തമിഴ് സൂപ്പര്‍താരം വിജയും ഭാര്യ സംഗീത സ്വര്‍ണലിംഗവും 25 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു. വിജയിനെതിരെ പരസ്ത്രീ ബന്ധവും ക്രൂരതയും ആരോപിച്ച് സംഗീത കുടുംബ കോടതിയില്‍ ഡിവോഴ്സ് ഹര്‍ജി ഫയല്‍ ചെയ്തു. 1999 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കള്‍.
1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് സംഗീത നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായി വിജയിന് അവിഹിത ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. 2021-ലാണ് താന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്ന് സംഗീത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടുവെന്നും താരം യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്നും സംഗീത ആരോപിക്കുന്നു. സ്പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ 27(1)(എ), 27(1)(ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പങ്കാളിക്ക് അവിഹിത ബന്ധമുണ്ടാവുക, ക്രൂരമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം തേടാന്‍ ഈ വകുപ്പുകള്‍ അനുമതി നല്‍കുന്നുണ്ട്. നിലവില്‍ ചെന്നൈയിലെ ഡിസ്ട്രിക്റ്റ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. അടുത്തിടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയിന്റെ കുടുംബജീവിതത്തിലെ ഈ പുതിയ സംഭവവികാസങ്ങള്‍ തമിഴ് സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഏറെക്കാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ഔദ്യോഗിക നിയമനടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പങ്കാളിയുടെ അവിഹിത ബന്ധം, ക്രൂരത എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സെക്ഷന്‍ 27(1)(മ), 27(1)(റ) വകുപ്പുകള്‍ പ്രകാരമാണ് നടപടി. 1999-ല്‍ വിവാഹിതരായ ഇവര്‍ക്ക് ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി വിജയിന്റെ കുടുംബചിത്രങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും സംഗീത വിട്ടുനില്‍ക്കുകയായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് സജീവമാകുന്നതിനിടെ പുറത്തുവന്ന ഈ വിവാഹമോചന വാര്‍ത്ത രാഷ്ട്രീയ-സിനിമ മേഖലകളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
സംഗീത ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാഹത്തിന് ശേഷം പങ്കാളി മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കി വിവാഹമോചനം തേടാന്‍ അനുമതി നല്‍കുന്ന വകുപ്പ് പ്രകാരമാണ് നടപടികള്‍. ഒരു പ്രമുഖ നടിയുമായി വിജയിന് അവിഹിത ബന്ധമുണ്ടെന്ന സംഗീതയുടെ ആരോപണം ഈ വകുപ്പിന്റെ പരിധിയിലാണ് വരുന്നത്. പങ്കാളി ശാരീരികമായോ മാനസികമായോ ക്രൂരത കാണിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കുന്ന വകുപ്പാണിത്. അവിഹിത ബന്ധം തുടരുന്നതും അത് മാനസികമായി ആഘാതമുണ്ടാക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരാം.