Latest News

സൈജു കുറുപ്പ്,തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന അഭിലാഷം; ട്രെയിലര്‍ എത്തി

Malayalilife
 സൈജു കുറുപ്പ്,തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന അഭിലാഷം; ട്രെയിലര്‍ എത്തി

സൈജു കുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഭിലാഷം'. തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോള്‍, ഷെറിന്‍ എന്ന കഥാപാത്രമായാണ് തന്‍വി റാം അഭിനയിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 29ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷോര്‍ട്ട്ഫ്ലിക്സ്. ഛായാഗ്രഹണം സജാദ് കാക്കു നിര്‍വഹിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം നിര്‍വഹിക്കുന്നു.

വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ ആണ്, മേക്കപ്പ് റോണക്സ് സേവ്യര്‍ നിര്‍വഹിക്കുന്നു, കലാസംവിധാനം അര്‍ഷദ് നാക്കോത്ത് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജന്‍ ഫിലിപ്പ്, ഗാനരചന - ഷര്‍ഫു & സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍ - പി സി വിഷ്ണു, വിഎഫ്എക്സ് - അരുണ്‍ കെ രവി, കളറിസ്റ്റ് - ബിലാല്‍ റഷീദ്, സ്റ്റില്‍സ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സാംസണ്‍, ഡിസൈന്‍സ് - വിഷ്ണു നാരായണന്‍ , ഡിസ്ട്രിബൂഷന്‍ - ഫിയോക്ക് , ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ - ഫാര്‍സ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, ഡിജിറ്റല്‍ പി ആര്‍ ഒ: റിന്‍സി മുംതാസ്,പിആര്‍ഓ - വാഴൂര്‍ ജോസ്, ശബരി.

Read more topics: # 'അഭിലാഷം
Abhilasham Trailer Saiju Kurup Arjun Ashokan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES