Latest News

ആദ്യ പത്ത് ദിവസങ്ങള്‍ കഠിനം; ഉറക്കമില്ലായ്മയും അസ്വസ്ഥതകളും; സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തോന്നിയ നിരവധി നിമിഷങ്ങള്‍; 58-ല്‍ നിന്ന് 72 കിലോയിലേക്ക്; കഠിനമായ മേക്കോവര്‍ നടത്തിയതിനെക്കുറിച്ച് നിമിഷ സജയന്‍

Malayalilife
ആദ്യ പത്ത് ദിവസങ്ങള്‍ കഠിനം; ഉറക്കമില്ലായ്മയും അസ്വസ്ഥതകളും; സാധിക്കില്ലെന്ന് ആത്മാര്‍ത്ഥമായി തോന്നിയ നിരവധി നിമിഷങ്ങള്‍; 58-ല്‍ നിന്ന് 72 കിലോയിലേക്ക്; കഠിനമായ മേക്കോവര്‍ നടത്തിയതിനെക്കുറിച്ച് നിമിഷ സജയന്‍

കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ചിത്രം 'ബബിത സിങ് റിപ്പോര്‍ട്ടിങ്' പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈം റിലീസായ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിമിഷ സജയനെത്തുന്നത്. നിമിഷയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിനായി 14 കിലോ കൂട്ടി പിന്നീട് കുറച്ചതിന്റെ കഠിനമായ അനുഭവങ്ങള്‍  നടി പങ്ക് വക്കുകയാണ്. ഏകദേശം 14 കിലോയോളം ശരീരഭാരമാണ് നിമിഷ കൂട്ടിയത്. ഇതിനായി ദിവസേന കഴിക്കുന്ന കലോറിയുടെ അളവ് 1,200-ല്‍ നിന്ന് ഘട്ടങ്ങളായി 8,000 കലോറി വരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഷൂട്ടിങ്ങിനു ശേഷം വീണ്ടും കൃത്യമായ വര്‍ക്കൗട്ടുകളിലൂടെയും ഡയറ്റിലൂടെയും പഴയ ശരീരഭാരത്തിലേക്ക് തിരിച്ചെത്തുക എന്നത് അതിലും വലിയ വെല്ലുവിളിയായിരുന്നുവെന്ന് നിമിഷ പറയുന്നു.

കരഞ്ഞുപോയ ആദ്യ പത്തു ദിവസങ്ങള്‍

'ഈ കഥാപാത്രത്തിന് വേണ്ടി ഞാന്‍ ഏകദേശം 14 കിലോയോളം ഭാരം കൂട്ടി (58 കിലോയില്‍ നിന്ന് 72 കിലോയിലേക്ക്). സത്യസന്ധമായി പറഞ്ഞാല്‍, അതിനുശേഷം ശരീരഭാരം കുറയ്ക്കാനായി നടത്തിയ യാത്ര തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. 

ആദ്യത്തെ 10 ദിവസങ്ങളായിരുന്നു ഒരുപക്ഷേ ഏറ്റവും കഠിനമായത്. ശരിയായ ഉറക്കമില്ലായ്മ, അനിയന്ത്രിതമായ മൂഡ് സ്വിങ്‌സ്, കടുത്ത ക്ഷീണം, നിരാശ... ഇതുമായി ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പലതവണ ആത്മാര്‍ത്ഥമായി തോന്നിപ്പോയ നിമിഷങ്ങള്‍. ഇനി എന്നെക്കൊണ്ട് ഇത് സാധിക്കില്ലെന്ന് പറഞ്ഞ് ട്രെയിനറുടെ മുന്നിലിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരഞ്ഞ ദിവസങ്ങള്‍ വരെയുണ്ടായിരുന്നു.

അലി ഷിഫാസ്, നിങ്ങളവിടെ ഉണ്ടായിരുന്നില്ലെങ്കില്‍... സത്യമായിട്ടും ഞാന്‍ ഇതെല്ലാം ഉപേക്ഷിക്കുമായിരുന്നു എന്ന് തന്നെയാണ് കരുതുന്നത്. ഈ യാത്രയിലുടനീളം നിങ്ങള്‍ എനിക്ക് വലിയൊരു താങ്ങായിരുന്നു. എനിക്ക് ആ ഒരു പുഷ്  ആവശ്യമായി വന്നപ്പോഴൊക്കെ എന്നെ മുന്നോട്ട് നയിച്ചു, ഞാന്‍ പിന്മാറാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം പ്രോത്സാഹിപ്പിച്ചു, ഈ പ്രക്രിയയില്‍ ക്ഷമയോടെ വിശ്വസിക്കാന്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു. മോശം ദിവസങ്ങളുടെ പേരില്‍ നിങ്ങള്‍ എന്നെ ഒരിക്കലും വിലയിരുത്തുകയോ, ഞാന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്തില്ല. പകരം ഓരോ ദിവസവും നിങ്ങള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. വല്ലാതെ മടുപ്പും ക്ഷീണവും തോന്നി എല്ലാം അവസാനിപ്പിക്കാന്‍ തയ്യാറായ ദിവസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയൊക്കെയോ... പിറ്റേദിവസവും എന്നെ അവിടെ എത്തിക്കാനും വീണ്ടും പരിശ്രമിപ്പിക്കാനും നിങ്ങള്‍ക്ക് സാധിച്ചു.

തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, ഈ യാത്ര വെറുമൊരു ശരീരഭാരം കുറയ്ക്കല്‍ മാത്രമായിരുന്നില്ല.... ഇത് ക്ഷമയെക്കുറിച്ചും, പ്രക്രിയയിലുള്ള വിശ്വാസത്തെക്കുറിച്ചും, അതിലൊക്കെ ഉപരി ശരിയായ ഒരാള്‍ കൂടെയുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉള്ളതായിരുന്നു. നിങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം എന്റെ ഈ കഠിനമായ പോരാട്ടത്തെ നിങ്ങള്‍ അത്രമേല്‍ എളുപ്പമാക്കി മാറ്റി. 

എന്റെ ഏറ്റവും മികച്ച ട്രെയിനര്‍ക്ക്, എന്റെ ഏറ്റവും വലിയ ചിയര്‍ലീഡര്‍ക്ക്, എന്റെ എക്കാലത്തെയും വലിയ പിന്തുണയ്ക്ക്... എന്നില്‍ എനിക്ക് തന്നെ വിശ്വാസം നഷ്ടപ്പെട്ട ദിവസങ്ങളില്‍ പോലും എന്നില്‍ വിശ്വസിച്ചതിന് ഷിഫുക്കാ നന്ദി. നിങ്ങളില്ലാതെ എനിക്ക് ഇത് സാധിക്കുമായിരുന്നില്ല,' നിമിഷ സജയന്‍ കുറിച്ചു.

നിമിഷയുടെ ഈ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തിനെയും അഭിനന്ദിക്കുകയാണ് സിനിമാലോകം. 

nimisha sajayan weightloss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES