Latest News

കല്യാണത്തിനൊക്കെ ആരേലും വിളിച്ചാല്‍ ഇപ്പോള്‍ പോകാറില്ല;ആ ഭയമൊക്കെ എനിക്കുമുണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്

Malayalilife
 കല്യാണത്തിനൊക്കെ ആരേലും വിളിച്ചാല്‍ ഇപ്പോള്‍ പോകാറില്ല;ആ ഭയമൊക്കെ എനിക്കുമുണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്

ക്ഷന്‍ ഹീറോ ബിജുവിലെ ഗാനത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ താരമാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് ബിഗ്ബോസ് ഷോയില്‍ മത്സരാര്‍ത്ഥി ആയതോടെ സുരേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ -പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ അരിസ്റ്റോ സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ് . കൗമുദി മൂവിസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എനിക്കെപ്പോഴും ഫ്രീയായി നടക്കണം. ഉത്തരവാദിത്വം ഒന്നും ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് അറിയാവുന്ന പല യുവതികളും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചിട്ട് മറ്റ് വിവാഹ ബന്ധങ്ങളിലേയ്ക്ക് പോയിട്ടുണ്ട്. അതില്‍ ഭൂരിഭാഗം പേരും കുടുംബത്തിന് വേണ്ടി ജീവിച്ചവരാണ്.

എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്. ആ ഭയമൊക്കെ എനിക്കുമുണ്ട്. കല്യാണത്തിനൊക്കെ ആരേലും വിളിച്ചാല്‍ ഇപ്പോള്‍ പോകാറില്ല. അവിടെയൊക്കെ എന്റെ കല്യാണക്കാര്യം ചോദിക്കും. ഇക്കാരണം കൊണ്ടാണ് കല്യാണത്തിനൊന്നും പോകാത്തത്. ആര്‍ക്കും എന്നോട് ദേഷ്യമൊന്നും തോന്നരുത്’- അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Actor aristo suresh words about bachelor life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES