Latest News

ഞാന്‍ ജനിച്ച് കൃത്യം അറുപതാം ദിവസം അമ്മയുടെ മരണം; അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വിള്ളലുകൾ ഏറെ; ഓർമ്മകൾ പങ്കുവച്ച് നടൻ നന്ദു

Malayalilife
topbanner
ഞാന്‍ ജനിച്ച്  കൃത്യം അറുപതാം ദിവസം അമ്മയുടെ മരണം; അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വിള്ളലുകൾ ഏറെ; ഓർമ്മകൾ പങ്കുവച്ച് നടൻ നന്ദു

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ നന്ദു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താൻ  ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ മരിച്ചു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് നടൻ അമ്മയെ കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. 

ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടര്‍ന്നുളള സങ്കീര്‍ണതകളായിരുന്നു കാരണം. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ അനിയത്തിയുടെ കൈയില്‍ എന്നെ ഏല്‍പ്പിച്ചു. എന്റെ കുഞ്ഞമ്മ വിജയലക്ഷ്മിയാണ് എന്നെ പിന്നീട് വളര്‍ത്തിയത്. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ സ്ത്രീ എന്ന സിനിമയില്‍ അമ്മ നാല് പാട്ടുകള്‍ പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ ഞാന്‍ ഒരുപാട് അന്വേഷിച്ചു കിട്ടിയിട്ടില്ല. അതൊന്നു കിട്ടിയിരുന്നെങ്കില്‍ എനിക്ക് അമ്മയുടെ സ്വരമെങ്കിലും കേള്‍ക്കാമായിരുന്നു നന്ദു പറയുന്നു.

കോഴിക്കോട് വെച്ചായിരുന്നു അച്ഛന്റെ മരണം. എനിക്ക് പത്ത് വയസുളളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകള്‍ പിറക്കുന്നത്. എന്റെ ഒരെയൊരു പെങ്ങള്‍ ലക്ഷ്മി, അവളിപ്പോള്‍ ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി ചെയ്യുന്നു. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് നന്ദുവിന്‌റെ പുതിയ ചിത്രം.


 

Read more topics: # Actor nandhu,# words about amma
Actor nandhu words about amma

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES