Latest News

അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം

Malayalilife
topbanner
 അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം

മിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച  ഉത്തര്‍പ്രദേശിലെ ബദൗണില്‍ വച്ചാണ് ഇദ്ദേഹം അന്തരിച്ചതെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തും ഇന്‍സ്റ്റഗ്രാമില്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ജൂനിയര്‍ അമിതാബ് ബച്ചന്‍ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ഇപ്പോള്‍ നമ്മുടെ ഒപ്പം ഇല്ല എന്ന് പണ്ട് കപ്പില്‍ ശര്‍മ ഷോയില്‍ എത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അറിയിച്ചത്. കുറച്ചുകാലമായി ഇദ്ദേഹം ബഡൗണ്‍ എന്ന സ്ഥലത്തായിരുന്നു താമസം. ഇവിടെ നിരവധി പരിപാടികളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. കുറച്ചുനാളുകള്‍ക്കു മുന്‍പ് വരെ ഇദ്ദേഹം സമൂഹം മാധ്യമങ്ങളില്‍ സജീവമായിരുന്നു എന്നു മാത്രമല്ല ധാരാളം വീഡിയോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് വോട്ടര്‍ മഹോത്സവം നടന്നിരുന്നു. അതില്‍ അമിതാഭ് ബച്ചന്റെ വേഷം ധരിച്ചാണ് ഇദ്ദേഹം എത്തിയത്. ഇതായിരുന്നു ഇദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ പ്രകടനം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം ബഡൗണ്‍ എന്ന സ്ഥലത്ത് തന്നെയായിരിക്കും ഇദ്ദേഹത്തിന്റെ സംസ്‌കാരം എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Actor Firoz Khan death

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES