Latest News

അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്ന് അറിയില്ല;കെെകൂപ്പി നന്ദി പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യ്തു; വേദനാജനകമായ സംഭവം പങ്കുവച്ച് കൊല്ലം തുളസി

Malayalilife
topbanner
അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്ന് അറിയില്ല;കെെകൂപ്പി നന്ദി പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യ്തു; വേദനാജനകമായ സംഭവം പങ്കുവച്ച് കൊല്ലം തുളസി

ലയാള  സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരത്തെ  പ്രേക്ഷകർക്ക് ഏറെ സുപരിചിതമാകുന്നത്. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട് എന്നാൽ ഇപ്പോൾ  തന്റെ ജീവിതത്തിൽ നടന്ന വേദനാജനകമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ.

കിസാൻ ഫാക്ടറിയിൽ സഹായിയായിട്ടായിരുന്നു ജോലി. ആ സമയത്ത് സ്ഥിരമായി ഒരു മലയാളി ഹോട്ടലിൽ നിന്ന് രാവിലെ ആഹാരം കഴിക്കുകയും ആഴ്ച്ചയിൽ പണം കൊടുക്കുകയുമായിരുന്നു ചെയ്യ്തിരുന്നത്. എന്നാൽ ഒരു ദിവസം ​രാവിലെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഒരു യുവാവിനെ തല്ലുന്നതു കണ്ടു. ചെന്ന് കാര്യം തിരക്കിയപ്പോഴാണ് ആഹാരം കഴിച്ചതിനു ശേഷം പണം നൽകാൻ ഇല്ലാത്തതിനാലാണ് ഹോട്ടലുടമ അദ്ദേഹത്തെ തല്ലിയത് എന്നു മനസ്സിലായത്. മലയാളി ഹോട്ടലായതുകൊണ്ടാണ് താൻ അവിടെ കയറിയെതെന്നും എന്തെങ്കിലും സഹായം പ്രതീക്ഷിച്ചാണ് വന്നതെന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ ഹോട്ടലുടമ തല്ലുകയായിരുന്നു. തല്ലെരുത് അദ്ദേഹത്തിന്റെ പണം താൻ നൽകി കൊള്ളാമെന്നും തന്റെ കണക്കിൽ എഴുതിക്കൊള്ളനും പറഞ്ഞു.

എന്നാൽ അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്ന് അറിയില്ല തന്നെ നോക്കി കെെകൂപ്പി നന്ദി പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യ്തു. പീന്നിട് മരക രോഗങ്ങളാൽ ഹോട്ടലുടമ ബുദ്ധിമുട്ടി. വിശന്നു വരുന്നവർക്ക് ആഹാരം നൽകുക ഒരിക്കലും അതിന് കുറവ് കാണിക്കരുത്.
 

Actor kollam thulasi words about a painfull inccident

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES