Latest News

ദയവായി ഇത്തരം വ്യാജന്മാരില്‍ നിന്ന് വഞ്ചിതരാകരുത്; മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം: ബാബു ആന്റണി

Malayalilife
ദയവായി ഇത്തരം വ്യാജന്മാരില്‍ നിന്ന് വഞ്ചിതരാകരുത്; മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം: ബാബു ആന്റണി

ലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറിയിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ പേര് പറഞ്ഞ് സോഷ്യല്‍മീഡി വഴി സംസാരിക്കുന്ന ചില വ്യാജന്മാരാല്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ്. 

 ഒരു കുടുംബം ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.  ബാബു ആന്റണി സമൂഹ മാധ്യമത്തില്‍ വഞ്ചിതരായ കുടുംബം പങ്കുവച്ച വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദം എന്നും ബാബു ആന്റണി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ദയവായി ഇത്തരം വ്യാജന്മാരില്‍ നിന്ന് വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ ഞാന്‍ അത് വ്യക്തമായി കാണിച്ചിരുന്നു. ‘നാടോടി’ എന്ന സിനിമയിലെ ജാക്സണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്ത ശബ്ദമാണ് അവര്‍ കൂടുതലായി അനുകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ജാക്‌സണെപ്പോലെ ഞാന്‍ ചിരിക്കുക പോലും ചെയ്യാറില്ല.

Actor babu antony words about her voice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES