂസ്റ്റ് ചെയ്യാന്‍ കുറച്ച് പേരെയും ഒരുക്കി നിര്‍ത്തുക...റിനിയെ ടാര്‍ഗറ്റ് ചെയ്യുന്നതും, വാദങ്ങളില്‍ ശബ്ദമുയര്‍ത്തുന്നതും, പുറത്തുള്ള ഫാന്‍സിനെ കൊണ്ട് കൈയടിപ്പിക്കുന്നതുമല്ല ഗെയിം. ഇത് ബിഗ് ബോസ് ആണ്. 

ഇവിടെ ഒടുവില്‍ കണക്കാക്കുന്നത് നിങ്ങളുടെ പ്രസംഗമല്ല നിങ്ങളുടെ പെര്‍ഫോമന്‍സാണ്. നിങ്ങളുടെ അവകാശവാദങ്ങളല്ല നിങ്ങളുടെ ഗെയിമാണ്. പുറത്തുള്ള വെട്ടുകിളിക്കൂട്ടമല്ല പ്രേക്ഷകരുടെ വിധിയാണ് വിധി നിര്‍ണയിക്കുന്നത് മലയാളി ഹൗസിലെ പഴയ കഥകളല്ല ബിഗ് ബോസ് വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്. പുറത്തൊരു കൂട്ടത്തെ നിര്‍ത്തി മാസ്' കാണിച്ച് 100 ദിവസം തള്ളിനീക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍...അത് അത്ര എളുപ്പമാകില്ല. കാരണം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വാക്കുകളേക്കാള്‍ ഗെയിം കാണണം. നന്നായി കളിച്ചാല്‍ മുന്നോട്ട് പോകാം. അല്ലെങ്കില്‍ പുറത്തുള്ള പിന്തുണയുടെ ബലത്തില്‍ മാത്രം മുന്നേറാമെന്ന് കരുതിയാല്‍, ഒടുവില്‍ പ്രേക്ഷകര്‍ തന്നെ വിധിയെഴുതും-ഫേസ്ബുക്ക് കുറിപ്പിങ്ങനെ.
 

riny ann george out from the shoW

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES