ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് പ്രാര്‍ത്ഥന; അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്: ശ്രീനിവാസൻ

Malayalilife
topbanner
 ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് പ്രാര്‍ത്ഥന; അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്: ശ്രീനിവാസൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രീനിവാസൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിലും ഏറെ സജീവവുമാണ് താരം. ബൈപ്പാസ് സര്‍ജറി കഴിഞ്ഞതിന് ശേഷമുള്ള നടന്റെ  ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍ .

ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ”അത് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമാ യ മാനസികാവസ്ഥയുള്ളവരാണ്.”അയാള്‍ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാര്‍ഥന. അയാള്‍ക്ക് മാത്രമല്ല അയാളെ പോലെയുള്ളവര്‍ക്കും” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം അലോപതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയും താരം കൊടുക്കുന്നുണ്ട്.

”അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങള്‍ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാല്‍ പറയും” എന്നാണ് ശ്രീനിവാസന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Actor sreenivasan words about viral photo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES