Latest News

ദിലീപാണ് എന്നെ സഹായിച്ചത്; അന്ന് കാണാൻ പോയത് ആ സ്നേഹം ഉള്ളതിനാൽ; 6 മാസം കൊണ്ട് ഞാൻ തീർന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു: കൊല്ലം തുളസി

Malayalilife
topbanner
ദിലീപാണ് എന്നെ സഹായിച്ചത്; അന്ന് കാണാൻ പോയത് ആ സ്നേഹം ഉള്ളതിനാൽ; 6 മാസം കൊണ്ട് ഞാൻ തീർന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു: കൊല്ലം തുളസി

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. എന്നാൽ ഇപ്പോള്‍ 
ക്യാൻസർ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് കൊല്ലം തുളസി തുറന്നു പറയുകയാണ്. 

കന്മഴ പെയ്തപ്പോൾ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സമയത്തായിരുന്നു ക്യാൻസർ കണ്ടുപിടിക്കുന്നത്. തിലകേട്ടനുമുണ്ടായിരുന്നു ആ ചിത്രത്തിൽ. അന്ന് രാത്രി ഞങ്ങളെല്ലാവരും കൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഫൈറ്റേഴ്‌സൊക്കെ കുളിക്കാൻ പോവുന്നത് കണ്ടിരുന്നു. അവിടെയൊരു പാറമടയുണ്ടായിരുന്നു. മഞ്ഞ് കാരണം ഞങ്ങൾ ലൊക്കേഷനിൽ നിന്നും പെട്ടെന്ന് തിരിച്ചെത്തിയിരുന്നു. നേരത്തെ കുളിക്കാനിറങ്ങിയ ഒരാളുടെ മൃതദേഹം മുങ്ങിയെടുക്കുന്ന കാഴ്ചയാണ് കണ്ടത്. അവനോട് ചാടരുതെന്ന് അവിടെയുള്ളവർ പറഞ്ഞെങ്കിലും അവൻ കേട്ടിരുന്നില്ല, രാവിലെ കണ്ടവൻ മണിക്കൂറുകൾക്കുള്ളിൽ ജഡമായി വരുന്നത് എന്റെ മനസിനെ വല്ലാതെ ബാധിച്ചു. എന്റെ ഡ്യൂപ്പായി ഈ പയ്യനും വന്നിട്ടുണ്ട്.

ആ പയ്യൻ മരിച്ച അന്ന് രാത്രിയാണ് ഞാൻ ശരീരത്തിലൊരു തടിപ്പ് കാണുന്നത്. അത് കണ്ടപ്പോൾ അത് ക്യാൻസറാണെന്നാണ് തോന്നിയത്. നാലാമത്തെ സ്‌റ്റേജായിരുന്നു . പെട്ടെന്ന് കേട്ടപ്പോൾ തളർന്നുപോയി. കുറച്ച് സിനിമയും സീരിയലുകളുമൊക്കെ ചെയ്തിരുന്ന സമയമായിരുന്നു അത്. ആദ്യം പേടിച്ചെങ്കിലും പിന്നീടൊരു ധൈര്യം വന്നിരുന്നു. കീമോ ഒക്കെ ചെയ്‌തെങ്കിലും എനിക്ക് മുടിയൊന്നും പോയിരുന്നില്ല. ഇപ്പോൾ ഞാൻ ക്യാൻസറിൽ നിന്നും മുക്തനായി, എങ്കിലും ചെക്കപ്പ് ചെയ്യുന്നുണ്ട്. 21 ദിവസം ഇടവിട്ടുള്ള 6 കീമോയായിരുന്നു ട്രീറ്റ്‌മെന്റ്.

6 മാസം കൊണ്ട് ഞാൻ തീർന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യിൽ നിന്ന് പൈസ മേടിച്ചവരൊക്കെ അങ്ങനെയാണ് കരുതുന്നത് ഇപ്പോഴും. അയാൾ തട്ടിപ്പോവുമെടോ, കുറച്ച് കഴിഞ്ഞ് കൊടുത്താൽ മതി എന്ന് ചിലരൊക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു. ആപത് ഘട്ടത്തിൽ ആരും എന്നെ അന്വേഷിച്ചിരുന്നില്ല, എന്റെ സഹോദരങ്ങൾ പോലും വന്നിട്ടില്ല. അവർ രക്ഷപ്പെട്ടതൊക്കെ ഞാൻ കാരണമാണ്, എന്റെ സമ്പത്തൊക്കെ അവരുടെ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു.

ദിലീപ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചേട്ടാ ഒരു പടത്തിൽ വേഷമുണ്ട്, അഭിനയിക്കാമോയെന്ന് ചോദിച്ചു, സൗണ്ട് തോമയായിരുന്നു അത്. അന്നാദ്യമായിട്ടാണ് എനിക്ക് 2 ദിവസത്തേക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ് ചെയ്തിരുന്നു. ആ ഒരു സ്‌നേഹം കാണിക്കാൻ വേണ്ടി ദിലീപിന് ഇഷ്യൂ വന്ന സമയത്ത് ഞാൻ ജയിലിലൊന്ന് പോയി കണ്ടു, അത് വലിയൊരു അപരാധമായി. ഞാൻ ബിസിനസ് കാര്യം സംസാരിക്കാനാണ് പോയതെന്നുള്ള ആരോപണമൊക്കെയുണ്ടായിരുന്നു.

Actor kollam thulasi words about dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES